ETV Bharat / entertainment

Bholaa Shankar Trailer| 'വേതാളം' തെലുഗു റീമേക്ക് 'ഭോലാ ശങ്കര്‍'; ചിരഞ്‍ജീവി ചിത്രത്തിന്‍റെ ട്രെയിലറെത്തി - തമന്ന

കീര്‍ത്തി സുരേഷും തമന്നയും ആണ് 'ഭോലാ ശങ്കര്‍' ചിത്രത്തിലെ നായികമാർ.

Chiranjeevi Bholaa Shankar Trailer out  Chiranjeevi Bholaa Shankar  Bholaa Shankar Trailer out  Chiranjeevi  Bholaa Shankar Trailer  Bholaa Shankar  MegaStar Chiranjeevi  Keerthy Suresh  Tamannaah  Meher Ramesh  Anil Sunkara  തെലുഗു മെഗാ സ്റ്റാർ ചിരഞ്‍ജീവി  ചിരഞ്‍ജീവി നായകനായി ഭോലാ ശങ്കര്‍  ഭോലാ ശങ്കര്‍  വേതാളം തെലുഗു റീമേക്ക് ഭോലാ ശങ്കര്‍  വേതാളം  Vedalam  കീര്‍ത്തി സുരേഷ്  തമന്ന  ഭോലാ ശങ്കര്‍ ട്രെയിലർ
Bholaa Shankar
author img

By

Published : Jul 27, 2023, 8:14 PM IST

തെലുഗു മെഗാ സ്റ്റാർ ചിരഞ്‍ജീവി (Chiranjeevi) നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ഭോലാ ശങ്കര്‍' (Bholaa Shankar). ചിരഞ്‍ജീവി ആരാധകർ ഏറെ പ്രതീക്ഷയോടെയും ആവേശത്തോടെയും കാത്തിരിക്കുന്ന ചിത്രമാണിത്. ഇപ്പോഴിതാ ആരാധകരുടെ കാത്തിരിപ്പിന് ആക്കം കൂട്ടി ചിത്രത്തിന്‍റെ ട്രെയിലർ പുറത്ത് വിട്ടിരിക്കുകയാണ്.

  • " class="align-text-top noRightClick twitterSection" data="">

തമിഴ് സൂപ്പർ താരം അജിത് നായകനായി എത്തിയ ഹിറ്റ് ചിത്രം 'വേതാള'ത്തിന്‍റെ (Vedalam) റീമേക്കാണ് ചിരഞ്‍ജീവിയെ നായകനാക്കി മെഹര്‍ രമേശ് (Meher Ramesh) സംവിധാനം ചെയ്യുന്ന 'ഭോലാ ശങ്കര്‍'. ശിവയുടെ സംവിധാനത്തില്‍ 2015 ല്‍ ആണ് 'വേതാളം' പുറത്തിറങ്ങിയത്. തമിഴില്‍ 'വേതാളം' ഹിറ്റ് ചാർട്ടിൽ ഇടംപിടിച്ചതിന് സമാനമായി 'ഭോലാ ശങ്കറും' വൻ വിജയമാകുമെന്ന ശുഭാപ്‌തി വിശ്വാസത്തിലാണ് ചിത്രത്തിന്‍റെ അണിയറ പ്രവർത്തകരും ഒപ്പം ആരാധാകരും.

സമീപകാലത്ത് ചിരഞ്‍ജീവി നായകനായ മിക്ക ചിത്രങ്ങളും ലാഭം കൊയ്‌തിരുന്നു. അക്കൂട്ടത്തിലേക്ക് ഈ പുതിയ ചിത്രവും എത്തുമെന്നാണ് 'ഭോലാ ശങ്കർ' അണിയറക്കാരുടെ പ്രതീക്ഷ. അതേസമയം ചിത്രം ആക്ഷനും പ്രണയത്തിനുമെല്ലാം പ്രാധാന്യം ഉള്ളതായിരിക്കും എന്ന് അടിവരയിടുന്നതാണ് ഇപ്പോൾ പുറത്തുവന്ന ട്രെയിലര്‍.

