'മരക്കാറി'ന് ശേഷം പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് 'കൊറോണ പേപ്പേഴ്‌സ്'. ഷെയിന്‍ നിഗം, ഷൈന്‍ ടോം ചാക്കോ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളിലെത്തുന്ന സിനിമയുടെ ടൈറ്റില്‍ ലുക്ക് പുറത്തിറങ്ങി. 'കൊറോണ പേപ്പേഴ്‌സ്' ഒരു ത്രില്ലര്‍ ചിത്രം ആയിരിക്കുമെന്നാണ് ടൈറ്റില്‍ ലുക്ക് പോസ്‌റ്റര്‍ നല്‍കുന്ന സൂചന.
ഒരു തോക്ക് ഒളിപ്പിക്കാനായി അതേ ആകൃതിയില്‍ വെട്ടിയെടുത്ത കടലാസ് കെട്ടാണ് പോസ്‌റ്ററില്‍. തോക്കിന്‍റെ ഒരു ചെറു ഭാഗവും പോസ്‌റ്ററില്‍ കാണാം. ഷെയിന്‍ നിഗം, ഷൈന്‍ ടോം ചാക്കോ തുടങ്ങിയവരും ടൈറ്റില്‍ ലുക്ക് തങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകളില്‍ പങ്കുവച്ചിട്ടുണ്ട്. ഈ പ്രോജക്‌ടില്‍ പ്രവര്‍ത്തിക്കാന്‍, തനിക്ക് മികച്ച അവസരം ലഭിച്ചുവെന്ന് കുറിച്ച് കൊണ്ടാണ് ഷൈന്‍ ടോം ചാക്കോ പോസ്‌റ്റര്‍ പങ്കുവച്ചിരിക്കുന്നത്.
- " class="align-text-top noRightClick twitterSection" data="">
ഏപ്രിലിലാകും സിനിമയുടെ റിലീസ്. ഗായത്രി ശങ്കര്‍ ആണ് ചിത്രത്തിലെ നായിക. 'ന്നാ താന്‍ കേസ് കൊട്' എന്ന സിനിമയ്‌ക്ക് ശേഷം ഗായത്രി ശങ്കര്‍ നായികയാവുന്ന ചിത്രം കൂടിയാണിത്. സിദ്ധീഖ്, മണിയന്‍ പിള്ള രാജു, മേനക സുരേഷ് കുമാര്‍, ജീന്‍ പോള്‍ ലാല്‍, സന്ധ്യ ഷെട്ടി, ശ്രീ ധന്യ, ബിജു പപ്പന്‍, പിപി കുഞ്ഞികൃഷ്‌ണന്‍, ശ്രീകാന്ത് മുരളി, വിജിലേജ് തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കും.
സംവിധായകന്‍ പ്രിയദര്‍ശന്‍ തന്നെയാണ് സിനിമയുടെ തിരക്കഥയും നിര്‍മാണവും. ഫോര്‍ ഫ്രെയിംസിന്‍റെ ബാനറിലാണ് 'കൊറോണ പേപ്പേഴ്‌സി'ന്‍റെ നിര്‍മാണം. ശ്രീ ഗണേഷിന്‍റേതാണ് കഥ. എം.എസ് അയ്യപ്പന്‍ നായര്‍-എഡിറ്റിങ്. ദിവാകര്‍ എസ് മണി-ഛായാഗ്രഹണം. മനു ജഗത് കലാസംവിധാനവും രതീഷ് വിജയന്‍ മേക്കപ്പും സമീറ സനീഷ് കോസ്‌റ്റ്യൂമും എം ആര്‍ രാജകൃഷ്‌ണന്‍ സൗണ്ട് ഡിസൈനും നിര്‍വഹിക്കും. രാജശേഖര്‍ ആണ് ചിത്രത്തിന്‍റെ ആക്ഷന്‍.
Also Read: മരക്കാറിന് ശേഷം കൊറോണ പേപ്പേഴ്‌സ്; ഇത്തവണ പുതുമുഖങ്ങളാണ് പ്രിയദര്‍ശനൊപ്പം