ETV Bharat / entertainment

കാക്കി അണിഞ്ഞ് ബിജു മേനോനും ആസിഫ് അലിയും; തലവന്‍ ഫസ്‌റ്റ് ലുക്ക് പുറത്ത് - Biju Menon latest movies

Thalavan First Look Poster: പൊലീസ് ഓഫീസര്‍മാരായാണ് തലവനില്‍ ബിജു മേനോനും ആസിഫ് അലിയും വേഷമിടുക. ജിസ് ജോയ് ആണ് സിനിമയുടെ സംവിധാനം.

Thalavan First Look Poster  Thalavan First Look  Biju Menon Asif Ali starrer Thalavan  Thalavan movie  Biju Menon movie Thalavan  Asif Ali movie Thalavan  കാക്കി അണിഞ്ഞ് ബിജു മേനോനും ആസിഫ് അലിയും  ബിജു മേനോനും ആസിഫ് അലിയും  തലവന്‍ ഫസ്‌റ്റ് ലുക്ക്  തലവന്‍  Biju Menon as DYSP Jayashankar  Asif Ali as SI Karthik  Biju Menon latest movies  Asif Ali latest movies
Thalavan First Look Poster
author img

By ETV Bharat Kerala Team

Published : Dec 17, 2023, 4:33 PM IST

ബിജു മേനോന്‍ ആസിഫ് അലി (Asif Ali) കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് 'തലവന്‍' (Thalavan). ജിസ് ജോയ് (Jis Joy) സംവിധാനം ചെയ്യുന്ന സിനിമയുടെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ പുറത്തുവിട്ടു (Thalavan First Look Poster). ബിജു മേനോനും (Biju Menon) ആസിഫ് അലിയുമാണ് ഫസ്‌റ്റ് ലുക്കില്‍. പൊലീസ് വേഷത്തിലാണ് ഇരുവരെയും ഫസ്‌റ്റ് ലുക്കില്‍ കാണാനാവുക.

  • " class="align-text-top noRightClick twitterSection" data="">

ഡിവൈഎസ്‌പി ജയശങ്കർ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ബിജു മേനോൻ അവതരിപ്പിക്കുന്നത് (Biju Menon as DYSP Jayashankar). ആസിഫ് അലി എസ്‌ഐ കാർത്തിക് (Asif Ali as SI Karthik) ആയും വേഷമിടുന്നു. 'അഹംഭാവത്തിന്‍റെ ആത്യന്തിക യുദ്ധം'എന്ന് കുറിച്ചു കൊണ്ടാണ് നിര്‍മാതാക്കള്‍ 'തലവന്‍' ഫസ്‌റ്റ് ലുക്ക് റിലീസ് ചെയ്‌തത്.

ബിജു മേനോനും ആസിഫ് അലിയും തങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകളില്‍ ഫസ്‌റ്റ് ലുക്ക് പങ്കുവച്ചിട്ടുണ്ട്. 'തലവൻ ഫസ്‌റ്റ് ലുക്ക് അവതരിപ്പിക്കുന്നു. ഒരു ജിസ് ജോയ് ചിത്രം!!' -ഇപ്രകാരമാണ് ആസിഫ് അലി ഫസ്‌റ്റ് ലുക്ക് ഫേസ്‌ബുക്കില്‍ പങ്കുവച്ചിരിക്കുന്നത് (Asif Ali shares Thalavan First Look).

Also Read: ആസിഫ് അലി - ജിസ് ജോയ് കൂട്ടുകെട്ട് വീണ്ടും; ഇത്തവണ കൂട്ടിന് ബിജു മേനോനും, ടൈറ്റിൽ പുറത്ത്

'മനസ്സ്, മനോഭാവം, സങ്കീർണ്ണത എന്നിവ ഈഗോയുടെ ആത്യന്തിക യുദ്ധത്തിലേക്ക് നയിക്കുന്നു..! ബിജു മേനോനെയും ആസിഫ് അലിയെയും കേന്ദ്രകഥാപാത്രങ്ങളാക്കി ജിസ് ജോയ് സംവിധാനം ചെയ്യുന്ന തലവന്‍റെ ഔദ്യോഗിക ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ നിങ്ങൾക്കായി അവതരിപ്പിക്കുന്നു.' -ഇപ്രകാരമാണ് ഫസ്‌റ്റ് ലുക്ക് പങ്കുവച്ച് ബിജു മേനോന്‍ ഫേസ്‌ബുക്കില്‍ കുറിച്ചത് (Biju Menon shares Thalavan First Look).

തലവന്‍ ഒരു അന്വേഷണാത്മക കഥയാണ് എന്ന് അടുത്തിടെ സിനിമയെ കുറിച്ച് സംവിധായകന്‍ ജിസ് ജോയ് പ്രതികരിച്ചിരുന്നു. 'തലവൻ ഒരു അന്വേഷണാത്മക കഥയാണ്. ഒരു പൊലീസ് സ്‌റ്റേഷനില്‍ അധികാരശ്രേണി എങ്ങനെ പ്രവർത്തിക്കുന്നു എന്നതും ചിത്രം പര്യവേഷണം ചെയ്യുന്നു. ഒരു സെമി റിയലിസ്‌റ്റിക് സമീപനമുള്ള ചിത്രമാണിത്. ആസിഫിന്‍റെയും ബിജു മേനോന്‍റെയും കോമ്പിനേഷൻ എല്ലായിപ്പോഴും വര്‍ക്ക് ആവാറുണ്ട്. തലവനില്‍ ആസിഫും ബിജുവും അവരുടെ മികച്ച പ്രകടനം കാഴ്‌ചവയ്‌ക്കും.' - ജിസ് ജോയ് പറഞ്ഞു.

ജിസ് ജോയ് തന്നെയാണ് സിനിമയുടെ സംഭാഷണവും ഒരുക്കിയിരിക്കുന്നത്. നവാഗതരായ ആനന്ദ് തേവർകാട്ടും ശരത് പെരുമ്പാവൂരും ചേർന്നാണ് സിനിമയുടെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. അനുശ്രീ, മിയ ജോർജ്, ദിലീഷ് പോത്തൻ, രഞ്‌ജിത്ത്, കോട്ടയം നസീർ, ജാഫർ ഇടുക്കി എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും.

ദീപക് ദേവ് ആണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം ഒരുക്കുന്നത്. ശരൺ വേലായുധൻ ഛായാഗ്രഹണവും സൂരജ് ഇഎസ് എഡിറ്റിംഗും നിര്‍വഹിച്ചിരിക്കുന്നതു. അരുൺ നാരായൺ പ്രൊഡക്ഷൻസും ലണ്ടൻ സ്‌റ്റുഡിയോസും ചേർന്നാണ് സിനിമയുടെ നിര്‍മാണം.

Also Read: ഇത് ധീരതയുടെ കഥ; കോടതി മുറിയില്‍ ഏറ്റുമുട്ടി മോഹന്‍ലാലും സിദ്ദിഖും, നേര് ട്രെയിലര്‍ പുറത്ത്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.