ബ്രഹ്മാണ്ഡ സംവിധായകന്‍ എസ്എസ് രാജമൗലിയുടെ 'ഛത്രപതി' എന്ന സിനിമയുടെ ഹിന്ദി റീമേക്കിന്‍റെ ടീസര്‍ പുറത്തുവിട്ട് നിര്‍മാതാക്കള്‍. നടന്‍ ബെല്ലംകൊണ്ട ശ്രീനിവാസ് ആണ് ടീസര്‍ തന്‍റെ ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ ആരാധകര്‍ക്കായി പങ്കുവച്ചിരിക്കുന്നത്.
-
Let the ACTION begin! 💥#ChatrapathiTeaser out now!
— Bellamkonda Sreenivas (@BSaiSreenivas) March 30, 2023 " class="align-text-top noRightClick twitterSection" data="
Written by #VijayendraPrasad, directed by #VVVinayak.#Chatrapathi in cinemas on 12th May, 2023. @Nushrratt @bhagyashree123 @SharadK7 @Penmovies #JayantilalGada #PenStudios #PenMarudhar #TanishkBagchi @TimesMusicHub pic.twitter.com/d5nXXBLn0T
">Let the ACTION begin! 💥#ChatrapathiTeaser out now!
— Bellamkonda Sreenivas (@BSaiSreenivas) March 30, 2023
Written by #VijayendraPrasad, directed by #VVVinayak.#Chatrapathi in cinemas on 12th May, 2023. @Nushrratt @bhagyashree123 @SharadK7 @Penmovies #JayantilalGada #PenStudios #PenMarudhar #TanishkBagchi @TimesMusicHub pic.twitter.com/d5nXXBLn0TLet the ACTION begin! 💥#ChatrapathiTeaser out now!
— Bellamkonda Sreenivas (@BSaiSreenivas) March 30, 2023
Written by #VijayendraPrasad, directed by #VVVinayak.#Chatrapathi in cinemas on 12th May, 2023. @Nushrratt @bhagyashree123 @SharadK7 @Penmovies #JayantilalGada #PenStudios #PenMarudhar #TanishkBagchi @TimesMusicHub pic.twitter.com/d5nXXBLn0T
'ആക്ഷന്‍ ആരംഭിക്കട്ടെ! ഛത്രപതി ടീസര്‍ പുറത്തിറങ്ങി. രചന-വിജയേന്ദ്ര പ്രസാദ്, സംവിധാനം വി വി വിനായക്. 2023 മെയ് 12ന് ഛത്രപതി തിയേറ്ററുകളില്‍ എത്തും' -ബെല്ലംകൊണ്ട ശ്രീനിവാസ് കുറിച്ചു. നസ്രത്ത്, ഭാഗ്യശ്രീ, ശരദ്, പെന്‍ മൂവീസ്, ടൈംസ് മ്യൂസിക് ഹബ് എന്നിവരെ ടാഗ് ചെയ്‌തും ജയന്തിലാല്‍ ഗാഡ, പെന്‍ സ്‌റ്റുഡിയോസ്, പെന്‍ മരുധര്‍, തനിഷ്‌ക് ബഗ്‌ചി എന്നീ ഹാഷ്‌ടാഗുകളോട് കൂടിയുമാണ് ബെല്ലംകൊണ്ട ശ്രീനിവാസ് ടീസര്‍ പങ്കുവച്ചത്. ട്രേഡ് അനലിസ്‌റ്റ് തരണ്‍ ആദര്‍ശും ടീസര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്.
-
‘CHATRAPATHI’ TEASER OUT NOW... Here’s the teaser of #Chatrapathi… #Hindi remake of #Telugu film #Chatrapathi, starring #Prabhas and directed by #SSRajamouli… Stars #SreenivasBellamkonda… In *cinemas* 12 May 2023... #ChatrapathiTeaser: https://t.co/pnWPq1YatI
— taran adarsh (@taran_adarsh) March 30, 2023 " class="align-text-top noRightClick twitterSection" data="
Directed by… pic.twitter.com/ze8PCW4vMH
">‘CHATRAPATHI’ TEASER OUT NOW... Here’s the teaser of #Chatrapathi… #Hindi remake of #Telugu film #Chatrapathi, starring #Prabhas and directed by #SSRajamouli… Stars #SreenivasBellamkonda… In *cinemas* 12 May 2023... #ChatrapathiTeaser: https://t.co/pnWPq1YatI
— taran adarsh (@taran_adarsh) March 30, 2023
Directed by… pic.twitter.com/ze8PCW4vMH‘CHATRAPATHI’ TEASER OUT NOW... Here’s the teaser of #Chatrapathi… #Hindi remake of #Telugu film #Chatrapathi, starring #Prabhas and directed by #SSRajamouli… Stars #SreenivasBellamkonda… In *cinemas* 12 May 2023... #ChatrapathiTeaser: https://t.co/pnWPq1YatI
— taran adarsh (@taran_adarsh) March 30, 2023
Directed by… pic.twitter.com/ze8PCW4vMH
ബെല്ലംകൊണ്ടയുടെ അത്യുഗ്രന്‍ ആക്ഷന്‍ രംഗങ്ങളോട് കൂടിയുള്ളതാണ് ടീസര്‍. ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസറിലുടനീളം നടന്‍റെ ഫൈറ്റിങ്ങും മാസ് ആക്ഷനുകളുമാണ് കാണാനാവുക. 'സീത', 'അല്ലുഡു അദുർസ്', 'കവചം' തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ പ്രശസ്‌തനാണ് ബെല്ലംകൊണ്ട ശ്രീനിവാസ്. നടന്‍റെ ബോളിവുഡ് അരങ്ങേറ്റത്തെ അടയാളപ്പെടുത്തുന്ന ചിത്രംകൂടിയാണ് 'ഛത്രപതി'.
