ETV Bharat / entertainment

'ബാലയെ എല്ലാവരും പറ്റിക്കും, എന്‍റെ വാക്ക് കേള്‍ക്കാതെയാണ് പോയത്': ഭാര്യ എലിസബത്ത് - പ്രതിഫലം നല്‍കിയില്ലെന്ന് ബാല

ഷെഫീക്കിന്‍റെ സന്തോഷം സിനിമയുടെ പ്രതിഫലവുമായി ബന്ധപ്പെട്ട് പ്രതികരിച്ച് ബാലയുടെ ഭാര്യ എലിസബത്ത്. അഡ്വാന്‍സ് വാങ്ങിയിട്ട് വേണം സിനിമയില്‍ അഭിനയിക്കാവൂ എന്ന തന്‍റെ വാക്ക് കേള്‍ക്കാതെയാണ് ബാല അഭിനയിച്ചതെന്ന് എലിസബത്ത് പറയുന്നു..

Bala wife Elizabeth reacts  Shefeekinte Santhosham remuneration issue  Shefeekinte Santhosham remuneration  Elizabeth reacts on Shefeekinte Santhosham  Bala wife Elizabeth  Bala  ബാലയെ എല്ലാവരും പറ്റിക്കും  പ്രതികരിച്ച് ഭാര്യ എലിസബത്ത്  ഷെഫീക്കിന്‍റെ സന്തോഷം  ഉണ്ണി മുകുന്ദന്‍  ബാല  എലിസബത്ത്  പ്രതിഫലം നല്‍കിയില്ലെന്ന് ബാല  ഷെഫീക്കിന്‍റെ സന്തോഷം വിവാദം
'ബാലയെ എല്ലാവരും പറ്റിക്കും, എന്‍റെ വാക്ക് കേള്‍ക്കാതെയാണ് അദ്ദേഹം പോയത്'; പ്രതികരിച്ച് ഭാര്യ എലിസബത്ത്
author img

By

Published : Dec 9, 2022, 4:30 PM IST

'ഷെഫീക്കിന്‍റെ സന്തോഷം' സിനിമയുടെ പ്രതിഫലത്തെ കുറിച്ചുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍. സിനിമയില്‍ അഭിനയിച്ചിട്ടും തനിക്ക് പ്രതിഫലം നല്‍കിയില്ലെന്ന ബാലയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചത്.

'ഷെഫീക്കിന്‍റെ സന്തോഷം' സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ ബാലയെ പ്രതിഫലം നല്‍കാതെ പറ്റിച്ചുവെന്നാണ് ഭാര്യ എലിസബത്ത് പറയുന്നത്. ഇവര്‍ പറ്റിക്കുമെന്ന് ആദ്യമെ തന്നെ ബലയോട് പറഞ്ഞിരുന്നുവെന്നും എലിസബത്ത് പറയുന്നു. അഡ്വാന്‍സ് മേടിച്ചിട്ട് വേണം അഭിനയിക്കാവൂ എന്ന തന്‍റെ വാക്കു കേള്‍ക്കാതെയാണ് ബാല അഭിനയിച്ചതെന്നും എലിസബത്ത് പറയുന്നു. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് എലിസബത്ത് ഇക്കാര്യം വ്യക്തമാക്കിയത്.

'ഷെഫീക്കിന്‍റെ സന്തോഷം സിനിമയുടെ ചിത്രീകരണം കഴിഞ്ഞ സമയത്തും പ്രതിഫലം പിന്നീട് തന്നാല്‍ മതി, തിരക്കു പിടിക്കേണ്ടെന്നാണ് അവരോട് പറഞ്ഞിരുന്നത്. അതിന് ശേഷം ഡബ്ബിങ്ങിന്‍റെ സമയത്തും ചോദിച്ചു. അവിടെ വച്ചാണ് ലൈന്‍ പ്രൊഡ്യൂസര്‍ ആയ വിനോദ് മംഗലത്തുമായി വഴക്കാകുന്നത്. അങ്ങനെ ഡബ്ബിങ്ങിന് പോകാതിരുന്നു.

പക്ഷേ സിനിമയല്ലേ, ദൈവമല്ലേ എന്ന് പറഞ്ഞ്‌ ഡബ്ബിങ് പൂര്‍ത്തിയാക്കി കൊടുത്തു. അതിന് ശേഷം വിളിച്ചിട്ടും ഒരു തീരുമാനവുമില്ല. ബാലയ്‌ക്ക് തന്നെ നാണക്കേടായിട്ടാണ് പിന്നീട് വിളിക്കാതിരുന്നത്. ഡബ്ബിങ് സ്‌റ്റുഡിയോയില്‍ നിന്ന് എന്‍റെ അച്ഛനെ ഇറക്കിവിടാന്‍ നോക്കി. 10 ലക്ഷം കിട്ടിയാലും 25 ലക്ഷം കിട്ടിയാലും ഇദ്ദേഹത്തിന് ഒന്നുമില്ല.

അദ്ദേഹത്തെ വച്ച് തന്നെ സിനിമ എടുക്കാനുള്ള പൈസ സ്വന്തമായുണ്ട്. ഇദ്ദേഹത്തെ എല്ലാവരും പറ്റിക്കും. കാരണം എല്ലാവരെയും വിശ്വാസമാണ്. അതുകൊണ്ടാണ് ഒരു എഗ്രിമെന്‍റും ഇല്ലാതെ അഭിനയിക്കാന്‍ പോയത്.'-എലിസബത്ത് പറഞ്ഞു.

Also Read: 'ബാലയെ റെക്കമൻഡ് ചെയ്‌തത് ഉണ്ണി ബ്രോ, എനിക്ക് പ്രതിഫലം കൃത്യമായി കിട്ടി': തുറന്നടിച്ച് അനൂപ് പന്തളം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.