ETV Bharat / entertainment

'എന്നോട് ചോദ്യങ്ങള്‍ ചോദിക്കു'; ക്രിസ്‌റ്റിയും മാളവികയും ട്രെന്‍ഡിംഗില്‍; ടീസറില്‍ ഒളിപ്പിച്ച് റിലീസ്

author img

By

Published : Jan 29, 2023, 11:34 AM IST

മാളവിക മോഹനനോട് ചോദ്യങ്ങളുമായി ആരാധകര്‍. ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി താരം..

Christy teaser  Ask me Malavika in twitter trending  Christy  Ask me Malavika  Malavika Mohanan  ക്രിസ്‌റ്റിയും മാളവികയും ട്രെന്‍ഡിംഗില്‍  ക്രിസ്‌റ്റി  മാളവിക  മാളവിക മോഹനന്‍  മാളവിക മോഹനനോട് ചോദ്യങ്ങളുമായി ആരാധകര്‍  മാത്യു തോമസ്  ക്രിസ്‌റ്റി  ക്രിസ്‌റ്റിയുടെ ആദ്യ ടീസര്‍  ക്രിസ്‌റ്റിയുടെ ടീസര്‍  ക്രിസ്‌റ്റി ടീസര്‍  Ask me Malavika in twitter trending  Malavika Mohanan tweet  Christy release  Christy cast and crew  Christy locations  More about Malavika Mohanan  Malavika Mohanan movies
ക്രിസ്‌റ്റിയും മാളവികയും ട്രെന്‍ഡിംഗില്‍

Christy teaser: മാളവിക മോഹനന്‍, മാത്യു തോമസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ആല്‍വിന്‍ ഹെന്‍റി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ക്രിസ്‌റ്റി'. 'ക്രിസ്‌റ്റി'യുടെ ആദ്യ ടീസര്‍ പുറത്തിറങ്ങി. ഒരു പ്രണയ കഥയാണ് ചിത്രം പറയുന്നത് എന്നാണ് ടീസര്‍ നല്‍കുന്ന സൂചന.

  • " class="align-text-top noRightClick twitterSection" data="">

Ask me Malavika in twitter trending: ഇപ്പോഴിതാ 'ക്രിസ്‌റ്റി'യും മാളവികയും ട്വിറ്റര്‍ ട്രെന്‍ഡിംഗ് ലിസ്‌റ്റില്‍ ഇടംപിടിച്ചിരിക്കുകയാണ്. 'ക്രിസ്‌റ്റി'യുടെ ടീസറിനൊപ്പം മാളവിക മോഹനന്‍ പങ്കുവച്ച ട്വീറ്റ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. 'ഹായ് എന്‍റെ സ്‌നേഹിതരെ.. എന്‍റെ ഹൃദയത്തോട് വളരെ അടുത്ത് നില്‍ക്കുന്ന ചിത്രമായ ക്രിസ്‌റ്റിയുടെ ഒരു ചെറിയ കാഴ്‌ച..

  • Hi my loves♥️
    So a little glimpse of #Christy , which is a film very close to my heart is out today so I thought let’s do a quick Q&A! It’s been a long time since we chatted, no? ☺️
    So #AskMalavika and tag #ChristyTeaser and ask me all your questions! ♥️

    — malavika mohanan (@MalavikaM_) January 28, 2023 " class="align-text-top noRightClick twitterSection" data=" ">

Malavika Mohanan tweet: അതിനാല്‍ നമുക്ക് ട്വിറ്ററില്‍ ക്വസ്‌റ്റന്‍ ആന്‍ഡ് ആന്‍സര്‍ സെഷന്‍ നടത്താമെന്ന് ഞാന്‍ കരുതി! നമ്മള്‍ ചാറ്റ് ചെയ്‌തിട്ട് ഒരുപാട് നാളായില്ലേ? അതുകൊണ്ട് ആസ്‌ക് മാളവിക, ക്രിസ്‌റ്റി ടീസര്‍ എന്നീ ഹാഷ്‌ടാഗുകള്‍ ടാഗ് ചെയ്‌ത് നിങ്ങള്‍ എന്നോട് ചോദ്യങ്ങള്‍ ചോദിക്കു...' -മാളവിക കുറിച്ചു. മാളവികയുടെ ഈ ട്വീറ്റിന് പിന്നാലെ നിരവധി പേര്‍ ചോദ്യങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്. ആരാധകരുടെ ചോദ്യങ്ങള്‍ക്ക് താരം മറുപടിയും നല്‍കിയിട്ടുണ്ട്.

