ETV Bharat / entertainment

'ഭാര്യയെ കത്തികൊണ്ട് ആക്രമിക്കാന്‍ ശ്രമിച്ചു, നാവില്‍ സ്‌റ്റാമ്പ് വച്ചാണ് അവര്‍ വന്നത്' ; അജ്ഞാതരുടെ അതിക്രമത്തെക്കുറിച്ച് ബാല

സംഭവം അറിഞ്ഞിട്ടും തന്നെ ഇതുവരെയും സിനിമാരംഗത്തുനിന്ന് ആരും വിളിച്ചിട്ടില്ലെന്ന് ബാല

Bala reveals about his house attack  Bala reveals  Bala  Actor Bala  ബാല  ഭാര്യയെ കത്തികൊണ്ട് ആക്രമിക്കാന്‍ ശ്രമിച്ചു  ബാല പൊലിസിന് പരാതി നല്‍കി
വീട്ടില്‍ വന്ന് അതിക്രമിച്ച സംഭവത്തില്‍ ബാല
author img

By

Published : Jan 14, 2023, 3:13 PM IST

Bala reveals about his house attack: അജ്ഞാത സംഘം വീട്ടില്‍ അതിക്രമിച്ചുകയറാന്‍ ശ്രമിച്ച സംഭവത്തില്‍ കഴിഞ്ഞ ദിവസം നടന്‍ ബാല പൊലീസിനെ സമീപിച്ചിരുന്നു. താന്‍ ഇല്ലാത്ത നേരം നോക്കി മൂന്നംഗ സംഘം വീട്ടില്‍ കയറി അക്രമം നടത്താന്‍ ശ്രമിച്ചതായാണ് ബാലയുടെ പരാതി. സംഭവത്തെ കുറിച്ച് കൂടുതല്‍ വിശദീകരണം നല്‍കി രംഗത്തെത്തിയിരിക്കുകയാണ് ബാല. ഒരു ഓണ്‍ലൈന്‍ മാധ്യമത്തോടാണ് താരത്തിന്‍റെ പ്രതികരണം.

വീട്ടില്‍ കയറി അക്രമം നടത്താന്‍ ശ്രമിച്ചവര്‍ ലഹരി ഉപയോഗിച്ചിരുന്നതായി ബാല പറയുന്നു. അക്രമികള്‍ എത്തിയതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ അടക്കം തന്‍റെ കയ്യില്‍ ഉണ്ടെന്നും രണ്ട് ദിവസം മുമ്പ് ഇവര്‍, താനും ഭാര്യയും നടക്കാനിറങ്ങിയപ്പോള്‍ തങ്ങളുടെ കാലില്‍ വീണിരുന്നുവെന്നും ബാല പറയുന്നു.

'ഒരു ദിവസം രാവിലെ ആറ് മണിക്ക് ഞാനും ഭാര്യയും നടക്കാന്‍ പോവുകയായിരുന്നു. അപ്പോള്‍ രണ്ടുപേര്‍ വന്നു. എലിസബത്തിന്‍റെ കാലില്‍ വീണു. പിറ്റേദിവസം ആരോടും പറയാതെ ഇവര്‍ വീട്ടിലേക്ക് കയറിവന്നു. അപ്പോള്‍ എന്‍റെ സുഹൃത്തുക്കള്‍ ഉണ്ടായിരുന്നു. അവരെ കണ്ടപ്പോള്‍ പെട്ടെന്ന് ഇറങ്ങി പോയി.തുടര്‍ന്ന് പുറത്തൊക്കെയൊന്ന് കറങ്ങി. പിന്നെ അകത്ത് കയറാന്‍ ശ്രമിച്ചു. ഇതാണ് സംഭവിച്ചത്.

ഒരാളെ കിട്ടി. ഇവിടെയിരിക്കുന്ന പെണ്ണുങ്ങളോട് അവര്‍ മോശമായി പെരുമാറാന്‍ ശ്രമിച്ചു. ഇന്നലെ ഞാന്‍ കോട്ടയത്ത് പരിപാടിക്ക് പോയിരുന്നു. അപ്പോള്‍ അതേ ആളുകള്‍ ഞാനിവിടെ ഇല്ലെന്ന് അറിഞ്ഞുവന്ന് ഗുണ്ടായിസം കാണിച്ചു. ഞാന്‍ ഇല്ലെന്നറിഞ്ഞ് എന്‍റെ ഭാര്യയെ ആക്രമിക്കാന്‍ ശ്രമിച്ചു. കത്തികൊണ്ടായിരുന്നു ആക്രമണ ശ്രമം. പൊലീസിന് പരാതി കൊടുത്തിട്ടുണ്ട്. നാവില്‍ സ്‌റ്റാമ്പ് വച്ചാണ് അവര്‍ വന്നത്. അത് അടിച്ച് കഴിഞ്ഞാല്‍ പിന്നെ ഫുള്‍ ബോധമില്ലാത്ത അവസ്ഥ ആയിരിക്കുമല്ലോ.

