ETV Bharat / entertainment

'പുരുഷ പീഡനം'; ആലിയ ഭട്ടിനെ ബഹിഷ്‌കരിക്കണമെന്ന് സോഷ്യല്‍ മീഡിയ

Boycott Alia Bhatt: ആലിയ ഭട്ടിനെതിരെ സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രതിഷേധം. ആലിയയെയും ഡാര്‍ലിംഗ്‌സിനെയും ബഹിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ടാണ് സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ഉയരുന്നത്. പുരുഷന്മാര്‍ക്കെതിരായ ഗാര്‍ഹിക പീഡനത്തെ താരം പ്രോത്സാഹിപ്പിക്കുന്നുവെന്ന് സോഷ്യല്‍ മീഡിയ.

Boycott Alia Bhatt trends ahead of Darlings release  Boycott Alia Bhatt  Alia promotes violence against men  Darlings release on Netflix  ബോയ്‌കോട്ട് ആലിയ ഭട്ട്  ബാന്‍ ഡാര്‍ലിംഗ്‌സ്‌  Social media against Alia Bhatt  Shah Rukh Khan praises Darlings song  Ali Bhatt first production venture  Alia Bhatt movies  ആലിയ ഭട്ടിനെതിരെ സോഷ്യല്‍ മീഡിയ  ആലിയ ഭട്ടിനെ ബഹിഷ്‌കരിക്കണമെന്ന് സോഷ്യല്‍ മീഡിയ  Ban Darlings
'പുരുഷ പീഡനം'; ആലിയ ഭട്ടിനെ ബഹിഷ്‌കരിക്കണമെന്ന് സോഷ്യല്‍ മീഡിയ
author img

By

Published : Aug 5, 2022, 2:24 PM IST

Alia promotes violence against men: കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ബോളിവുഡിലെ ക്യൂട്ട് താരം ആലിയ ഭട്ട്‌ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുകയാണ്. സമൂഹ മാധ്യമങ്ങളില്‍ താരത്തിനെതിരെ വന്‍ പ്രതിഷേധമാണ് ഉയരുന്നത്. പുരുഷന്മാര്‍ക്കെതിരായ ഗാര്‍ഹിക പീഡനത്തെ താരം പ്രോത്സാഹിപ്പിക്കുന്നുവെന്ന കാരണത്താലാണ് ആലിയക്കെതിരെ പ്രതിഷേധം ഉയരുന്നത്.

Darlings release on Netflix: ആലിയയുടെ ഏറ്റവും പുതിയ ചിത്രമായ 'ഡാര്‍ലിംഗ്‌സ്‌' ഓഗസ്‌റ്റ് അഞ്ചിന് ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്‌ഫ്ലിക്‌സില്‍ റിലീസ് ചെയ്യുകയാണ്. സിനിമയുടെ പ്രമോഷന്‍ ആരംഭിച്ചതോടെയാണ് താരത്തിനെതിരെ ട്വിറ്റര്‍ ലോകത്തുള്‍പ്പടെ രൂക്ഷ വിമര്‍ശനം ഉയരുന്നത്. 'ഡാര്‍ലിംഗ്‌സ്‌' ട്രെയിലര്‍ കൂടി പുറത്തിറങ്ങിയതോടെ പുരുഷന്മാര്‍ക്കെതിരായ ഗാര്‍ഹിക പീഡനത്തെ ആലിയ മഹത്വവത്‌ക്കരിക്കുന്നു എന്നാണ് ഒരു കൂട്ടം ആളുകള്‍ പറയുന്നത്.

Ban Darlings | Boycott Alia Bhatt: ഇതിന് പിന്നാലെ ആലിയയെ ബഹിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ട് ഒരുകൂട്ടം ആളുകള്‍ രംഗത്ത് എത്തിയിരിക്കുകയാണ്. ചിത്രത്തിലെ തന്‍റെ ഭര്‍ത്താവായ വിജയ്‌ വര്‍മയെ ആലിയ ഭട്ടിന്‍റെ കഥാപാത്രം ഉപദ്രവിക്കുന്ന സീനുകള്‍ പുറത്തുവന്നിരുന്നു. ബോയ്‌കോട്ട് ആലിയ ഭട്ട്, ബാന്‍ ഡാര്‍ലിംഗ്‌സ്‌ എന്നീ ഹാഷ്‌ടാഗുകളോട് കൂടിയാണ് ട്വീറ്റുകള്‍ പ്രചരിക്കുന്നത്.

Social media against Alia Bhatt: 'ഡാര്‍ലിംഗ്‌സ്‌ പോലുള്ള ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ള ചിത്രമെടുത്ത ആലിയ ഭട്ടിനെ ബഹിഷ്‌കരിക്കണം. പുരുഷന്മാര്‍ക്കെതിരായ ഗാര്‍ഹിക പീഡനം ബോളിവുഡിന് തമാശയാണെന്നത് വല്ലാത്ത ദുരന്തം തന്നെയാണ്', ഒരു ട്വിറ്റര്‍ ഉപയോക്താവ് കുറിച്ചു. 'പുരുഷന്മാര്‍ക്കെതിരെയുള്ള ഗാര്‍ഹിക പീഡനം തമാശയല്ല. ഇതൊരിക്കലും അംഗീകരിക്കാന്‍ സാധിക്കില്ല', മറ്റൊരാള്‍ കുറിച്ചു.

