Paalthu Janwar motion poster : വീണ്ടും നായകനാകാനൊരുങ്ങി സംവിധായകന്‍ ബേസില്‍ ജോസഫ്. നടന്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് 'പാല്‍തു ജാന്‍വര്‍'. മലയാള യുവ താരനിര അണിനിരന്ന സമ്പൂര്‍ണ കോമഡി എന്‍റര്‍ടെയ്‌നര്‍ ചിത്രം 'ജാനേമന്നി'ലാണ് ഇതിന് മുമ്പ് ബേസില്‍ ജോസഫ് കേന്ദ്രകഥാപാത്രമായെത്തിയത്.
2021 നവംബര്‍ 19ന് തിയേറ്ററുകളിലെത്തിയ ചിത്രം 2022 ഫെബ്രുവരി 25ന് ഒടിടിയിലും റിലീസിനെത്തിയിരുന്നു. തിയേറ്ററിലും ഒടിടിയിലും മികച്ച സ്വീകാര്യതയാണ് 'ജാനേമന്നി'ന് ലഭിച്ചത്. ബേസിലിന്‍റെ അഭിനയ ജീവിതത്തിലെ ഒരു വഴിത്തിരിവായിരുന്നു 'ജാനേമന്‍'. സംവിധായകന്‍ എന്നതിലുപരി നിരവധി ചിത്രങ്ങളില്‍ ബേസില്‍ ചെറു വേഷങ്ങളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇപ്പോഴിതാ 'പാല്‍തു ജാന്‍വറി'ലൂടെ ബേസില്‍ വീണ്ടും കേന്ദ്രകഥാപാത്രമായെത്തുകയാണ്.
- " class="align-text-top noRightClick twitterSection" data="
">
2015ല്‍ വിനീത് ശ്രീനിവാസനെ കേന്ദ്രകഥാപാത്രമാക്കി ഒരുക്കിയ 'കുഞ്ഞിരാമായണം' ആണ് ബേസിലിന്‍റെ ആദ്യ സംവിധാന സംരംഭത്തില്‍ പിറന്ന ചിത്രം. പിന്നീട് 2017ല്‍ ടൊവിനോ തോമസിനെ നായകനാക്കി ഒരുക്കിയ 'ഗോദ', 2021ല്‍ പുറത്തിറങ്ങിയ ടൊവിനോയുടെ സൂപ്പര്‍ഹീറോ ചിത്രം 'മിന്നല്‍ മുരളി' എന്നീ സിനിമകള്‍ സംവിധാനം ചെയ്‌തു. നെറ്റ്‌ഫ്ലിക്‌സ് റിലീസായെത്തിയ 'മിന്നല്‍ മുരളി'യുടെ ഗംഭീര വിജയം ബേസില്‍ ജോസഫ് എന്ന സംവിധായകനെ ഇന്ത്യന്‍ സിനിമ ലോകം മറ്റൊരു തലത്തിലെത്തിച്ചു.
'കുഞ്ഞിരാമായണം', 'മായാനദി', 'റോസാപ്പൂ', 'വൈറസ്', 'ലൗ ആക്ഷന്‍ ഡ്രാമ', 'ഗൗതമിന്‍റെ രഥം', 'കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ്', 'ജോജി', 'ജാക്ക് ആന്‍ഡ് ജില്‍', 'ഉല്ലാസം' തുടങ്ങി നിരവധി സിനിമകളിലും ബേസില്‍ പ്രത്യക്ഷപ്പെട്ടു. ഈ വര്‍ഷം റിലീസിനൊരുങ്ങുന്ന ടൊവിനോ തോമസ് ചിത്രം 'ഡിയര്‍ ഫ്രണ്ടിലും' ബേസില്‍ അഭിനയിക്കുന്നുണ്ട്.
കഴിഞ്ഞ ദിവസമായിരുന്നു ബേസിലിന്‍റെ പുതിയ ചിത്രത്തിന്‍റെ പ്രഖ്യാപനം. 'കുമ്പളങ്ങി നൈറ്റ്‌സ്', 'ജോജി' എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഭാവന സ്‌റ്റുഡിയോസിന്‍റെ ബാനറില്‍ ദിലീഷ് പോത്തന്‍, ശ്യാം പുഷ്‌കരന്‍, ഫഹദ് ഫാസില്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രമാണ് 'പാല്‍തു ജാന്‍വര്‍'. നവാഗതനായ സംഗീത് പി.രാജന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ മോഷന്‍ പോസ്‌റ്ററും റിലീസ് തീയതിയും കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.
Paalthu Janwar release: ഓണം റിലീസായാണ് ചിത്രം തിയേറ്ററുകളിലെത്തുക. ഫേസ്‌ബുക്ക് ലൈവിലൂടെ ഫഹദ് ഫാസില്‍, ദിലീഷ് പോത്തന്‍, ശ്യാം പുഷ്‌കരന്‍, സംവിധായകന്‍ സംഗീത് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം പ്രഖ്യാപിച്ചത്. അമല്‍ നീരദ് അടക്കമുള്ള സംവിധായകരുടെ അസോസിയേറ്റ് ആയിരുന്നു സംവിധായകന്‍ സംഗീത് പി.രാജന്‍.
- " class="align-text-top noRightClick twitterSection" data="">
'ഈ പഞ്ചായത്തിലെ എല്ലാ മൃഗങ്ങളും എന്‍റെ മനസ്സിലുണ്ട്, അവരുടെ മനസ്സില്‍ ഞാനും. 'പാല്‍തു ജാന്‍വര്‍' ഓണത്തിന് തിയേറ്ററുകളില്‍!'- ഇപ്രകാരമാണ് ടീസര്‍ പങ്കുവച്ച് ഫഹദ് ഫേസ്‌ബുക്കില്‍ കുറിച്ചത്. ബേസില്‍ ജോസഫും ടീസര്‍ തന്‍റെ ഇന്‍സ്‌റ്റഗ്രാം പേജില്‍ പങ്കുവച്ചിട്ടുണ്ട്.
ബേസില്‍ ജോസഫ്, ഇന്ദ്രന്‍സ്, ജോണി ആന്‍റണി, ദിലീഷ് പോത്തന്‍, ഷമ്മി തിലകന്‍, ശ്രുതി സുരേഷ്, ജയ കുറുപ്പ്, ആതിര ഹരികുമാര്‍, തങ്കം മോഹന്‍, സ്‌റ്റെഫി സണ്ണി, വിജയകുമാര്‍, കിരണ്‍ പീതാംബരന്‍, സിബി തോമസ്, ജോജി ജോണ്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ അണിനിരക്കും.
വിനോയ് തോമസ്, അനീഷ് അഞ്ജലി എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്‍റെ രചന നിര്‍വഹിച്ചിരിക്കുന്നത്. രണ്‍ദീപ് ഛായാഗ്രഹണവും കിരണ്‍ ദാസ് എഡിറ്റിങ്ങും നിര്‍വഹിക്കും. ജസ്‌റ്റിന്‍ വര്‍ഗീസാണ് സംഗീതം. ഗോകുല്‍ ദാസ് കലാസംവിധാനവും മഷ്‌ഹര്‍ ഹംസ വസ്‌ത്രാലങ്കാരവും റോണക്‌സ് സേവ്യര്‍ മേക്കപ്പും നിര്‍വഹിക്കും.