ഫുള്‍ സിസിടിവി ദൃശ്യങ്ങള്‍ കയ്യില്‍ ഉണ്ട്. അവരുടെ വണ്ടി നമ്പര്‍ വരെ കയ്യിലുണ്ട്. എന്നെ കൊല്ലണം എന്ന് പറഞ്ഞാണ് അവര്‍ വന്നത്. ഞാനെന്ത് പാപമാണ് ചെയ്‌തത്. ചിലപ്പോള്‍ ക്വട്ടേഷന്‍ ആകാം. അങ്ങനെ ആണെങ്കില്‍ രണ്ട് പേരെ വിട്ട് എന്നെ നാണം കെടുത്തരുത്. ഒരു മുപ്പത്, നാല്‍പ്പത് പേരെ വിടൂ. ആണുങ്ങള്‍ ഇല്ലാത്ത സമയത്ത് വീട്ടില്‍ ചെന്ന് പെണ്ണുങ്ങളെ പേടിപ്പിക്കുന്നതാണോ ആണത്തം. അവള്‍ക്കെന്തെങ്കിലും സംഭവിച്ചിരുന്നെങ്കിലോ? എലിസബത്തിന് ഇപ്പോള്‍ ഇവിടെ നില്‍ക്കാന്‍ വരെ പേടിയാണ്. അവരൊരു ഡോക്‌ടറാണ്. ജീവിതത്തില്‍ ഇതൊന്നും അവള്‍ കണ്ടിട്ടില്ല.

എന്നെ ജീവിക്കാന്‍ സമ്മതിക്കുന്നില്ല. ഇതിന് മുമ്പ് അവരെ കണ്ടിട്ടില്ല. ഭാര്യയുടെ കാലില്‍ വന്ന് വീണവര്‍ തന്നെയാണ് ആക്രമിക്കാന്‍ വന്നത്. അതുല്‍ എന്നാണ് ഒരാളുടെ പേര്. എന്തിനാണ് അവര്‍ ചെയ്‌തത് എന്നറിയില്ല. പക്ഷേ ഭയങ്കരമായി എനിക്ക് അത്ഭുതം തോന്നി. ഇതാദ്യത്തെ സംഭവമായിരുന്നു. ചില തെറ്റുകള്‍ ഇവിടെ സംഭവിക്കുന്നുണ്ട്. കഞ്ചാവ് അടിച്ച് വന്നവരാണ് ആക്രമിച്ചത്. എലിസബത്ത് ഭയങ്കരമായി കരഞ്ഞു. ഇവിടെ നിന്ന് പോകുമെന്നാണ് പറയുന്നത്. പൊലീസ് വന്നപ്പോഴാണ് കരച്ചില്‍ നിര്‍ത്തിയത്.

കേരള പൊലീസിന്‍റെ മുഴുവന്‍ പിന്തുണ എനിക്കുണ്ട്. സംഭവം നടന്ന ഉടന്‍ തന്നെ അവര്‍ വന്നു. ഇതൊക്കെ സംഭവിക്കുമ്പോഴാണ് ഒരു കുടുംബ ജീവിതം തകര്‍ന്ന് പോകുന്നത്. ഞാന്‍ വളരെയധികം ശ്രമിക്കുന്നുണ്ട്. പക്ഷേ എന്ത് ചെയ്യാന്‍ പറ്റും. നമ്മള്‍ നന്‍മയാണ് ചെയ്യുന്നത്. ഈ കഞ്ചാവ് അടിക്കുന്നവന് നിയമത്തിന്‍റെ സപ്പോര്‍ട്ട് ഉണ്ട്. നല്ലത് ചെയ്യുന്നവര്‍ക്ക് ഇല്ല. കേരളത്തില്‍ നടക്കുന്നൊരു കാര്യം തുറന്ന് പറയുകയാണ്.

Also Read: 'മനസ് ശരിയല്ല... എല്ലാവരും ഒറ്റപ്പെടുത്തി, ഞാന്‍ ചെന്നൈയ്ക്ക് പോകുന്നു': ബാല

ഈ കഞ്ചാവ്, സ്‌റ്റാമ്പ് എന്നിവ ഉപയോഗിക്കുന്ന ഒരുപാട് ആളുകള്‍ ഉണ്ട്. അവര്‍ക്ക് അമ്മയ്‌ക്കും പെങ്ങള്‍ക്കുമുള്ള വ്യത്യാസം അറിയില്ല. അവന്‍മാരെ പൊലീസ് പിടികൂടണം. അതുകൊണ്ടാണ് കഴിഞ്ഞ ദിവസം ഞാനും എലിസബത്തും ലഹരിക്കെതിരായ ക്യാംപെയിനില്‍ പങ്കെടുത്തത്. സിനിമയില്‍ നിന്നും ആരും ഇത് അറിഞ്ഞ് വിളിച്ചിട്ടില്ല. അത്രയും സ്‌നേഹമാണല്ലോ എല്ലാവര്‍ക്കും എന്നോട്' - ബാല പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.