അടിച്ചമർത്തലുകൾക്കെതിരെ ഉയർന്നു വന്ന ഒരു നായകന്‍റെ കഥയാണ് 'ഛത്രപതി' പറയുന്നത്. വി വി വിനായക് ആണ് 'ഛത്രപതി'യുടെ ഹിന്ദി പതിപ്പിന്‍റെ സംവിധായകന്‍. 2023 മെയ് 12ന് ചിത്രം തിയേറ്ററുകളിൽ എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് അണിയറപ്രവര്‍ത്തകര്‍. നസ്രത്ത് ബറൂച്ച, ഭാഗ്യശ്രീ, ശരദ് കേൽക്കർ, സാഹിൽ വൈദ്, അമിത് നായർ, രാജേന്ദ്ര ഗുപ്‌ത, ശിവം പാട്ടീൽ എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
സിനിമയിലെ തന്‍റെ അനുഭവത്തെ കുറിച്ച് ശ്രീനിവാസ് പറയുന്നുണ്ട്. 'ഛത്രപതി പോലൊരു പ്രത്യേക സിനിമയിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. ചിത്രം വളരെ ത്രില്ലിങ്ങും ആകർഷകവുമായ മാസ് ആക്ഷൻ എന്‍റര്‍ടെയിനറാണ്. ഈ സിനിമയിലെ ഓരോ നിമിഷവും ആവേശകരമായിരുന്നു. വെല്ലുവിളി നിറഞ്ഞതായിരുന്നു. ഒടുവിൽ ഇത് ഇന്ത്യയിലുടനീളമുള്ള പ്രേക്ഷകർക്ക് മുന്നില്‍ അവതരിപ്പിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്' -ബെല്ലംകൊണ്ട ശ്രീനിവാസ് പറഞ്ഞു.
Also Read: 'പ്രേക്ഷകരുടെ സ്‌പന്ദനം എസ് എസ് രാജമൗലിയെക്കാൾ നന്നായി മറ്റാർക്കും മനസിലാകില്ല': നാനി
നിർമാതാവ് ഡോ ജയന്തിലാൽ ഗാഡയും സിനിമയെ കുറിച്ചുള്ള അനുഭവങ്ങള്‍ പങ്കുവച്ചു. 'എസ്എസ് രാജമൗലിയുടെ 'ഛത്രപതി' പാൻ-ഇന്ത്യ പ്രേക്ഷകർക്ക് പുനർവിചിന്തനം ചെയ്യാന്‍ കഴിയുന്ന അനുയോജ്യമായ ഒരു പ്രോജക്‌ടാണ്. നല്ല കഴിവുള്ള ശ്രീനിവാസ് ബെല്ലംകൊണ്ടയെ തികച്ചും പുതിയൊരു വിപണിയിലേക്ക് പരിചയപ്പെടുത്തുന്നതിന് പുറമെ, ഒരു മുഖ്യധാര എന്‍റര്‍ടെയിന്‍മെന്‍റിന്‍റെ എല്ലാ അവശ്യ ഘടകങ്ങളും ഈ ചിത്രത്തിലുണ്ട്. രാജ്യത്തുടനീളമുള്ള സിനിമ പ്രേമികൾക്കായി 'ഛത്രപതി' എത്തിക്കുന്നതിൽ പെൻ സ്‌റ്റുഡിയോയിലെ ഞങ്ങൾ അതിയായ സന്തോഷത്തിലാണ്' -ഡോ ജയന്തിലാൽ ഗാഡ പറഞ്ഞു.
പ്രഭാസിനെയും ശ്രിയ ശരണിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി 2005ല്‍ എസ്എസ് രാജമൗലി സംവിധാനം ചെയ്‌ത തെലുഗു ചിത്രമാണ് 'ഛത്രപതി'. 18 വര്‍ഷങ്ങള്‍ക്ക് ശേഷം ചിത്രം ഹിന്ദിയില്‍ ഒരുങ്ങുമ്പോഴും അതേ പേരില്‍ തന്നെയാണ് പുറത്തിറങ്ങുന്നത്.