Deva Deva video song: പ്രേക്ഷകര്‍ നാളേറെയായി കാത്തിരിക്കുന്ന രണ്‍ബീര്‍ കപൂര്‍ ചിത്രമാണ് 'ബ്രഹ്മാസ്‌ത്ര'. ചിത്രത്തിലെ 'ദേവ ദേവ' എന്ന ഗാനത്തിന്‍റെ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. വീഡിയോ ഗാനം ഓഗസ്‌റ്റ് എട്ടിന് പുറത്തിറങ്ങും.
Kesariya video song: നേരത്തെ ചിത്രത്തിലെ 'കേസരിയ' എന്ന വീഡിയോ ഗാനം പുറത്തിറങ്ങിയിരുന്നു. ഹിന്ദിക്ക് പുറമെ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും ഗാനം റിലീസ് ചെയ്‌തിരുന്നു. രണ്‍ബീര്‍ കപൂറിന്‍റെയും ആലിയ ഭട്ടിന്‍റെയും മനോഹര പ്രണയ ഗാനമായിരുന്നു 'കേസരിയ'. ഇരുവരും ആദ്യമായി ഒന്നിച്ച് എത്തിയ സിനിമ കൂടിയാണ് 'ബ്രഹ്മാസ്‌ത്ര'.
- " class="align-text-top noRightClick twitterSection" data="
">
Bhrahmastra series: മൂന്ന് ഭാഗങ്ങളിലായാണ് ചിത്രം ഒരുങ്ങുന്നത്. 'ബ്രഹ്മാസ്‌ത്ര ഭാഗം ഒന്ന്: ശിവ' എന്നാണ് ആദ്യത്തേതിന്‍റെ പേര്. സ്‌നേഹം, പ്രതീക്ഷ, ഫാന്‍റസി, സാഹസികത, തിന്മ എന്നിവ ഒത്തുചേരുന്ന ഒരു മഹാകാവ്യമാണ് 'ബ്രഹ്മാസ്‌ത്ര' എന്നാണ് അണിയറ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്. ഇന്ത്യന്‍ പുരാണങ്ങളിലെ വിശ്വാസങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ആധുനിക ലോകത്ത് സജ്ജീകരിച്ചിരിക്കുന്ന പുതിയ ദൃശ്യവിരുന്നാണ് 'ബ്രഹ്മാസ്‌ത്ര'.
Shah Rukh Khan in Bhrahmastra: സിനിമയില്‍ ഷാരൂഖ് ഖാനും അതിഥി വേഷത്തില്‍ എത്തുന്നുണ്ട്. അമിതാഭ് ബച്ചന്‍, നാഗാര്‍ജുന എന്നിവരും സുപ്രധാന വേഷങ്ങളിലെത്തുന്നു. പങ്കജ് കുമാര്‍ ആണ് ഛായാഗ്രഹണം. ഹുസൈന്‍ ദലാലും അയാന്‍ മുഖര്‍ജിയും ചേര്‍ന്നാണ് തിരക്കഥ. കരണ്‍ ജോഹറിന്‍റെ ധര്‍മ പ്രൊഡക്ഷന്‍സ്, ഫോക്‌സ് സ്‌റ്റാര്‍ സ്‌റ്റുഡിയോസ്, പ്രൈം ഫോക്കസ്, സ്‌റ്റാര്‍ലൈറ്റ് പിക്‌ചേഴ്‌സ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം.
Brahmastra release: പ്രശസ്‌ത സംവിധായകന്‍ എസ്.എസ്. രാജമൗലിയാണ് സിനിമയുടെ ദക്ഷിണേന്ത്യന്‍ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്. 2022 സെപ്‌റ്റംബര്‍ ഒമ്പതിന് 'ബ്രഹ്മാസ്‌ത്ര'യുടെ ആദ്യ ഭാഗം 'ബ്രഹ്മാസ്‌ത്ര പാര്‍ട്ട് വണ്‍: ശിവ' ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ റിലീസിനെത്തും. ഹിന്ദിക്ക് പുറമെ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും ചിത്രം പ്രേക്ഷകര്‍ക്ക് മുമ്പിലെത്തും.