ETV Bharat / entertainment

കൈയ്യില്‍ ഓലചൂട്ടും ആരെയോ തിരഞ്ഞുള്ള നോട്ടവും; 'ഭ്രമയുഗം' പുതിയ കാരക്‌ടർ പോസ്റ്റർ പുറത്ത് - ഭ്രമയുഗം

Sidharth Bharathan in Bramayugam: 'ഭൂതകാലം' എന്ന ഹൊറർ ചിത്രത്തിലൂടെ ശ്രദ്ധ നേടിയ രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന 'ഭ്രമയുഗം' നിർമിക്കുന്നത് വൈ നോട്ട് സ്റ്റുഡിയോസും നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസുമാണ്.

Bramayugam  Sidharth Bharathan  ഭ്രമയുഗം  മമ്മൂട്ടി
Bramayugam
author img

By ETV Bharat Kerala Team

Published : Jan 3, 2024, 8:01 PM IST

പുതുവർഷ ദിനത്തിലാണ് മമ്മൂട്ടി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം 'ഭ്രമയു​ഗ'ത്തിന്‍റെ പുതിയ പോസ്റ്റർ പുറത്തുവന്നത്. മലയാളത്തിന്‍റെ മഹാനടൻ മമ്മൂട്ടിയുടെ ഏറെ കൗതുവും ആകാംക്ഷയും ഉണർത്തുന്ന പോസ്റ്ററാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. സൈബറിടത്തിലാകെ തരംഗം സൃഷ്‌ടിച്ച പോസ്റ്ററിന്‍റെ ആവേശം ശമിക്കും മുൻപിതാ പുതിയ പോസ്റ്ററും പുറത്തുവന്നിരിക്കുകയാണ്.

ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്ന സിദ്ധാർഥ് ഭരതന്‍റെ കാരക്‌ടർ പോസ്റ്ററാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. പതിവുപോലെ കാണികളെ മുൾമുനയിൽ നിർത്തുന്ന പോസ്റ്റർ തന്നെയാണ് പുറത്തുവന്നത് എന്നതിൽ തർക്കമില്ല (Bramayugam sidharth bharathan character poster).

  • " class="align-text-top noRightClick twitterSection" data="">

കൈയ്യില്‍ ഓലചൂട്ടുമായാണ് സിദ്ധാർഥ് ഭരതൻ പോസ്റ്ററിൽ. ദേഹത്ത് മുഴുവന്‍ രക്തവും കാണാം. ആരെയോ തിരയുന്ന രീതിയിലാണ് പോസ്റ്ററിൽ സിദ്ധാർഥിന്‍റെ നിൽപ്പ്. പ്രേക്ഷകരിൽ ഭയം നിറക്കുന്നതു കൂടിയാണ് പോസ്റ്റർ. ഏതായാലും ഇതിനകം തന്നെ പോസ്റ്റർ വൈറലായി കഴിഞ്ഞു.

അർജുൻ അശോകൻ, മമ്മൂട്ടി എന്നിവരുടെ പോസ്റ്ററുകള്‍ക്ക് പിന്നാലെയാണ് ഇപ്പോൾ സിദ്ധാര്‍ഥ് ഭരതന്‍റെയും പോസ്റ്റർ എത്തിയിരിക്കുന്നത്. 'ഭൂതകാലം' എന്ന ഹൊറർ ചിത്രത്തിലൂടെ ശ്രദ്ധ നേടിയ രാഹുൽ സദാശിവനാണ് 'ഭ്രമയുഗ'ത്തിന്‍റെ സംവിധായകൻ. വൈ നോട്ട് സ്റ്റുഡിയോസും നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസുമാണ് നിർമാണം. ഇവർ ആദ്യമായി നിര്‍മിക്കുന്ന ചിത്രം കൂടിയാണ് 'ഭ്രമയുഗം'.

ALSO READ: പേടിപ്പിക്കാനൊരുങ്ങി നൈറ്റ് ഷിഫ്‌റ്റ് സ്റ്റുഡിയോസ് ; മമ്മൂട്ടിയുടെ 'ഭ്രമയുഗം' ആദ്യ ചിത്രം

ഹൊറർ ത്രില്ലർ സിനിമകൾക്ക് മാത്രമായി ആരംഭിച്ച പ്രൊ‍ഡക്ഷൻ ഹൗസാണ് നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്. അമൽദ ലിസും ഈ ചിത്രത്തിൽ പ്രധാന വേഷത്തിലുണ്ട്. ഇതുവരെ കാണാത്ത വേറിട്ട ലുക്കിലും ഗെറ്റപ്പിലുമാണ് 'ഭ്രമയുഗ'ത്തിലെ ഓരോ താരങ്ങളും.

പ്രശസ്‌ത എഴുത്തുകാരൻ ടി ഡി രാമകൃഷ്‌ണൻ ആണ് സംഭാഷണങ്ങൾ എഴുതിയിരിക്കുന്നത് എന്നതും ഈ സിനിമയുടെ സവിശേഷതകളിലൊന്നാണ്. ഷെഹ്‌നാദ് ജലാൽ ആണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകൻ. ഷഫീഖ് മുഹമ്മദ് അലി എഡിറ്റിംഗും ക്രിസ്റ്റോ സേവ്യർ സംഗീത സംവിധാനവും നിർവഹിക്കുന്നു.

പതിറ്റാണ്ടുകൾക്കിപ്പുറവും സിനിമാസ്വാദകർക്കും ആരാധകർക്കും പുതുമയാർന്ന സിനിമകളും ഭാവ പ്രകടനങ്ങളും സമ്മാനിക്കുന്ന മമ്മൂട്ടി, 'ഭ്രമയുഗ'ത്തിൽ എന്താണ് കരുതിവച്ചിരിക്കുന്നത് എന്നറിയാനായി അക്ഷമയോടെ കാത്തിരിക്കുകയാണ് ഏവരും.

പ്രൊഡക്ഷൻ ഡിസൈനർ : ജോതിഷ് ശങ്കർ, സൗണ്ട് ഡിസൈൻ : ജയദേവൻ ചക്കടത്ത്, സൗണ്ട് മിക്‌സ് : എം ആർ രാജകൃഷ്‌ണൻ, കലാസംവിധാനം : ജ്യോതിഷ് ശങ്കർ, മേക്കപ്പ് : റോണക്‌സ് സേവ്യർ, വസ്‌ത്രാലങ്കാരം : മെൽവി ജെ എന്നിവരാണ് ചിത്രത്തിന്‍റെ മറ്റ് അണിയറ പ്രവർത്തകർ. ഈ വർഷം ആദ്യം തന്നെ 'ഭ്രമയുഗം' തിയേറ്ററുകളിൽ എത്തുമെന്നാണ് പ്രതീക്ഷ.

ALSO READ: പേടിപ്പിക്കാൻ 'ഭ്രമയുഗം' ; പുതിയ പോസ്റ്റർ പുറത്ത്, പുതുവർഷത്തിലും ഞെട്ടിച്ച് മമ്മൂട്ടി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.