ETV Bharat / entertainment

ബാബുരാജ് ഗുരുതരാവസ്ഥയില്‍ എന്ന് വ്യാജ വാര്‍ത്ത; കാര്‍ഡിയോ വര്‍ക്കൗട്ടുമായി ചുട്ട മറുപടി നല്‍കി നടന്‍ - ബാബുരാജിന്‍റെ മറുപടി

ഗുരുതരാവസ്ഥയിലെന്ന വ്യാജ വാര്‍ത്തയോട് പ്രതികരിച്ച് നടന്‍ ബാബുരാജ്. രസകരമായ വര്‍ക്കൗട്ട് വീഡിയോ പങ്കുവച്ച് കൊണ്ടായിരുന്നു ബാബുരാജിന്‍റെ മറുപടി

ബാബുരാജ് ഗുരുതരാവസ്ഥയില്‍ എന്ന് വ്യാജ വാര്‍ത്ത  ബാബുരാജ് ഗുരുതരാവസ്ഥയില്‍  ബാബുരാജ്  കാര്‍ഡിയോ വര്‍ക്കൗട്ടുമായി ചുട്ട മറുപടി നല്‍കി  Baburaj reacts on his fake health news  Baburaj reacts  Baburaj  ബാബുരാജിന്‍റെ മറുപടി  ബാബുരാജിനെ ഗുരുതരാവസ്ഥയില്‍
ബാബുരാജ് ഗുരുതരാവസ്ഥയില്‍ എന്ന് വ്യാജ വാര്‍ത്ത; കാര്‍ഡിയോ വര്‍ക്കൗട്ടുമായി ചുട്ട മറുപടി നല്‍കി നടന്‍
author img

By

Published : Jun 22, 2023, 6:27 AM IST

Updated : Jun 24, 2023, 5:16 PM IST

ടന്‍ ബാബുരാജിനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു എന്ന വ്യാജ വാര്‍ത്തയോട് പ്രതികരിച്ച് നടന്‍ ബാബുരാജ് തന്നെ രംഗത്തെത്തി. തനിക്കെതിരെ വന്ന വ്യാജ വാര്‍ത്തകള്‍ക്ക് രസകരമായ മറുപടിയുമായാണ് നടന്‍ രംഗത്തെത്തിയിരിക്കുന്നത്. ജിമ്മില്‍ വ്യായാമം ചെയ്യുന്ന തന്‍റെ വര്‍ക്കൗട്ട് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച് കൊണ്ടാണ് തന്‍റെ ആരോഗ്യാവസ്ഥയെ കുറിച്ചുള്ള വ്യാജ വാര്‍ത്തകള്‍ക്കെതിരെ നടന്‍ ശക്തമായി പ്രതികരിച്ചിരിക്കുന്നത്.

'കാര്‍ഡിയോ വര്‍ക്കൗട്ട് ചെയ്യുകയാണ്. അല്ലാതെ ആശുപത്രിയിലെ കാര്‍ഡിയോ വാര്‍ഡില്‍ അല്ല ഞാന്‍' -എന്ന അടിക്കുറിപ്പോട് കൂടിയാണ് താരം വര്‍ക്കൗട്ട് വീഡിയോ പങ്കുവച്ചിരിക്കുന്നത്. തലയ്‌ക്ക് മീതേ ശൂന്യാകാശം താഴെ മരുഭൂമി എന്ന സിനിമ ഗാനവും തന്‍റെ വര്‍ക്കൗട്ട് വീഡിയോയില്‍ താരം ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ബാബുരാജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായുള്ള വ്യാജ വാര്‍ത്തകള്‍ പ്രചരിച്ചത്. നടന് വേണ്ടി എല്ലാവരും പ്രാര്‍ഥനയോടെ കാത്തിരിക്കണമെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. ഈ വ്യാജ വാര്‍ത്തയുടെ സ്‌ക്രീന്‍ ഷോട്ട് സഹിതമാണ് ബാബു രാജ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.

