ETV Bharat / entertainment

ചിരഞ്ജീവിക്കൊപ്പം ആടിപ്പാടി ഉര്‍വശി റൗട്ടേല; ബോസ്‌ പാര്‍ട്ടി ട്രെന്‍ഡിങില്‍ മുന്നില്‍ - വാള്‍ട്ടെയര്‍ വീരയ്യ

Boss Party song: വാള്‍ട്ടെയര്‍ വീരയ്യയിലെ ആദ്യ ലിറിക്കല്‍ വീഡിയോ ഗാനം പുറത്തിറങ്ങി. വി ജെ ശേഖറുടെ കൊറിയോഗ്രാഫിയില്‍ ഒരുങ്ങിയിരിക്കുന്ന ഗാനം സംഗീതം നല്‍കി ആലപിച്ചിരിക്കുന്നത് ദേവിശ്രീ പ്രസാദാണ്

Waltair Veerayya song Boss Party  Waltair Veerayya song  Boss Party  Boss Party song  Chiranjeevi starrer Waltair Veerayya  ചിരഞ്ജീവിക്കൊപ്പം ആടിപ്പാടി ഉര്‍വശി റൗട്ടേല  ചിരഞ്ജീവി  ഉര്‍വശി റൗട്ടേല  ബോസ്‌ പാര്‍ട്ടി ട്രെന്‍ഡിംഗില്‍  വാള്‍ട്ടെയര്‍ വീരയ്യയിലെ ആദ്യ ലിറിക്കല്‍ വീഡിയോ  Waltair Veerayya first song  Waltair Veerayya Boss Party song in trending  Waltair Veerayya actors  Waltair Veerayya cast and crew  Waltair Veerayya on Sankranti release  വാള്‍ട്ടെയര്‍ വീരയ്യ  ഉര്‍വശി റൗട്ടേല
ചിരഞ്ജീവിക്കൊപ്പം ആടിപ്പാടി ഉര്‍വശി റൗട്ടേല; ബോസ്‌ പാര്‍ട്ടി ട്രെന്‍ഡിംഗില്‍ മുന്നില്‍
author img

By

Published : Nov 24, 2022, 4:03 PM IST

Waltair Veerayya first song: തെലുഗു മെഗാസ്റ്റാര്‍ ചിരഞ്ജീവിയുടെ റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് 'വാള്‍ട്ടെയര്‍ വീരയ്യ'. റിലീസിനോടടുക്കുന്ന സിനിമയുടെ പ്രൊമോഷന്‍ തിരക്കിലാണിപ്പോള്‍ താരങ്ങളും അണിയറപ്രവര്‍ത്തകരും. ചിത്രത്തിലെ ആദ്യ ലിറിക്കല്‍ വീഡിയോ ഗാനം സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുകയാണിപ്പോള്‍.

Waltair Veerayya Boss Party song in trending: 'ബോസ്‌ പാര്‍ട്ടി' എന്ന പേരിലാണ് സിനിമയിലെ ആദ്യ ലിറിക്കല്‍ വീഡിയോ ഗാനം ഇറങ്ങിയത്. 'ബോസ്‌ പാര്‍ട്ടി' ഇപ്പോള്‍ യൂട്യൂബ്‌ ട്രെന്‍ഡിങില്‍ ഒന്നാമത് എത്തിയിരിക്കുകയാണ്. പാട്ടിന്‍റെ രചനയും സംഗീതവും ആലാപനവും ദേവിശ്രീ പ്രസാദാണ്. ദേവി ശ്രീ പ്രസാദിനൊപ്പം നകാഷ് അസിസ്, ഹരിപ്രിയ എന്നിവരും കൂടി ചേര്‍ന്നാണ് 'ബോസ്‌ പാര്‍ട്ടി' ആലപിച്ചിരിക്കുന്നത്. വി.ജെ ശേഖര്‍ ആണ് കൊറിയോഗ്രാഫി.

  • " class="align-text-top noRightClick twitterSection" data="">

Waltair Veerayya actors: ഉര്‍വശി റൗട്ടേലയാണ് 'ബോസ്‌ പാര്‍ട്ടി' ഗാനത്തിന് ചിരഞ്ജീവിക്കൊപ്പം ചുവടുവയ്‌ക്കുന്നത്. അതേസമയം ശ്രുതി ഹാസനാണ് ചിത്രത്തില്‍ ചിരഞ്ജീവിയുടെ നായികയായെത്തുക. രവി തേജയും സുപ്രധാന വേഷത്തിലെത്തും.

Waltair Veerayya cast and crew: ബോബി കൊല്ലയാണ് 'വാള്‍ട്ടെയര്‍ വീരയ്യ'യുടെ സംവിധാനം. ബോബി കൊല്ല തന്നെയാണ് സിനിമയുടെ കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. കോന വെങ്കട്ട്, കെ ചക്രവര്‍ത്തി റെഡ്ഡി എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ. ആര്‍തര്‍ എ വില്‍സണ്‍ ഛായാഗ്രഹണവും നിരഞ്ജന്‍ ദേവരാമനെ എഡിറ്റിംഗും നിര്‍വഹിക്കും. മൈത്രി മൂവി മേക്കേഴ്‌സിന്‍റെ ബാനറില്‍ നവീന്‍ യേര്‍നേനിയും വൈ രവിശങ്കറും ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മാണം.

Waltair Veerayya on Sankranti release: സംക്രാന്തി റിലീസായി 2023 ജനുവരിയിലാകും ചിത്രം തിയേറ്ററുകളിലെത്തുക. നന്ദമുരി ബാലകൃഷ്‌ണയുടെ 'വീര സിംഹ റെഡ്ഡി'യും സംക്രാന്തി റിലീസായാണ് പ്രേക്ഷകര്‍ക്ക് മുമ്പിലെത്തുക. അതുകൊണ്ട് തന്നെ ഇരു ചിത്രങ്ങളും ബോക്‌സോഫിസില്‍ ഏറ്റുമുട്ടും എന്നതില്‍ സംശയമില്ല.

Also Read: ദീപാവലിക്ക് വാള്‍ട്ടയര്‍ വീരയ്യയുടെ മാസ് എന്‍ട്രി; ചിരഞ്ജീവി ചിത്രത്തിന്‍റെ ടൈറ്റില്‍ ടീസര്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.