ETV Bharat / entertainment

'അച്ഛനോട് സംസാരിക്കാനും എന്‍റെ ദിവസത്തെ കുറിച്ച് പറയാനും കഴിഞ്ഞിരുന്നെങ്കില്‍'; കുതിരവട്ടം പപ്പുവിന്‍റെ ഓര്‍മയില്‍ മകന്‍ - ബിനു പപ്പു

കുതിരവട്ടം പപ്പു വിടവാങ്ങിയിട്ട് 23 വര്‍ഷങ്ങള്‍. ഈ ദിനത്തില്‍ അച്ഛനെ ഓര്‍ത്ത് മകന്‍ ബിനു പപ്പു.

Binu Pappu remember his father  Kuthiravattam Pappu death anniversary  Kuthiravattam Pappu  കുതിരവട്ടം പപ്പുവിന്‍റെ ഓര്‍മയില്‍ മകന്‍  Binu Pappu remember Kuthiravattam Pappu  Kuthiravattam Pappu real name  Kuthiravattam Pappu early life  Kuthiravattam Pappu career started  Kuthiravattam Pappu debut movie  Kuthiravattam Pappu popular movies  Kuthiravattam Pappu s turining movies  Kuthiravattam Pappu became best comedian  best comedian in Malayalam cinema  Kuthiravattam Pappu last days  കുതിരവട്ടം പപ്പു  കുതിരവട്ടം പപ്പുവിന്‍റെ ഓര്‍മകള്‍ക്ക് ഇന്ന് 23  കുതിരവട്ടം പപ്പുവിന്‍റെ ഓര്‍മകള്‍  ബിനു പപ്പു  കുതിരവട്ടം പപ്പു വിടവാങ്ങിയിട്ട് 23 വര്‍ഷങ്ങള്‍
കുതിരവട്ടം പപ്പുവിന്‍റെ ഓര്‍മയില്‍ മകന്‍
author img

By

Published : Feb 25, 2023, 10:37 AM IST

Updated : Feb 25, 2023, 12:55 PM IST

Kuthiravattam Pappu death anniversary: മലയാളികളെ കുടുകുടാ പൊട്ടിച്ചിരിപ്പിച്ച കുതിരവട്ടം പപ്പുവിന്‍റെ ഓര്‍മകള്‍ക്ക് ഇന്ന് 23 വയസ്സ്. ഓര്‍മ്മയായിട്ട് രണ്ട് പതിറ്റാണ്ട് പിന്നിട്ടിട്ടും മലയാളികളുടെ മനസ്സില്‍ ആ ചിരി ഇന്നും മായാതെ കിടപ്പുണ്ട്. തന്‍റേതായ ശൈലി കൊണ്ടും സംഭാഷണം കൊണ്ടും ജനഹൃദയങ്ങളില്‍ വളരെപെട്ടന്ന് കയറിക്കൂടിയ കലാകാരനാണ് കുതിരവട്ടം പപ്പു.

Binu Pappu remember Kuthiravattam Pappu: അദ്ദേഹത്തിന്‍റെ ഓര്‍മ ദിനത്തില്‍ മകന്‍ ബിനു പപ്പു കുറിച്ച ഹൃദയസ്‌പര്‍ശിയായ വാക്കുകളാണിപ്പോള്‍ ശ്രദ്ധ നേടുന്നത്. അച്ഛനെ ഒരുപാട് മിസ് ചെയ്യുന്നുവെന്നാണ്‌ ബിനു പപ്പു ഫേസ്‌ബുക്കില്‍ കുറിച്ചത്. 'അച്ഛാ, എനിക്ക് നിങ്ങളോട് സംസാരിക്കാനും എന്‍റെ ദിവസത്തെ കുറിച്ച് പറയാനും കഴിഞ്ഞിരുന്നെങ്കില്‍ എന്ന് ഞാന്‍ ഇപ്പോഴും ആഗ്രഹിക്കുന്നു. ഞാന്‍ നിങ്ങളെ എല്ലാ ദിവസവും മിസ് ചെയ്യുന്നു. ഞാന്‍ നിങ്ങളെ വളരെയധികം സ്‌നേഹിക്കുന്നു.' -ഇപ്രകാരമാണ് ബിനു പപ്പു കുറിച്ചത്.

  • " class="align-text-top noRightClick twitterSection" data="">

Kuthiravattam Pappu real name: യഥാര്‍ഥ പേര് പനങ്ങാട്ട് പത്മദളാക്ഷന്‍. സിനിമയിലെത്തിയപ്പോള്‍ കുതിരവട്ടം പപ്പു ആയി. പ്രശസ്‌ത എഴുത്തുക്കാരന്‍ വൈക്കം മുഹമ്മദ് ബഷീറാണ് അദ്ദേഹത്തിന് കുതിരവട്ടം പപ്പു എന്ന പേര് സമ്മാനിച്ചത്. ആ കഥ വഴിയെ പറയാം.

Kuthiravattam Pappu early life: പനങ്ങാട്ട് രാഘവന്‍റെയും ദേവിയുടെയും മകനായി 1936ല്‍ കോഴിക്കോട് ഫറോക്കിലാണ് പപ്പുവിന്‍റെ ജനനം. കോഴിക്കോട് സെന്‍റ്‌ ആന്‍റണീസിലായിരുന്നു ബാല്യകാല വിദ്യാഭ്യാസം.

