Bijibal supports Nanjiamma: അറുപത്തി എട്ടാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ മികച്ച പിന്നണി ഗായികയ്‌ക്കുള്ള അവാര്‍ഡ് നഞ്ചിയമ്മയ്‌ക്കായിരുന്നു. അയ്യപ്പനും കോശിയിലെ 'കലക്കാത്ത' ഗാനത്തിലൂടെ ലോകം അറിഞ്ഞ നഞ്ചിയമ്മയെ തേടി ദേശീയ പുരസ്‌കാരം എത്തിയപ്പോള്‍ അവര്‍ പോലും പ്രതീക്ഷിച്ചിരുന്നില്ല ഇത്തവണത്തെ മികച്ച പിന്നണി ഗായിക താന്‍ ആയിരിക്കുമെന്ന്. ബ്ലോക്ക്‌ബസ്റ്റര്‍ ചിത്രത്തില്‍ നഞ്ചിയമ്മ പാടിയ ടൈറ്റില്‍ ഗാനം മുന്‍പ് ഹിറ്റ് ചാര്‍ട്ടുകളില്‍ അടക്കം ഇടംപിടിച്ചിരുന്നു. ദേശീയ പുരസ്‌കാരത്തിന് പിന്നാലെ ഇപ്പോള്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ് നഞ്ചിയമ്മ.
Criticize for Nanjiamma award: അതേസമയം പുരസ്‌കാരത്തിന് പിന്നാലെ നഞ്ചിയമ്മയെ കുറിച്ച് ഡ്രമ്മറും സംഗീതഞ്‌ജനുമായ ലിനുലാലിന്‍റെതായി വന്ന ഫേസ്‌ബുക്ക് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. നഞ്ചിയമ്മയ്‌ക്ക് അവാര്‍ഡ് നല്‍കാനുള്ള തീരുമാനം സംഗീതത്തെ ജീവിതമായി കാണുന്നവര്‍ക്ക് അപമാനമായി തോന്നുമെന്നാണ് ലിനുലാല്‍ പറഞ്ഞത്. ഒരു മാസം കൊടുത്താലും സാധാരണ ഒരു ഗാനം പഠിച്ച് പാടാന്‍ നഞ്ചിയമ്മയ്‌ക്ക് സാധിക്കില്ലെന്നും ഇദ്ദേഹം പറഞ്ഞു.
- " class="align-text-top noRightClick twitterSection" data="">
പിച്ച് ഇട്ടുകൊടുത്താല്‍ അതിനനുസരിച്ച് പാടാനൊന്നും നഞ്ചിയമ്മയ്‌ക്ക് കഴിയില്ല. അയ്യപ്പനും കോശിയും ചിത്രത്തിലെ ഗാനത്തിന് പ്രത്യേക ജൂറി പരാമര്‍ശമായിരുന്നു നഞ്ചിയമ്മയ്‌ക്ക് നല്‍കേണ്ടിയിരുന്നതെന്നും, മികച്ച ഗായികയ്‌ക്കുളള പുരസ്‌കാരം മറ്റാര്‍ക്കെങ്കിലും നല്‍കണമായിരുന്നു എന്നുമാണ് ലിനുലാല്‍ വീഡിയോയില്‍ പറഞ്ഞത്. വിഷയം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായതോടെ നിരവധി പേരാണ് പ്രതികരണവുമായി എത്തിയത്.
കൂട്ടത്തില്‍ സംഗീത സംവിധായകന്‍ ബിജിബാലിന്‍റെതായി വന്ന ഫേസ്‌ബുക്ക് പോസ്‌റ്റും സമൂഹ മാധ്യമങ്ങളില്‍ നിറയുകയാണ്. സംഗീതത്തിലെ ശുദ്ധി എന്താണെന്ന ചോദ്യവുമായാണ് ബിജിബാല്‍ രംഗത്തെത്തിയത്. 'സംഗീതത്തിലെ ശുദ്ധി എന്താണ്!! ശുദ്ധിയുടെ തെളിനീരുറവ അറിയണമെങ്കിൽ ഈ പുഞ്ചിരിയുടെ വഴി പിടിയ്ക്ക്. നഞ്ചിയമ്മ', എന്ന് ബിജിബാല്‍ കുറിച്ചു. നഞ്ചിയമ്മയുടെ ഒരു ചിത്രവും അദ്ദേഹം ഫേസ്‌ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്.