ETV Bharat / entertainment

പുതിയ അധ്യായത്തിലേക്ക്‌ ജെ; ആദ്യ സോളോ ആല്‍ബത്തിനായുള്ള കാത്തിരിപ്പില്‍ ആരാധകര്‍ - BTS member J Hope solo album

Jack In The Box in July: ബിടിഎസ്‌ സംഗീത ലോകത്ത് നിന്നും ദീര്‍ഘമായ ഇടവേളയെടുത്ത് സംഘാംഗങ്ങള്‍ ഓരോരുത്തരും സ്വതന്ത്ര സംഗീത ജീവിതത്തിന് തുടക്കം കുറിക്കുകയാണെന്ന് ബാന്‍ഡ്‌ ഔദ്യോഗിക പ്രഖ്യാപനം നടത്തിയതിന് ശേഷമാണ് ജെയുടെ സോളോ ആല്‍ബത്തിന്‍റെ റിലീസ്‌ പ്രഖ്യാപനം.

J Hope to release solo album  BTS member J Hope  Jack In The Box in July  പുതിയ അധ്യായത്തിലേക്ക്‌ ജെ  ആദ്യ സോളോ ആല്‍ബത്തിനായുള്ള കാത്തിരിപ്പില്‍ ആരാധകര്‍  J Hope first solo album  J Hope set ready for Jack in the box  BTS management Bighit music announcement  Jack in the box album release  BTS member J Hope solo album  BTS album Proof
പുതിയ അധ്യായത്തിലേക്ക്‌ ജെ; ആദ്യ സോളോ ആല്‍ബത്തിനായുള്ള കാത്തിരിപ്പില്‍ ആരാധകര്‍
author img

By

Published : Jun 26, 2022, 1:39 PM IST

J Hope first solo album: സോളോ ആല്‍ബം പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ് ബിടിഎസ്‌ താരം ജെ ഹോപ്പ്. താരത്തിന്‍റെ 'ജാക്ക് ഇന്‍ ദി ബോക്‌സ്‌' എന്ന് പേരിട്ടിരിക്കുന്ന ആല്‍ബം ജൂലൈ 15-നാണ് റിലീസ് ചെയ്യുക. ബിടിഎസ്‌ മാനേജ്‌മെന്‍റ്‌ ഏജന്‍സി ബിഗ്‌ഹിറ്റ് മ്യൂസിക് ആണ് ഇക്കാര്യം ഫാന്‍സ്‌ കമ്മ്യൂണിറ്റി ഫോറം വിവേര്‍സിലൂടെ അറിയിച്ചത്‌.

J Hope set ready for Jack in the box: ബിടിഎസ്‌ സംഗീത ലോകത്ത് നിന്നും ദീര്‍ഘമായ ഇടവേളയെടുത്ത് സംഘാംഗങ്ങള്‍ ഓരോരുത്തരും സ്വതന്ത്ര സംഗീത ജീവിതത്തിന് തുടക്കം കുറിക്കുകയാണെന്ന് ബാന്‍ഡ്‌ ഔദ്യോഗിക പ്രഖ്യാപനം നടത്തിയതിന് ശേഷമാണ് ജെയുടെ ഈ സോളോ ആല്‍ബത്തിന്‍റെ റിലീസ്‌ പ്രഖ്യാപനം.

BTS management BigHit music announcement: 'ജെ ഹോപ്പിന്‍റെ സോളോ ആല്‍ബമായ 'ജാക്ക് ഇന്‍ ദി ബോക്‌സി'ന്‍റെ റിലീസ് പ്രഖ്യാപിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. ബിടിഎസ്‌ അവരുടെ ജീവിതത്തിലെ പുതിയ അധ്യായത്തിലേക്ക് ചുവടുവച്ചിരിക്കുകയാണ്. അതേസമയം അംഗങ്ങള്‍ അവരുടെ ഗ്രൂപ്പും വ്യക്തിഗത പ്രവര്‍ത്തനങ്ങളും യോജിപ്പോടെ നിര്‍വഹിക്കും. സോളോ ആല്‍ബം പുറത്തിറക്കുന്ന ബിടിഎസിലെ ആദ്യ അംഗമായി ജെ ഹോപ്പ് പുതിയ യാത്ര ആരംഭിച്ചിരിക്കുകയാണ്', ബിടിഎസ്‌ മാനേജ്‌മെന്‍റ്‌ ഏജന്‍സി പ്രസ്‌താവനയില്‍ പറഞ്ഞു.

