ETV Bharat / entertainment

'ഇതൊരു ചെറിയ വാര്‍ത്തയാണോ'; റോഡപകട മരണങ്ങളുടെ കണക്ക് പങ്കുവച്ച് ബിജു മേനോന്‍ - Biju Menon shares Kerala road accident news

സംസ്ഥാനത്ത് ഒരു വര്‍ഷത്തിനിടെ റോഡപകടങ്ങളില്‍ മരിച്ചത് 1000 കാല്‍നടയാത്രക്കാര്‍ ; വാര്‍ത്ത ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്‌ത് ആശങ്കപങ്കുവച്ച് ബിജു മേനോന്‍

Biju Menon about Kerala road accident news  ഇതൊരു ചെറിയ വാര്‍ത്തയാണോ  റോഡപകട വാര്‍ത്തയുമായി ബിജു മേനോന്‍  റോഡപടകത്തില്‍ ആശങ്ക പ്രകടിപ്പിച്ച് നടന്‍ ബിജു മേനോന്‍  Biju Menon worrying about road accident  Biju Menon shares Kerala road accident news  Biju Menon Facebook post
'ഇതൊരു ചെറിയ വാര്‍ത്തയാണോ'? റോഡപകട വാര്‍ത്തയുമായി ബിജു മേനോന്‍
author img

By

Published : Jul 7, 2022, 3:02 PM IST

Biju Menon shares Kerala road accident news : കേരളത്തിലെ റോഡപകടങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ച് നടന്‍ ബിജു മേനോന്‍. ഒരു വര്‍ഷത്തിനിടെ സംസ്ഥാനത്ത് റോഡപകടങ്ങളില്‍ മരിച്ചത്‌ 1000 കാല്‍നട യാത്രക്കാരാണ്. ഈ വാര്‍ത്തയാണ് ബിജു മേനോന്‍ ഫേസ്ബുക്കിലൂടെ പങ്കുവച്ചിരിക്കുന്നത്‌. 'ഇതൊരു ചെറിയ വാര്‍ത്തയാണോ' എന്ന അടിക്കുറിപ്പോടുകൂടിയാണ് പത്ര വാര്‍ത്തയുടെ സ്‌ക്രീന്‍ഷോട്ട് നടന്‍ പോസ്റ്റ് ചെയ്‌തത്.

പിന്നാലെ നിരവധി പേര്‍ വിഷയത്തില്‍ പ്രതികരിച്ച് രംഗത്തെത്തി. ഇനിയെങ്കിലും അധികാരികള്‍ കണ്ണുതുറക്കണമെന്നും വിഷയത്തില്‍ സര്‍ക്കാരിന്‍റെ ഇടപെടല്‍ അനിവാര്യമാണെന്നും പലരും ബിജുമേനോന്‍റെ പോസ്‌റ്റിന് താഴെ കമന്‍റ്‌ ചെയ്‌തു. കെ റെയിലിനെ പിന്തുണച്ചും നിരവധി കമന്‍റുകള്‍ വന്നു. 'കെ റെയിൽ അനിവാര്യം, വാഹന പെരുപ്പം ആണ് ഇതിന് പ്രധാന കാരണം' - എന്നാണ് ഒരാളുടെ കമന്‍റ്‌.

Biju Menon Facebook post : കഴിഞ്ഞ ഒരു വര്‍ഷം സംസ്ഥാനത്ത് റോഡപകടങ്ങളില്‍ മരിച്ചത് 1000 കാല്‍നട യാത്രക്കാര്‍. 2021 ജൂണ്‍ 20 മുതല്‍ 2022 ജൂണ്‍ 25 വരെ 8028 കാല്‍നട യാത്രക്കാര്‍ റോഡപകടങ്ങളില്‍പ്പെട്ടതായി മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചു. ഇക്കാലയളവില്‍ സ്വകാര്യ വാഹനങ്ങള്‍ മൂലമുണ്ടായ അപകടങ്ങള്‍ 35476 ആണ്. ഇത്രയും അപകടങ്ങളിലായി 3292 പേര്‍ മരിച്ചപ്പോള്‍ 27745 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ചരക്കുലോറി മൂലം 2798 അപകടങ്ങളുണ്ടായപ്പോള്‍ 510 പേരാണ് മരിച്ചത്. 2076 പേര്‍ക്ക് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്‌തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.