ETV Bharat / entertainment

'പഞ്ചാബിന്‍റെ സിംഹം തയ്യാറായി കഴിഞ്ഞു'; ബ്രഹ്മാണ്ഡ സിനിമയില്‍ യുവരാജ് സിങ്ങിന്‍റെ അച്ഛനും - പീറ്റര്‍ ഹെയ്‌ന്‍

Kamal Haasan Indian 2: കമല്‍ ഹാസന്‍ - ശങ്കര്‍ കൂട്ടുകെട്ടിലൊരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രം ഇന്ത്യന്‍ 2ല്‍ യോഗ്‌ രാജ് സിങും. മുന്‍ ക്രിക്കറ്ററും നടനുമാണ് യോഗ് രാജ്‌ സിങ്‌. മുന്‍ ക്രിക്കറ്റ് താരം യുവരാജ് സിങിന്‍റെ അച്ഛന്‍ കൂടിയാണ് യോഗ് രാജ് സിങ്‌.

Kamal Haasan Indian 2 Chennai schedule begins  Kamal Haasan Indian 2  Kamal Haasan  Indian 2  Yograj joins Kamal Haasan Indian 2  Yograj penned a note on Kamal Hassan movie  Indian 2 Actors  Nedumudi Venu completed some sequences  Yograj in Rajinikanth movie  Indian 2 release  Indian 2 budget  Sequel of Indian  കമല്‍ ഹാസന്‍  പഞ്ചാബിന്‍റെ സിംഹം തയ്യാറായി കഴിഞ്ഞു  പഞ്ചാബിന്‍റെ സിംഹം  ബ്രഹ്മാണ്ഡ സിനിമയില്‍ യുവരാജ് സിങിന്‍റെ അച്ഛനും  ഇന്ത്യന്‍ 2ല്‍ യോഗ്‌ രാജ് സിങും  യോഗ് രാജ്‌ സിങ്‌  യുവരാജ് സിങിന്‍റെ അച്ഛന്‍  ഉലകനായകന്‍ കമല്‍  ഇന്ത്യന്‍  പീറ്റര്‍ ഹെയ്‌ന്‍  Cricketer Yuvraj Singh father Yograj
'പഞ്ചാബിന്‍റെ സിംഹം തയ്യാറായി കഴിഞ്ഞു'; ബ്രഹ്മാണ്ഡ സിനിമയില്‍ യുവരാജ് സിങിന്‍റെ അച്ഛനും
author img

By

Published : Nov 3, 2022, 10:56 AM IST

Kamal Haasan Indian 2 Chennai schedule begins: ഉലകനായകന്‍ കമല്‍ ഹാസനെ നായകനാക്കി ശങ്കര്‍ സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് 'ഇന്ത്യന്‍ 2'. ആരാധകര്‍ നാളേറെയായി അക്ഷമരായി കാത്തിരിക്കുന്ന സിനിമയുടെ ചെന്നൈ ഷെഡ്യൂള്‍ ഇതിനോടകം തന്നെ ആരംഭിച്ചിട്ടുണ്ട്. സിനിമയെ കുറിച്ചുള്ള ഓരോ പുതിയ അപ്‌ഡേറ്റുകളും ആവേശത്തോടെയാണ് പ്രേക്ഷകര്‍ സ്വീകരിക്കുന്നത്.

Yograj joins Kamal Haasan Indian 2: 'ഇന്ത്യന്‍ 2' വില്‍ മുന്‍ ക്രിക്കറ്റ് താരം യുവരാജ് സിങിന്‍റെ അച്ഛന്‍ യോഗ് രാജ് സിങും അഭിനയിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. മുന്‍ ഇന്ത്യന്‍ ക്രിക്കറ്ററും നടനുമാണ് യോഗ് രാജ്‌ സിങ്‌. യോഗ് രാജ് സിങ്‌ തന്നെയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചിരിക്കുന്നത്.

Yograj penned a note on Kamal Hassan movie: സിനിമയ്‌ക്കായി മേക്കപ്പ് ഇടുന്ന ചിത്രം പങ്കുവച്ച് കൊണ്ട് താന്‍ 'ഇന്ത്യന്‍ 2'ന്‍റെ ഭാഗമാകുന്നതായി അദ്ദേഹം ഇന്‍സ്‌റ്റഗ്രാമിലൂടെയാണ് ആരാധകരെ അറിയച്ചത്. എന്നെ കൂടുതല്‍ സ്‌മാര്‍ട്ടാക്കിയതിന് കാമറയ്‌ക്ക് പിന്നിലെ നായകര്‍ക്ക് നന്ദി. പഞ്ചാബിന്‍റെ സിംഹം കമല്‍ഹാസന്‍ ജിയുടെ ഇന്ത്യന്‍ 2ന് വേണ്ടി തയ്യാറായി കഴിഞ്ഞു. -യോഗ്‌രാജ്‌ കുറിച്ചു.

