ചെന്നൈ: തമിഴകത്തിന്‍റെ സൂപ്പർ സ്റ്റാർ രജനികാന്തിന്‍റെ 73-ാം ജന്മദിനമാണ് ഇന്ന് (ഡിസംബർ 12. പ്രിയ താരത്തിന്‍റെ പിറന്നാൾ ആഘോഷമായി കൊണ്ടാടുന്നതിന്‍റെ തിരക്കിലാണ് ആരാധകർ. ഇന്ത്യൻ സിനിമയുടെ തന്നെ മുഖമായി വർത്തിക്കുന്ന രജനിയ്‌ക്ക് സമൂഹ മാധ്യമങ്ങളിലുൾപ്പടെ ആശംസാപ്രവാഹമാണ്.
അക്കൂട്ടത്തിൽ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ രജനിയ്‌ക്ക് ആശംസകൾ നേർന്ന് പങ്കുവച്ച കുറിപ്പ് ശ്രദ്ധ നേടുകയാണ്. എക്‌സിലൂടെയാണ് മുഖ്യമന്ത്രി രജനിയ്‌ക്ക് ആശംസകൾ അറിയിച്ചത്. "പ്രിയ സുഹൃത്ത് 'സൂപ്പർസ്റ്റാർ' രജനീകാന്തിന് ജന്മദിനാശംസകൾ.
-
அன்பிற்கினிய நண்பர் 'சூப்பர்ஸ்டார்' @rajinikanth அவர்களுக்குப் பிறந்தநாள் வாழ்த்துகள்!
— M.K.Stalin (@mkstalin) December 12, 2023 " class="align-text-top noRightClick twitterSection" data="
மகிழ்ச்சியோடும் மனநிறைவோடும் பல வெற்றிப்படங்களைத் தந்து உச்சநட்சத்திரமாக மக்களை மகிழ்விக்க விழைகிறேன்.#HBDSuperstarRajinikanth
">அன்பிற்கினிய நண்பர் 'சூப்பர்ஸ்டார்' @rajinikanth அவர்களுக்குப் பிறந்தநாள் வாழ்த்துகள்!
— M.K.Stalin (@mkstalin) December 12, 2023
மகிழ்ச்சியோடும் மனநிறைவோடும் பல வெற்றிப்படங்களைத் தந்து உச்சநட்சத்திரமாக மக்களை மகிழ்விக்க விழைகிறேன்.#HBDSuperstarRajinikanthஅன்பிற்கினிய நண்பர் 'சூப்பர்ஸ்டார்' @rajinikanth அவர்களுக்குப் பிறந்தநாள் வாழ்த்துகள்!
— M.K.Stalin (@mkstalin) December 12, 2023
மகிழ்ச்சியோடும் மனநிறைவோடும் பல வெற்றிப்படங்களைத் தந்து உச்சநட்சத்திரமாக மக்களை மகிழ்விக்க விழைகிறேன்.#HBDSuperstarRajinikanth
സന്തോഷത്തോടെയും സംതൃപ്‌തിയോടെയും നിരവധി ഹിറ്റുകൾ നൽകി, ഒരു സൂപ്പർസ്റ്റാറായി നിങ്ങൾ ആളുകളെ രസിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു''- സ്റ്റാലിൻ എക്‌സിൽ കുറിച്ചു. രജനികാന്തിനെ ഫോണിൽ വിളിച്ചും മുഖ്യമന്ത്രി ആശംസകൾ അറിയിച്ചിരുന്നു. സിനിമ പ്രവർത്തകരും രാഷ്‌ട്രീയ നേതാക്കളുമടക്കം നിരവധി പേരാണ് നടന് ആശംസകൾ അറിയിച്ച് രംഗത്തെത്തുന്നത്.
