Ganesh Acharya charged with sexual harassment case: ബോളിവുഡ് നൃത്ത സംവിധായകന്‍ ഗണേഷ് ആചാര്യക്കെതിരെ ലൈംഗികാരോപണ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. 2020ലാണ് ഗണേഷ് ആചാര്യക്കെതിരെ യുവതി പൊലീസില്‍ പരാതി നല്‍കിയത്. മഹാരാഷ്‌ട്ര വനിതാ കമ്മിഷനിലും യുവതി പരാതി നല്‍കിയിരുന്നു.
33 കാരിയായ നൃത്ത സംവിധായികയാണ് പരാതിക്കാരി. ഗണേഷ് ആചാര്യ തന്നെ ദുരുദ്ദേശത്തോടെ സമീപിച്ചുവെന്നും എന്നാല്‍ അതിനെ പ്രോത്സാഹിപ്പിക്കാതിരുന്നപ്പോള്‍ ലൈംഗികമായി ദുരുപയോഗം ചെയ്‌തുവെന്നുമാണ് പരാതി. അശ്ലീല വീഡിയോകള്‍ കാണാന്‍ നിര്‍ബന്ധിക്കുകയും ജോലി ചെയ്യാന്‍ കഴിയാത്ത സാഹചര്യം സൃഷ്‌ടിക്കുകയും ചെയ്‌തതായി യുവതി പരാതിയില്‍ പറയുന്നു. സിനിമയില്‍ നിന്നും ലഭിച്ചിരുന്ന വരുമാനം ഗണേഷ് ആചാര്യ ആവശ്യപ്പെട്ടതായും യുവതി പരാതിയില്‍ പറയുന്നു.
Ganesh Acharya charged under sections: 354-A (ലൈംഗിക അതിക്രമം), 354-C (ഒളിഞ്ഞു നോട്ടം), 354-D (തുറിച്ചു നോട്ടം), 509 (സ്‌ത്രീയുടെ മാന്യതയെ അപമാനിക്കുക), 323 (വേദനിപ്പിക്കുക), 504 (പ്രകോപിപ്പിക്കാൻ ഉദ്ദേശിച്ചു കൊണ്ടുള്ള ബോധപൂർവമായ അപമാനം), 506 (ഭീഷണിപ്പെടുത്തല്‍), 34 (കുറ്റകൃത്യം ചെയ്യാനുള്ള ഉദ്ദേശം) എന്നീ വകുപ്പുകള്‍ പ്രകാരമാണ് ഗണേഷ് ആചാര്യക്കെതിരെ കേസെടുത്തിരിക്കുന്നത്.
അതേസമയം തനിക്കെതിരെയുള്ള ആരോപണങ്ങള്‍ ഗണേഷ് ആചാര്യ നേരത്തെ നിഷേധിച്ചിരുന്നു. തന്‍റെ പേരിലുള്ള ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നാണ് നൃത്ത സംവിധായകന്‍ പ്രതികരിച്ചത്. എന്നാല്‍ കുറ്റപത്രം സംബന്ധിച്ച് പൊലീസ് തങ്ങളെ ഒന്നും അറിയിച്ചിട്ടില്ലെന്ന് ഗണേഷ് ആചാര്യയുടെ അഭിഭാഷകന്‍ രവി സൂര്യവംശി പറഞ്ഞു. തന്‍റെ പക്കല്‍ കുറ്റപത്രം ഇല്ലെന്നും അതിനാല്‍ എനിക്കൊന്നും പറയാന്‍ കഴിയില്ലെന്നും, എഫ്‌ഐആറിലെ എല്ലാ വകുപ്പുകളിലും ജാമ്യം ലഭിക്കാവുന്നവയാണെന്നും സൂര്യവന്‍ശി പറഞ്ഞു.
Also Read: ആയിരങ്ങളെ സാക്ഷിയാക്കി പവര്‍സ്‌റ്റാറിന് തുടക്കം..