മലയാള സിനിമയിലെ ഏറ്റവും ജനപ്രിയ നടന്‍മാരില്‍ ഒരാളാണ് ബാബുരാജ്. ഒരു കാലത്ത് സ്ഥിരം വില്ലന്‍ വേഷങ്ങളില്‍ ഒതുങ്ങിക്കൂടിയ നടന്‍ പിന്നീട് കോമഡിയിലേക്ക് ചുവടുമാറ്റം നടത്തുകയായിരുന്നു. ഇത് നടന്‍റെ കരിയറിലെ മികച്ച വഴിത്തിരിവായി മാറുകയും ചെയ്‌തു. അഭിനയം കൂടാതെ തിരക്കഥ, സംവിധാനം, നിര്‍മാണം എന്നീ രംഗത്തും ബാബുരാജ് തന്‍റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

ബാബുരാജ് ഏറ്റവും ഒടുവിലായി വേഷമിട്ട ചിത്രമാണ് 'നല്ല നിലാവുള്ള രാത്രി'. സിനിമയുടെ ലൊക്കേഷനില്‍ വച്ച് ബാബുരാജിന് അട്ട കടിയേറ്റ് മൂന്ന് തവണ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വന്നുവെന്ന് സാന്ദ്ര തോമസ് പറഞ്ഞിരുന്നു.

'നല്ല നിലാവുള്ള രാത്രി'യുടെ റിലീസുമായി ബന്ധപ്പെട്ട് സാന്ദ്ര തോമസ് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 'നല്ല നിലാവുള്ള രാത്രി'യുടെ നിര്‍മാതാക്കളില്‍ ഒരാളാണ് സാന്ദ്ര തോമസ്. ബാബുരാജിന്‍റെ വ്യാജ ആരോഗ്യ വാര്‍ത്ത പുറത്തിറങ്ങിയ അവസരത്തില്‍ സാന്ദ്രയുടെ വാക്കുകള്‍ ശ്രദ്ധേയമായി.

സാന്ദ്ര തോമസ് പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ സാന്ദ്ര തോമസും വില്‍സണ്‍ തോമസും ചേർന്നാണ് സിനിമയുടെ നിര്‍മാണം. സാന്ദ്ര തോമസ് പ്രൊഡക്ഷന്‍സിന്‍റെ ആദ്യ ചിത്രം കൂടിയാണ് 'നല്ല നിലാവുള്ള രാത്രി'. ഒരു സസ്‌പെന്‍സ് ആക്ഷന്‍ ത്രില്ലറായി ഒരുക്കിയ ചിത്രം ജൂണ്‍ 30നാണ് തിയേറ്ററുകളില്‍ എത്തുന്നത്. നവാഗതനായ മർഫി ദേവസ്സിയാണ് സംവിധാനം.

ചെമ്പൻ വിനോദ് ജോസ്, ബാബുരാജ്, ബിനു പപ്പു, ജിനു ജോസഫ്, ഗണപതി, റോണി ഡേവിഡ് രാജ്, സജിൻ ചെറുകയിൽ, നിതിൻ ജോർജ് തുടങ്ങിയവരാണ് ചിത്രത്തില്‍ സുപ്രധാന വേഷങ്ങളില്‍ എത്തുന്നത്. സംവിധായകൻ മർഫി ദേവസ്സിയും പ്രഫുൽ സുരേഷും ചേർന്നാണ് തിരക്കഥയും സംഭാഷണവും.

ആറ് സഹപാഠികളുടെ സംഭവബഹുലമായ പുനഃസമാഗമത്തിന്‍റെ കഥയാണ് ചിത്രം പറയുന്നത്. ആറ് സുഹൃത്തുക്കള്‍ വര്‍ഷങ്ങള്‍ക്ക്‌ ശേഷം ഷിമോഗയില്‍ ഒത്തുകൂടുന്നതും തുടര്‍ന്നുള്ള സംഭവങ്ങളുമാണ്‌ സിനിമയുടെ പ്രമേയം.

Also Read: 'മനസ്സുകളിലെ നിഗൂഢതകളിലൂടെ പറയുന്ന കഥ, ആ 8 പേരില്‍ ഒരാള്‍ നമ്മളാവാം' ; 'നല്ല നിലാവുള്ള രാത്രി' ഉടന്‍ തിയേറ്ററുകളില്‍

Last Updated : Jun 24, 2023, 5:16 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.