Jack in the box album release: ആല്‍ബത്തിലെ ആദ്യ സിംഗിള്‍ ഗാനം ജൂലൈ ഒന്നിനാണ് റിലീസ് ചെയ്യുക. 'ജാക്ക് ഇന്‍ ദി ബോക്‌സി'ലെ എല്ലാ ട്രാക്കുകളും ജൂലൈ 15ന്‌ റിലീസ് ചെയ്യും. ജെ ഹോപ്പിന്‍റെ സോളോ ആല്‍ബം കൂടുതല്‍ വളരാനുള്ള താരത്തിന്‍റെ അഭിലാഷങ്ങളെ പ്രതിനിധീകരിക്കുന്നുവെന്ന് ബിഗ്‌ഹിറ്റ് മ്യൂസിക് പറഞ്ഞു.

BTS member J Hope solo album: ഒരു കലാകാരനെന്ന നിലയില്‍ ജെ ഹോപ്പിന്‍റെ സര്‍ഗാത്മക ഐഡന്‍റിറ്റി കാണിക്കുന്നതിനുള്ള വൈവിധ്യമാര്‍ന്ന ഉള്ളടക്കമാണ് പ്രീ റിലീസ്‌ ട്രാക്കിലൂടെ തുടക്കം കുറിക്കുക. ആല്‍ബത്തെ കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങള്‍ നിങ്ങളെ ഞങ്ങള്‍ അറിയിക്കും. 'ജാക്ക് ഇന്‍ ദി ബോക്‌സി'നായി നിങ്ങള്‍ ദയവായി കാത്തിരിക്കുക. ഒരു സോളോ ആര്‍ട്ടിസ്‌റ്റായി ജെ തന്‍റെ ആദ്യ ചുവടുവെപ്പ് നടത്തുമ്പോള്‍ നിങ്ങളുടെ സ്‌നേഹവും പിന്തുണയും ഞങ്ങള്‍ പ്രതീക്ഷിക്കുന്നു', ബിഗ്‌ഹിറ്റ് മ്യൂസിക് പറഞ്ഞു.

J Hope to lead in Lollapalooza music festival: ജിയോങ്‌ ഹോ സിയോക്ക് എന്നാണ് ജെ ഹോപ്പിന്‍റെ യഥാര്‍ഥ നാമം. ജൂലൈ 31ന് നടക്കാനിരിക്കുന്ന ലോലപലൂസ സംഗീതോത്സവത്തിന്‍റെ സമാപന ചടങ്ങില്‍ ജെ സംഗീതം അവതരിപ്പിക്കാനും ഒരുങ്ങിക്കഴിഞ്ഞു. ഇതാദ്യമായാണ് ഒരു ദക്ഷിണ കൊറിയന്‍ സംഗീതജ്ഞന്‍ ലോലപലൂസ സംഗീതോത്സവത്തെ നയിക്കുക.

28 വയസുള്ള ഈ കലാകാരന്‍റെ ആദ്യ സോളോ മിക്‌സ്‌ടേപ്‌ 'ഹോപ്പ് വേള്‍ഡ്‌' 2018ലാണ് പുറത്തിറങ്ങിയത്‌. അമേരിക്കന്‍ ഗായകന്‍ ബെക്കി ജിയുമായി ചേര്‍ന്ന് 2019ല്‍ പുറത്തിറങ്ങിയ ഹിറ്റ് സിംഗിള്‍ ഗാനമാണ് 'ചിക്കന്‍ നൂഡില്‍ സൂപ്പ്'. അമേരിക്കന്‍ ഗായകന്‍ ചാര്‍ലി പുത്തിനൊപ്പം ചേര്‍ന്ന് 'ലെഫ്‌റ്റ്‌ ആന്‍ഡ്‌ റൈറ്റ്‌' എന്ന സിംഗിള്‍ ഗാനം വെള്ളിയാഴ്‌ചയാണ് ബിടിഎസ്‌ താരം ജങ്കൂക്ക് പുറത്തുവിട്ടത്‌. പുത്തിന്‍റെ വരാനിരിക്കുന്ന ആല്‍ബം 'ചാര്‍ലി'യില്‍ ഈ ഗാനം അവതരിപ്പിക്കും.

BTS album Proof: ജൂണ്‍ 10ന് ബിടിഎസ്‌ താരങ്ങള്‍ അവരുടെ ആന്തോളജി ആല്‍ബമായ 'പ്രൂഫ്‌' റിലീസ് ചെയ്‌തു. ബിടിഎസ്‌ താരങ്ങള്‍ സംഗീത ബാന്‍ഡില്‍ നിന്നും ഇടവേള എടുക്കുന്നതിന് നാല് ദിവസം മുമ്പായിരുന്നു 'പ്രൂഫി'ന്‍റെ റിലീസ്.

Also Read: മടങ്ങിവരും, എന്നെങ്കിലും: ദീര്‍ഘമായ ഇടവേള പ്രഖ്യാപിച്ച് ബിടിഎസ്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.