BTS new album: ലോകമെമ്പാടും ആരാധകരുള്ള സൗത്ത് കൊറിയന്‍ മ്യൂസിക് ബാന്‍ഡ് ബിടിഎസ് പുറത്തിറക്കിയ പുതിയ ഗാനത്തിന് വന്‍ സ്വീകാര്യത. 'പ്രൂഫ്' എന്ന ആല്‍ബത്തിലെ 'യെറ്റ് ടു കം' എന്ന ലീഡ് ട്രാക്കാണ് ആരാധകരുടെ നീണ്ട കാത്തിരിപ്പിനൊടുവില്‍ പുറത്തുവന്നത്. വൈകാതെ ട്രാക്ക് യൂട്യൂബ് ട്രെന്‍ഡിങ് ലിസ്‌റ്റില്‍ ഇടംപിടിക്കുകയും ചെയ്‌തു.
Yet to come in trending: 48 ദശലക്ഷത്തിലധികം പേരാണ് 'യെറ്റ് ടു കം' ഇതുവരെ കണ്ടിരിക്കുന്നത്. യൂട്യൂബ് ട്രെന്‍ഡിംഗില്‍ രണ്ടാം സ്ഥാനത്തുമാണ്. 45 ട്രാക്കുകളുള്ള ആന്തോളജി ആല്‍ബമാണ് 'പ്രൂഫ്'. 2013ല്‍ ബാന്‍ഡ് അരങ്ങേറിയത് മുതല്‍ ഇതുവരെയുള്ള മികച്ച ഗാനങ്ങളും റിലീസ് ചെയ്യാതെ പോയ പാട്ടുകളും ഉള്‍പ്പെടുന്നതാണ് 'പ്രൂഫ്' ആന്തോളജി.
- " class="align-text-top noRightClick twitterSection" data="">
Also Read: ലോക റെക്കോഡുകള്‍ തിരുത്തി ബിടിഎസിന്‍റെ ലൈവ് സ്റ്റേജ് ഷോ
BTS back to stage show: രണ്ടുവര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം ലോക വേദിയിലേക്കുള്ള ബിടിഎസിന്‍റെ തിരിച്ചുവരവ് കൂടിയാണിത്. ബിടിഎസ് താരങ്ങളുടെ സ്‌റ്റേജ് ഷോകളിലേയ്‌ക്കുള്ള തിരിച്ചുവരവിനായുള്ള കാത്തിരിപ്പിലാണ് നാളേറെയായി ആരാധകര്‍. ജൂണ്‍ 16 മുതല്‍ ദക്ഷിണ കൊറിയയിലെ വീക്കെന്‍ഡ് സംഗീത പരിപാടികളില്‍ ബിടിഎസ് എത്തുമെന്നാണ് കൊറിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്.
BTS members: ഏഴ് പേര്‍ അടങ്ങിയ മ്യൂസിക് ബാന്‍ഡാണ് ബിടിഎസ്. ആര്‍എം, ജിന്‍, സുഗ, ജങ്‌കുക്ക്, വി, ജി-മിന്‍, ജെ-ഹോപ് എന്നിവരടങ്ങുന്നതാണ് ബാന്‍ഡ്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള മ്യൂസിക് ബാന്‍ഡ് കൂടിയാണിത്.