എറണാകുളം: മേപ്പടിയാൻ എന്ന ചിത്രത്തിന് ശേഷം ബിജു മേനോനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ വിഷ്‌ണു മോഹൻ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രത്തിന്‍റെ പേര് പ്രഖ്യാപിച്ചു. “കഥ ഇന്നുവരെ” (Biju Menon starrer film title announced) എന്നാണ് സിനിമയ്‌ക്ക് പേരിട്ടിരിക്കുന്നത്. ബിജു മേനോന്‍ നായകനായെത്തുന്ന ചിത്രത്തില്‍ പ്രശസ്‌ത നർത്തകിയായ മേതിൽ ദേവിക പ്രധാന വേഷം കൈകാര്യം ചെയ്യുന്നു. ചെറുപ്പം മുതൽ സിനിമയിലേക്ക് ഒരുപാട് അവസരങ്ങൾ തേടിയെത്തിയെങ്കിലും ആദ്യമായിട്ടാണ് മേതിൽ ദേവിക ഒരു സിനിമയിൽ അഭിനയിക്കുന്നത്.
ആലപ്പുഴ, കുമളി, തിരുവനന്തപുരം, പാലക്കാട് എന്നിവിടങ്ങളിലായി ഷൂട്ടിങ് പുരോഗമിക്കുന്ന ഈ ചിത്രത്തിൽ അനു മോഹൻ, നിഖില വിമൽ, ഹക്കീം ഷാജഹാൻ, അനുശ്രീ, സിദ്ധിഖ്, രഞ്ജി പണിക്കർ തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു. ജോമോൻ ടി ജോൺ, ഷമീർ മുഹമ്മദ് എന്നിവരുടെ പ്ലാൻ ജെ സ്റ്റുഡിയോസും, വിഷ്‌ണു മോഹന്‍റെ വിഷ്‌ണു മോഹൻ സ്റ്റോറീസും ചേർന്നാണ് "കഥ ഇന്നുവരെ" നിർമിക്കുന്നത്. ഹാരിസ് ദേശം, അനീഷ് പിബി എന്നിവരുടെ ഇമാജിൻ സിനിമാസും നിർമാണ പങ്കാളികളാണ്.
ഛായാഗ്രഹണം - ജോമോൻ ടി ജോൺ, സംഗീതം - അശ്വിൻ ആര്യൻ, എഡിറ്റിങ് - ഷമീർ മുഹമ്മദ്, പ്രൊഡക്ഷൻ കൺട്രോളർ - റിന്നി ദിവാകർ, പ്രൊഡക്ഷൻ ഡിസൈനർ - സുഭാഷ് കരുൺ, കോസ്റ്റ്യൂംസ് - ഇർഷാദ് ചെറുകുന്ന്, മേക്കപ്പ് - സുധി സുരേന്ദ്രൻ, പ്രോജക്‌ട് ഡിസൈനർ- വിപിൻ കുമാർ, സൗണ്ട് ഡിസൈൻ - ടോണി ബാബു, സ്റ്റിൽസ് - അമൽ ജെയിംസ്, ഡിസൈൻസ് - ആനന്ദ് രാജേന്ദ്രൻ, പ്രൊമോഷൻസ് - 10ജി മീഡിയ, പി ആർ ഒ - എ എസ് ദിനേശ്.
അതേസമയം 11 വർഷത്തെ നീണ്ട ഇടവേളയ്‌ക്ക് ശേഷം സുരേഷ് ഗോപിയും ബിജു മേനോനും ഒന്നിക്കുന്ന ചിത്രമാണ് ഗരുഡൻ. കളിയാട്ടം, പത്രം, എഫ്‌ഐആർ, ക്രിസ്‌ത്യൻ ബ്രദേഴ്‌സ്, ട്വന്‍റി 20 തുടങ്ങിയ നിരവധി ഹിറ്റ് ചിത്രങ്ങളിൽ ഒരുമിച്ച് എത്തിയ സുരേഷ് ഗോപിയും ബിജു മേനോനും 2010 ൽ പുറത്തിറങ്ങിയ 'രാമരാവണൻ' എന്ന സിനിമയിലാണ് അവസാനമായി ഒന്നിച്ചത്. ജിനീഷ് എം ആണ് ഗരുഡന്‍റെ കഥ എഴുതിയിരിക്കുന്നത്. അജയ് ഡേവിഡ് കാച്ചപ്പിള്ളി ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്‍റെ എഡിറ്റിങ് കൈകാര്യം ചെയ്യുന്നത് ശ്രീജിത്ത് സാരംഗ് ആണ്. ജേക്ക്‌സ് ബിജോയ് ആണ് സംഗീത സംവിധാനം.
കോ - പ്രൊഡ്യൂസർ - ജസ്റ്റിൻ സ്റ്റീഫൻ, ലൈൻ പ്രൊഡ്യൂസർ - സന്തോഷ് കൃഷ്‌ണൻ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ - നവീൻ പി തോമസ്. അഡ്‌മിനിസ്‌ട്രേഷൻ ആൻഡ് ഡിസ്‌ട്രിബ്യൂഷൻ ഹെഡ് - ബബിൻ ബാബു, പ്രൊഡക്ഷൻ കൺട്രോളർ - ഡിക്‌സൺ പൊടുത്താസ്, പ്രൊഡക്ഷൻ ഇൻ ചാർജ് - അഖിൽ യശോധരൻ, കലാസംവിധാനം - അനീസ് നാടോടി, മേക്കപ്പ് - റോണക്‌സ് സേവ്യർ, കോസ്റ്റ്യൂം - സ്റ്റെഫി സേവ്യർ, മാർക്കറ്റിങ് - ഒബ്‌സ്‌ക്യൂറ, മാർക്കറ്റിങ് കൺസൾട്ടന്‍റ് - ബിനു ബ്രിങ് ഫോർത്ത്. ഡിസൈൻസ് - ആന്‍റണി സ്റ്റീഫൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകർ.
ALSO READ: പുതിയ ചിത്രവുമായി 'മേപ്പടിയാന്‍' സംവിധായകന്‍; നായകന്‍ ബിജു മേനോൻ
ALSO READ: സുരേഷ് ഗോപിയും ബിജു മേനോനും ഒന്നിക്കുന്ന 'ഗരുഡൻ'; ത്രില്ലടിപ്പിച്ച് ലൊക്കേഷൻ വീഡിയോ