'തലൈവർ 170' ടീമിന്‍റെ ഗിഫ്റ്റും വഴിയേ: 'തലൈവർ 170' ആണ് രജനി കേന്ദ്ര കഥാപാത്രമായി എത്തുന്ന പ്രധാന ചിത്രം. ജയ്ഭീം ഒരുക്കിയ ടി ജെ ജ്ഞാനവേൽ ആണ് 'തലൈവർ 170' എന്ന താത്കാലികമായി പേരിട്ടിരിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത്. രജനിയ്‌ക്ക് 'തലൈവർ 170' ടീം ഒരുക്കുന്ന പിറന്നാൾ സമ്മാനത്തെ ആകാംക്ഷയോടെ ഉറ്റുനോക്കുകയാണ് ആരാധകർ.
സിനിമയുടെ ടീസറാണ് അണിയറ പ്രവർത്തകർ രജനിയ്‌ക്ക് പിറന്നാൾ സമ്മാനമായി നൽകുക. ഇന്ന് വൈകിട്ട് 5 മണിക്ക് ടീസർ വീഡിയോയ്‌ക്കൊപ്പം സിനിമയുടെ ടൈറ്റിലും പുറത്തുവിടുമെന്നാണ് വിവരം. ഏതായാലും രജനി ആപരാധകർക്ക് ഇരട്ടി മധുരമായിരിക്കുകയാണ് 'തലൈവർ 170' ടീമിന്‍റെ സർപ്രൈസ് ഗിഫ്‌റ്റും.
അമിതാഭ് ബച്ചനും ഈ ചിത്രത്തിൽ പ്രധാന വേഷത്തിലുണ്ട്. നീണ്ട 33 വർഷത്തെ ഇടവേള അവസാനിപ്പിച്ചാണ് ഇന്ത്യൻ സിനിമാലോകത്തെ ഐക്കണുകളായ രജനികാന്തും അമിതാഭ് ബച്ചനും ഒരു സിനിമയിൽ ഒരുമിക്കുന്നത്. ചിത്രത്തിന്‍റെ മുംബൈ ഷെഡ്യൂൾ പൂർത്തിയായെന്ന് അണിയറ പ്രവർത്തക നേരത്തെ അറിയിച്ചിരുന്നു.
ഇതിഹാസങ്ങളുടെ ഇരട്ടി ഡോസായിരിക്കും 'തലൈവർ 170' എന്ന ക്യാപ്‌ഷനൊപ്പം ചിത്രത്തിൽ നിന്നുള്ള രജനികാന്തിന്‍റെയും ബച്ചന്‍റെയും ഫോട്ടോയും പങ്കുവച്ചാണ് നിർമാതാക്കളായ ലൈക്ക പ്രൊഡക്ഷൻസ് ഇക്കാര്യം അറിയിച്ചത്. അമിതാഭ് ബച്ചനും രജനികാന്തും ഒന്നിച്ചഭിനയിക്കുന്ന ആദ്യ തമിഴ് ചിത്രം കൂടിയാണ് 'തലൈവർ 170'.
ഫഹദ് ഫാസിൽ, റാണ ദഗ്ഗുബാട്ടിയ, മഞ്ജു വാര്യർ, റിതിക സിങ്, ദുഷാര വിജയൻ തുടങ്ങിയവരാണ് ഈ ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. ലൈക പ്രൊഡക്ഷൻസിന്‍റെ ബാനറില്‍ സുബാസ്‌കരൻ ആണ് സിനിമയുടെ നിർമാണം. ചിത്രത്തിന്‍റെ സംഗീത സംവിധാനം നിർവഹിക്കുന്നത് അനിരുദ്ധ് രവിചന്ദറാണ്.
അതേസമയം ഐശ്വര്യ രജനികാന്തിന്‍റെ 'ലാൽ സലാം' എന്ന ചിത്രത്തിലും രജനികാന്ത് വേഷമിടുന്നുണ്ട്. അതിഥി വേഷത്തിലാണ് താരം ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടുക. 2024 പൊങ്കലിന് തിയേറ്ററുകളിലെത്താൻ ഒരുങ്ങുന്ന 'ലാൽ സലാ'മിൽ 'മൊയ്‌ദീൻ ഭായി' എന്ന കഥാപാത്രത്തെയാണ് രജനി അവതരിപ്പിക്കുന്നത്.