ഹൈദരാബാദ്: ഐശ്വര്യ രജനികാന്തിന്‍റെ സംവിധാനത്തിൽ വിഷ്‌ണു വിശാലും വിക്രാന്തും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് 'ലാൽ സലാം'. 2024 പൊങ്കൽ ഉത്സവ സീസണിൽ റിലീസ് ചെയ്യാൻ ഷെഡ്യൂൾ ചെയ്‌തിരിക്കുന്ന ചിത്രത്തിനായി ഏറെ പ്രതീക്ഷയോടെയാണ് സിനിമാസ്വാദകർ കാത്തിരിക്കുന്നത്. നിലവിൽ പോസ്റ്റ് പ്രൊഡക്ഷൻ ഘട്ടത്തിലാണ് 'ലാൽ സലാം'.
ഇപ്പോഴിതാ ചിത്രത്തിന്‍റെ ഡബ്ബിംഗ് വിശേഷങ്ങളാണ് അണിയറ പ്രവർത്തകർ ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്. ക്രിക്കറ്റിനെ അടിസ്ഥാനമാക്കി ഒരുക്കുന്ന 'ലാൽ സലാ'മിൽ ഇന്ത്യൻ ക്രിക്കറ്റ് താരം കപിൽ ദേവും വേഷമിടുന്നുണ്ട്. ചിത്രത്തിലെ തന്‍റെ ഡബ്ബിംഗ് കപിൽ ദേവ് പൂർത്തിയാക്കിയതായി നിർമാതാക്കൾ അറിയിച്ചു (Cricketer Kapil Dev wraps up dubbing for Lal Salaam).
ഡബ്ബിംഗിനിടെ പകർത്തിയ കപിൽ ദേവിന്‍റെ ചിത്രങ്ങളും പുറത്തുവന്നു. ഇതിഹാസ കായിക താരം തങ്ങളുടെ സിനിമയിൽ അഭിനയിക്കുന്നത് അഭിമാനമായാണ് കരുതുന്നതെന്ന് സമൂഹ മാധ്യമങ്ങളിൽ ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് നിർമാതാക്കളായ ലൈക്ക പ്രൊഡക്ഷൻസും സംവിധായിക ഐശ്വര്യ രജനീകാന്തും കുറിച്ചു. അതിഥി വേഷത്തിലാണ് ചിത്രത്തിൽ കപിൽ ദേവ് എത്തുക.
-
It is my honour and privilege working with the Legendary, most respected and wonderful human being Kapildevji., who made India proud winning for the first time ever..Cricket World Cup!!!#lalsalaam#therealkapildev pic.twitter.com/OUvUtQXjoQ
— Rajinikanth (@rajinikanth) May 18, 2023 " class="align-text-top noRightClick twitterSection" data="
">It is my honour and privilege working with the Legendary, most respected and wonderful human being Kapildevji., who made India proud winning for the first time ever..Cricket World Cup!!!#lalsalaam#therealkapildev pic.twitter.com/OUvUtQXjoQ
— Rajinikanth (@rajinikanth) May 18, 2023It is my honour and privilege working with the Legendary, most respected and wonderful human being Kapildevji., who made India proud winning for the first time ever..Cricket World Cup!!!#lalsalaam#therealkapildev pic.twitter.com/OUvUtQXjoQ
— Rajinikanth (@rajinikanth) May 18, 2023
ജീവിത രാജശേഖറും ചിത്രത്തിൽ വേഷമിടുന്നുണ്ട്. 33 വർഷത്തെ നീണ്ട ഇടവേള അവസാനിപ്പിച്ചാണ് 'ലാൽ സലാമി'ലൂടെ ജീവിത രാജശേഖർ തമിഴ് സിനിമാലോകത്തേക്ക് തിരിച്ചുവരവ് നടത്തുന്നത്. രജനികാന്ത് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ സഹോദരിയായാണ് ജീവിത രാജശേഖർ സ്‌ക്രീനിലെത്തുക.
നിരോഷ, തമ്പി രാമയ്യ, സെന്തിൽ, തങ്കദുരൈ തുടങ്ങിയ പ്രമുഖ അഭിനേതാക്കളും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. മകളുടെ സിനിമയിൽ അതിഥി വേഷത്തിലാണ് രജനി പ്രത്യക്ഷപ്പെടുക. 'മൊയ്‌തീൻ ഭായ്' എന്നാണ് രജനി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്.
നേരത്തെ പുറത്തുവന്ന ചിത്രത്തിന്‍റെ ടീസറിൽ രജനികാന്തിന്‍റെ സാന്നിധ്യം കയ്യടി നേടിയിരുന്നു. ദീപാവലിയോട് അനുബന്ധിച്ചാണ് 'ലാല്‍ സലാം' ടീസർ അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. ചുരുങ്ങിയ സമയംകൊണ്ടുതന്നെ ടീസർ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറി.
അതേസമയം ഇതിഹാസ ക്രിക്കറ്റർക്കൊപ്പം അഭിനയിക്കാൻ സാധിച്ചതിലെ സന്തോഷവും ആവേശവും രജനികാന്ത് നേരത്തെ ആരാധകർക്കൊപ്പം പങ്കുവച്ചിരുന്നു. ഇന്ത്യയ്‌ക്ക് ആദ്യമായി ക്രിക്കറ്റ് ലോകകപ്പ് നേടിക്കൊടുത്ത ടീം ക്യാപ്റ്റൻ 'ലാൽ സലാമി'ൽ അതിഥി വേഷം കൈകാര്യം ചെയ്യുമെന്ന് രജനി നേരത്തെ വ്യക്തമാക്കിയിരുന്നു. മറുപടിയായി കപിലും സൂപ്പർ സ്റ്റാറിനെ തന്‍റെ സന്തോഷം അറിയിച്ചിരുന്നു. രജനികാന്തിനൊപ്പമുള്ള ചിത്രവും അന്ന് കപിൽ ദേവ് പങ്കുവച്ചിരുന്നു.
2015ൽ പുറത്തിറങ്ങിയ 'വൈ രാദാ വൈ' എന്ന സിനിമയ്‌ക്ക് ശേഷം ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ലാൽ സലാം'. 2024ല്‍ പൊങ്കല്‍ റിലീസായി 'ലാൽ സലാം' ലോകമൊട്ടാകെയുള്ള തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. തമിഴില്‍ ഒരുങ്ങുന്ന ചിത്രം മലയാളത്തിന് പുറമെ ഹിന്ദി, തെലുഗു, കന്നഡ എന്നീ ഭാഷകളിലും റിലീസ് ചെയ്യും.
ലൈക്ക പ്രൊഡക്ഷൻസിന്‍റെ ബാനറിൽ സുബാസ്‌കരൻ നിർമിക്കുന്ന 'ലാല്‍ സലാം' റെഡ് ജയന്‍റ് മുവീസാണ് തമിഴ്‌നാട്ടിലെ തിയേറ്ററുകളില്‍ റിലീസിനെത്തിക്കുന്നത് (Red Gaints Movies releasing Lal Salaam). ചിത്രത്തിന്‍റെ സംഗീത സംവിധാനം നിർവഹിക്കുന്നത് എ ആർ റഹ്മാൻ ആണ്. വിഷ്‌ണു രംഗസാമി ഛായാഗ്രഹണവും പ്രവീണ്‍ ഭാസ്‌കര്‍ എഡിറ്റിംഗും നിർവഹിക്കുന്നു.
READ ALSO: ഐശ്വര്യ രജനികാന്തിന്‍റെ 'ലാൽ സലാം' ടീസറെത്തി ; കയ്യടി നേടി രജനി