Yograj in Rajinikanth movie: ഇതാദ്യമായല്ല യോഗ്‌രാജ് ക്യാമറയ്‌ക്ക് മുന്നിലെത്തുന്നത്. നിരവധി ബ്ലോക്ക്ബസ്‌റ്റര്‍ ചിത്രങ്ങളില്‍ യോഗ്‌രാജ് സുപ്രധാന വേഷത്തിലെത്തിയിട്ടുണ്ട്. നേരത്തെ സൂപ്പര്‍ സ്‌റ്റാര്‍ രജനി കാന്തിന്‍റെ 'ദര്‍ബാര്‍' എന്ന സിനിമയിലും വേഷമിട്ടിരുന്നു.

Indian 2 Actors: സേനാപതി എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ കമല്‍ ഹാസന്‍ അവതരിപ്പിക്കുക. സിനിമയില്‍ കാജല്‍ അഗര്‍വാളാണ് നായികയായെത്തുക. ഉലകനായകനൊപ്പം ഇതാദ്യമായാണ് കാജല്‍ അഗര്‍വാള്‍ ഒന്നിക്കുന്നത്.

Nedumudi Venu completed some sequences: സിദ്ധാര്‍ഥ്‌, ഐശ്വര്യ രാജേഷ്‌, പ്രിയ ഭവാനി ശങ്കര്‍, ഗുരു സോമസുന്ദരം, ബോബി സിംഹ, ഡല്‍ഹി ഗണേഷ് എന്നിവരും ചിത്രത്തില്‍ അണിനിരക്കും. ആദ്യ ഭാഗത്തില്‍ നെടുമുടി വേണു അവതരിപ്പിച്ച കൃഷ്‌ണസ്വാമി എന്ന സിബിഐ ഉദ്യോഗസ്‌ഥന്‍റെ കഥാപാത്രത്തെ മലയാളി താരം നന്ദു പൊതുവാളാകും അവതരിപ്പിക്കുക.

Indian 2 budget: 200 കോടി ബജറ്റിലായാണ് ചിത്രം ഒരുങ്ങുന്നത്. ലൈക്ക പ്രൊഡക്ഷന്‍സും റെഡ്‌ ജയന്‍റ്‌ മൂവീസും ചേര്‍ന്നാണ് സിനിമയുടെ നിര്‍മാണം. രവി വര്‍മ ആണ് ഛായാഗ്രഹണം. ഹോളിവുഡ്‌ ആക്ഷന്‍ കോറിയോ ഗ്രാഫര്‍ റമാസന്‍ ബ്യുലറ്റ്, പീറ്റര്‍ ഹെയ്‌ന്‍, അനില്‍ അരസ് എന്നിവര്‍ ചേര്‍ന്നാണ് സിനിമയുടെ സംഘട്ടന രംഗങ്ങള്‍ ഒരുക്കുന്നത്.

Indian 2 release: പല കാരണങ്ങളാല്‍ സിനിമയുടെ ഷൂട്ടിംഗ്‌ വൈകി പോവുകയായിരുന്നു. 2020ല്‍ സെറ്റിലുണ്ടായ തീപിടുത്തത്തെ തുടര്‍ന്ന് ഇന്ത്യന്‍ 2ന്‍റെ ചിത്രീകരണത്തിന് വലിയ കാലതാമസം നേരിടേണ്ടി വന്നു. 2023 രണ്ടാം പകുതിയോടെ ആകും ചിത്രം തിയേറ്ററുകളിലെത്തുക.

Sequel of Indian: 1996ല്‍ കമല്‍ ഹാസന്‍ ഇരട്ട വേഷത്തിലെത്തിയ ഇന്ത്യന്‍ എന്ന സിനിമയുടെ തുടര്‍ച്ചയാണ് 'ഇന്ത്യന്‍ 2'. അഴിമതിക്കെതിരെ പോരാടുന്ന ഇന്ത്യന്‍ എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ കമല്‍ ഹാസന്‍ അവതരിപ്പിച്ചത്.

Also Read: 'കള്ളന്‍റെ കൈയില്‍ താക്കോല്‍'; കമല്‍ ഹാസന്‍ ട്രെന്‍ഡിങ് ഗാനം വിവാദത്തില്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.