'ആലിയ ഭട്ട് ഡാര്‍ലിംഗ്‌സില്‍ അഭിനയിക്കുക മാത്രമല്ല ചെയ്‌തിട്ടുള്ളത്. അതിന്‍റെ നിര്‍മാതാവ് കൂടിയാണ്. പുരുഷന്മാരെ സ്‌ത്രീകള്‍ ഉപദ്രവിക്കുന്നത് തമാശയായി ചിത്രീകരിക്കുന്ന സിനിമയാണ് അവര്‍ നിര്‍മിച്ചിരിക്കുന്നത്', മറ്റൊരാള്‍ ട്വീറ്റ്‌ ചെയ്‌തു. ചിലര്‍ ആലിയയെ ആംബര്‍ ഹേര്‍ഡുമായും വിജയ്‌ വര്‍മയെ ജോണി ഡെപ്പുമായും താരതമ്യം ചെയ്‌തിരിക്കുകയാണ്. 'ആലിയ ഭട്ട് ഇന്ത്യയുടെ ആംബര്‍ ഹേര്‍ഡ്‌ മാത്രമാണ്. അവള്‍ പുരുഷന്മാര്‍ക്കെതിരെ ഗാര്‍ഹിക പീഡനം പ്രോത്സാഹിപ്പിക്കുകയും അതിനെ പരിഹസിക്കുകയും ചെയ്യുന്നു', ഒരാള്‍ കുറിച്ചു.

Shah Rukh Khan praises Darlings song: കഴിഞ്ഞ ദിവസം സിനിമയിലെ പുതിയ ഗാനം പുറത്തിറങ്ങിയിരുന്നു. പ്രമുഖ എഴുത്തുകാരനായ ഗുല്‍സാറിന്‍റെ വരികള്‍ക്ക് വിശാല്‍ ഭരദ്വാജ്‌ ആണ് സംഗീതം. സഹനിര്‍മാതാവായ ഷാരൂഖ് ഖാന് ഈ ഗാനം വളരെ ഇഷ്‌ടമായെന്ന് വിശാല്‍ ഭരദ്വാജ്‌ പറഞ്ഞിരുന്നു. 'രാത്രി പന്ത്രണ്ട് മണിക്ക് ശേഷം ഷാരൂഖ് എന്നെ വിളിച്ചു. ഈ ഗാനം അദ്ദേഹം ഫോണിലൂടെ പാടുന്നുണ്ടായിരുന്നു. പാട്ട് മുഴുവന്‍ അദ്ദേഹം പാടി. പിന്നീട് അതിന്‍റെ അര്‍ഥവും വിശദീകരിക്കാന്‍ തുടങ്ങി. അത് വല്ലാത്ത സന്തോഷം പകരുന്ന കാര്യമാണ്', ഡാര്‍ലിംഗ്‌സിലെ ഗാനം ലോഞ്ചിങ് വേളയില്‍ വിശാല്‍ ഭരദ്വാജ്‌ പറഞ്ഞു.

Ali Bhatt first production venture: ആലിയയെ കൂടാതെ ഷെഫാലി ഷാ, റോഷന്‍ മാത്യു, വിജയ്‌ വര്‍മ എന്നിവരും ചിത്രത്തില്‍ സുപ്രധാന വേഷത്തിലെത്തുന്നുണ്ട്. മുംബൈ പശ്ചാത്തലമാക്കിയുള്ള ഡാര്‍ക്ക് കോമഡി ചിത്രമാണിത്. എല്ലാ പ്രതിസന്ധികളെയും സ്വധൈര്യത്തോടെ തരണം ചെയ്യുന്ന അമ്മയുടെയും മകളുടെയും ജീവിതമാണ് സിനിമ പറയുന്നത്. ആലിയയുടെ ആദ്യ നിര്‍മാണ സംരംഭം കൂടിയാണ് 'ഡാര്‍ലിംഗ്‌സ്‌'. ഷാരൂഖ്‌ ഖാന്‍റെ റെഡ്‌ ചില്ലീസ്‌ പ്രൊഡക്ഷനുമായി സഹകരിച്ച് എറ്റേണല്‍ സണ്‍ഷൈന്‍ പ്രൊഡക്ഷന്‍സിന്‍റെ ബാനറിലാണ് നിര്‍മാണം.

Alia Bhatt movies: ഈ വര്‍ഷത്തെ ആലിയയുടെ രണ്ടാമത്തെ തിയേറ്റര്‍ റിലീസാണ് 'ഡാര്‍ലിംഗ്‌സ്‌'. ഫെബ്രുവരിയില്‍ തിയേറ്ററുകളിലെത്തിയ സഞ്‌ജയ് ലീല ബന്‍സാലിയുടെ 'ഗംഗുഭായ്‌ കത്യവാഡി' ആണ് ഈ വര്‍ഷം റിലീസിനെത്തിയ ആലിയയുടെ ആദ്യ ചിത്രം. തിയേറ്റര്‍ റിലീസിന് ശേഷം ഗംഗുഭായും നെറ്റ്‌ഫ്ലിക്‌സില്‍ റിലീസ്‌ ചെയ്‌തിരുന്നു.

Also Read: ആലിയക്കൊപ്പം റോഷന്‍ മാത്യുവും, ത്രസിപ്പിക്കാന്‍ ഡാര്‍ലിംഗ്‌സ്‌ : ട്രെയ്‌ലര്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.