Christy release: ഫെബ്രുവരി 17നാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. ടീസറിലൂടെയായിരുന്നു സിനിമയുടെ റിലീസ് അണിയറപ്രവര്‍ത്തകര്‍ പങ്കുവച്ചത്. ഒരു റൊമാന്‍റിക് ഫീല്‍ ഗുഡ് വിഭാഗത്തിലായാണ് ചിത്രം ഒരുങ്ങുന്നത്. യഥാര്‍ഥ സംഭവങ്ങളെ ആസ്‌പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

Christy cast and crew: സംവിധായകന്‍റെ തന്നെ കഥയ്‌ക്ക് പ്രശസ്‌ത എഴുത്തുകാരനായ ബെന്യാമിനും ജി.ആര്‍ ഇന്ദുഗോപനും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജോയ് മാത്യു, വിനീത് വിശ്വം, രാജേഷ് മാധവന്‍, മുത്തുമണി, ജയ എസ്.കുറുപ്പ്, വീണാ നായര്‍, നീന കുറുപ്പ്, മഞ്ജു പത്രോസ് എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു.

Christy locations: റോക്കി മൗണ്ടെയിന്‍ സിനിമാസിന്‍റെ ബാനറില്‍ സജയ്‌ സെബാസ്‌റ്റ്യന്‍, കണ്ണന്‍ സതീശന്‍ എന്നിവര്‍ ചേര്‍ന്നാണ് സിനിമയുടെ നിര്‍മാണം. മാലിദ്വീപ്, തിരുവനന്തപുരത്തെ പൂവാര്‍ എന്നിവിടങ്ങളാണ് ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷനുകള്‍.

ആനന്ദ് സി.ചന്ദ്രനാണ് ഛായാഗ്രഹണം. മനു ആന്‍റണി എഡിറ്റിങ് നിര്‍വഹിക്കുന്നു. വിനായക് ശശികുമാര്‍, അന്‍വര്‍ അലി എന്നിവരുടെ വരികള്‍ക്ക് ഗോവിന്ദ് വസന്തയാണ് സംഗീതം. സുജിത്ത് രാഘവ്-കലാസംവിധാനം, സമീറ സനീഷ്-വസ്‌ത്രാലങ്കാരം, ഷാജി പുല്‍പ്പള്ളി-മേക്കപ്പ്.

More about Malavika Mohanan: മലയാളത്തിന് പുറമെ തമിഴ്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലും മാളവിക മോഹനന്‍ വേഷമിട്ടിട്ടുണ്ട്. ദുല്‍ഖര്‍ സല്‍മാനൊപ്പമാണ് മാളവികയുടെ സിനിമയിലേക്കുള്ള അരങ്ങേറ്റം. 2013ല്‍ പുറത്തിറങ്ങിയ 'പട്ടം പോലെ' എന്ന ചിത്രമാണ് നടിയുടെ അരങ്ങേറ്റ ചിത്രം.

Malavika Mohanan movies: പിന്നീട് ആസിഫ് അലിക്കൊപ്പം 'നിര്‍ണായകം' എന്ന സിനിമയിലും വേഷമിട്ടു. 2016ല്‍ പുറത്തിറങ്ങിയ കന്നഡ ചിത്രം 'നാനു മട്ടു വരലക്ഷ്‌മി' എന്ന ചിത്രത്തിലൂടെ കന്നഡയിലും അരങ്ങേറ്റം കുറിച്ചു. 2019ല്‍ പുറത്തിറങ്ങിയ 'പേട്ട'യിലൂടെ തമിഴിലും താരം അരങ്ങേറി. ഇറാനിയന്‍ സംവിധായകന്‍ മജീദ് മജീദിയുടെ ആദ്യ ഇന്ത്യന്‍ ചിത്രമായ 'ബിയോണ്ട് ദ ക്ലൗഡ്‌സി'ലൂടെ ബോളിവുഡിലും മാളവിക അരങ്ങേറ്റം കുറിച്ചു.

Also Read: 'മരിക്കാന്‍ കിടക്കുമ്പോഴും ഫുള്‍ മേക്കപ്പില്‍'; മാളവികയുടെ പരിഹാസത്തിന് നയന്‍താരയുടെ മറുപടി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.