Kuthiravattam Pappu career started as a drama artist: തിയേറ്റര്‍ ആര്‍ട്ടിസ്‌റ്റ്‌ ആയാണ് കരിയര്‍ ആരംഭിക്കുന്നത്. കുട്ടിക്കാലം മുതലേ നാടകത്തില്‍ അഭിരുചി ഉണ്ടായിരുന്ന പപ്പു 17ാം വയസ്സില്‍ നാടകത്തില്‍ അരങ്ങേറ്റം കുറിച്ചു. 'കുപ്പയില്‍ നിന്ന് സിനിമയിലേയ്‌ക്ക്' ആയിരുന്നു ആദ്യ നാടകം. നാടകത്തിലൂടെയാണ് പപ്പു സിനിമയിലെത്തുന്നത്.

Kuthiravattam Pappu debut movie: 'മൂടുപടം' ആയിരുന്നു ആദ്യ ചിത്രം. 'ഭാര്‍ഗവീനിലയം' എന്ന സിനിമയാണ് പപ്പുവിന്‍റെ അഭിനയ ജീവിതത്തില്‍ വഴിത്തിരിവായത്. പത്മദളാക്ഷനില്‍ നിന്നും കുതിരവട്ടം പപ്പുവിലേയ്‌ക്കുള്ള പേര് മാറ്റത്തിന് കാരണവും ഈ ചിത്രമായിരുന്നു. ബഷീറിന്‍റെ സാഹിത്യ കൃതിയെ അടിസ്ഥാനമാക്കി ഒരുക്കിയ സിനിമയിലെ കഥാപാത്രത്തിന്‍റെ പേര് പത്മദളാക്ഷന്‍ സന്തോഷപൂര്‍വം സ്വീകരിക്കുകയായിരുന്നു.

Kuthiravattam Pappu popular movies: 37 വര്‍ഷത്തെ അഭിനയ ജീവിതത്തിനിടെ 1500ഓളം ചിത്രങ്ങളില്‍ കുതിരവട്ടം പപ്പു അഭിനയിച്ചു. 'അങ്ങാടി', 'അഹിംസ', 'കരിമ്പന', 'ഈനാട്', 'മൂര്‍ഖന്‍', 'ആള്‍ക്കൂട്ടത്തില്‍ തനിയെ', 'ഇതാ ഒരു തീരം', 'കാണാക്കിനാവ്' തുടങ്ങിയവയാണ് അദ്ദേഹത്തിന്‍റെ പ്രധാന സിനിമകള്‍. എന്നാല്‍ 'ചെമ്പരത്തി', 'അവളുടെ രാവുകള്‍', 'അങ്ങാടി' എന്നിവയായിരുന്നു നടന്‍ എന്ന നിലയില്‍ അദ്ദേഹത്തിന്‍റെ അഭിനയ ജീവിത്തതില്‍ വഴിത്തിരിവായ ചിത്രങ്ങള്‍.

Kuthiravattam Pappu s turining movies: 'മണിച്ചിത്രത്താഴ്', 'ദി കിംഗ്', 'തേന്‍മാവിന്‍ കൊമ്പത്ത്', 'വെള്ളാനകളുടെ നാട്' എന്നീ സിനിമകളിലെ വേഷം എക്കാലവും ജനഹൃദയങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നതാണ്. 'പെണ്‍പട' ആയിരുന്നു അദ്ദേഹത്തിന്‍റെ മറ്റൊരു സുപ്രധാന ചിത്രം. ചിത്രത്തില്‍ ഹാസ്യരസപ്രധാനമായ ഒരു സ്‌ത്രീ വേഷത്തെയാണ് താരം അവതരിപ്പിച്ചത്. ഷാജി കൈലാസിന്‍റെ 'നരസിംഹം' ആയിരുന്നു പപ്പുവിന്‍റെ ഏറ്റവും ഒടുവിലത്തെ ചിത്രം.

Kuthiravattam Pappu became best comedian in Malayalam cinema: മലയാള സിനിമയിലെ ഏറ്റവും മികച്ച കോമഡി താരമായിരുന്നു കുതിരവട്ടം. അദ്ദേഹം അഭിനയത്തില്‍ തന്‍റെ കോഴിക്കോടന്‍ ശൈലി ഉപയോഗിച്ചു. അത് പ്രേക്ഷകര്‍ ഒന്നടങ്കം ഏറ്റെടുത്തിരുന്നു. സിനിമയിലെ തനത് ഭാഷ പ്രയോഗത്തിന് അദ്ദേഹം നിരവധി പ്രശംസകളും ഏറ്റുവാങ്ങിയിട്ടുണ്ട്. ഹാസ്യരസപ്രാധാന്യമുള്ള കഥാപാത്രങ്ങളെയായിരുന്നു പപ്പു ഏറെക്കുറെയും അവതരിപ്പിച്ചിരുന്നത്. എന്നാല്‍ കണ്ണുകളെ ഈറന്‍ അണിയിക്കുന്ന നിരവധി കഥാപാത്രങ്ങളെയും അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്.

Kuthiravattam Pappu last days: മലയാള സിനിമയ്‌ക്ക് പകരം വയ്‌ക്കാനില്ലാത്ത ഈ അദ്‌ഭുത കലാകരന്‍ 2000 ഫെബ്രുവരി 25നാണ് വിടവാങ്ങിയത്. അവസാന കാലത്ത് ഏറെ രോഗങ്ങളാല്‍ ബുദ്ധിമുട്ടിയിരുന്ന പപ്പു ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. മറക്കാനാവാത്ത ഒത്തിരി കഥാപാത്രങ്ങള്‍ സമ്മാനിച്ച കുതിരവട്ടം പപ്പു മണ്‍മറഞ്ഞ് പോയെങ്കിലും ആ കഥാപാത്രങ്ങളും ആ ചിരിയും മലയാള മനസ്സില്‍ നിന്നും ഒരിക്കലും മാഞ്ഞു പോകില്ല.

Last Updated : Feb 25, 2023, 12:55 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.