കീര്‍ത്തി സുരേഷും (Keerthy Suresh) തമന്നയും (Tamannaah Bhatia) ആണ് ചിത്രത്തിലെ നായികമാർ. ചിരഞ്‍ജീവിയുടെ സഹോദരിയുടെ വേഷത്തില്‍ ആണ് കീര്‍ത്തി സുരേഷ് എത്തുന്നത്. വക്കീൽ വേഷമാണ് തമന്ന അവതരിപ്പിക്കുന്നത്. ഇരുവരുടെയും തകർപ്പൻ പ്രകടനങ്ങളും ട്രെയിലറില്‍ കാണാം. റിലീസായി മണിക്കൂറുകൾക്കകം ഒരു മില്യണിലേറെ ആളുകളാണ് യൂട്യൂബില്‍ ട്രെയിലർ കണ്ടത്.

എ കെ എന്‍റര്‍ടെയ്ന്‍‍മെൻസിന്‍റെ ബാനറില്‍ രാമബ്രഹ്‍മം സുങ്കരയാണ് ഈ ചിത്രം നിര്‍മിക്കുന്നത്. ഡൂഡ്‍ലി ആണ് ചിരഞ്‍ജീവി ചിത്രത്തിന്‍റെ ഛായാഗ്രാഹകൻ. ചിത്രസംയോജനം നിര്‍വഹിക്കുന്നത് മാര്‍ത്താണ്ഡ് കെ വെങ്കടേഷ് ആണ്. എ എസ് പ്രകാശ് ആണ് ചിത്രത്തിന്‍റെ കല സംവിധായകൻ.

നേരത്തെ പുറത്തുവന്ന ചിത്രത്തിലെ 'മിൽക്കി ബ്യൂട്ടി' എന്ന് തുടങ്ങുന്ന ഗാനത്തിന്‍റെ പ്രൊമോ വീഡിയോ (Milky Beauty Song Promo) ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിരഞ്ജീവിയും തമന്നയുമായിരുന്നു ഗാനരംഗത്ത്. ഗാനം പുറത്തിറങ്ങി നിമിഷങ്ങൾക്കകം തന്നെ ലക്ഷക്കണക്കിന് ആളുകളായിരുന്നു യൂട്യൂബില്‍ ഗാനം ആസ്വദിച്ചത്. മഹതി സ്വര സാഗർ (Mahati Swara Sagar ) ഈണമിട്ട ഗാനം ആലപിച്ചത് മഹതി സ്വര സാഗറും ഒപ്പം വിജയ് പ്രകാശ് (Vijay prakash), സഞ്ജന കൽമഞ്ചെ (Sanjana Kalmanje) എന്നിവരും ചേർന്നാണ്.

READ MORE: Milky Beauty Song Promo| 'മിൽക്കി ബ്യൂട്ടി'ക്ക് ചുവടുവച്ച് തമന്നയും ചിരഞ്ജീവിയും; 'ഭോലാ ശങ്കറി'ലെ ഗാനം ഉടനെത്തും, പ്രമോ പുറത്ത്

അതേസമയം അജിത് നായകനായ ചിത്രം 'ബില്ല' തെലുഗുവിലേക്ക് റീമേക്ക് ചെയ്‌തത് മെഹര്‍ രമേഷ് ആയിരുന്നു. പ്രഭാസ് ആയിരുന്നു ഈ ചിത്രത്തില്‍ നായകനായി എത്തിയത്. ഇപ്പോഴിതാ മറ്റൊരു അജിത് ചിത്രം കൂടി തെലുഗു സിനിമ ആസ്വാദകരിലേക്ക് എത്തിക്കുകയാണ് മെഹര്‍ രമേഷ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.