ETV Bharat / entertainment

ആയിരങ്ങളെ സാക്ഷിയാക്കി പവര്‍സ്‌റ്റാറിന് തുടക്കം.. - Power Star cast and crew

Power Star shooting starts: ബാബു ആന്‍റണിയുടെ 'പവര്‍സ്‌റ്റാറി'ന്‍റെ ചിത്രീകരണം ആരംഭിച്ചു. 'പവര്‍സ്‌റ്റാറി'ലൂടെ 10 വര്‍ഷങ്ങള്‍ക്ക്‌ ശേഷമാണ് ബാബു ആന്‍റണി നായകനായി തിരിച്ചെത്തുന്നത്‌.

പവര്‍സ്‌റ്റാറിന് തുടക്കം  Power Star shooting starts  Babu Antony movie Power Star  'പവര്‍സ്‌റ്റാറി'ന്‍റെ ചിത്രീകരണം ആരംഭിച്ചു  Babu Antony career break  Action Thriller Power Star  Power Star cast and crew  Power Star release
ആയിരങ്ങളെ സാക്ഷിയാക്കി പവര്‍സ്‌റ്റാറിന് തുടക്കം..
author img

By

Published : Apr 1, 2022, 3:37 PM IST

Power Star shooting starts: ബാബു ആന്‍റണിയെ നായകനാക്കി ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന 'പവര്‍സ്‌റ്റാറി'ന്‍റെ ചിത്രീകരണം ആരംഭിച്ചു. കണ്ണൂര്‍ പയ്യാമ്പലം ബീച്ചില്‍ ആയിരക്കണക്കിന് സിനിമാസ്വാദകരുടെ സാന്നിധ്യത്തില്‍ 'പവര്‍സ്‌റ്റാറി'ന്‍റെ സ്വിച്ച്‌ ഓണ്‍ കര്‍മം നടന്നു. ബാബു ആന്‍റണി വീണ്ടും ആക്ഷന്‍ ഹീറോ പരിവേഷത്തിലെത്തുന്ന ചിത്രം എന്ന നിലയില്‍ തുടക്കം മുതലേ 'പവര്‍സ്‌റ്റാര്‍' പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.

  • " class="align-text-top noRightClick twitterSection" data="">

Babu Antony career break: 'പവര്‍സ്‌റ്റാറി'ലൂടെ 10 വര്‍ഷങ്ങള്‍ക്ക്‌ ശേഷമാണ് ബാബു ആന്‍റണി നായകനായി തിരിച്ചെത്തുന്നത്‌. നീണ്ട മുടിയും കാതില്‍ കുരിശിന്‍റെ കമ്മലുമിട്ട്‌ മാസ്‌ ലുക്കിലാണ് ചിത്രത്തില്‍ ബാബു ആന്‍റണി പ്രത്യക്ഷപ്പെടുന്നത്‌. ബാബു ആന്‍റണിയുടെ പഴയ ലുക്കിനെ ഓര്‍മപ്പെടുത്തുന്നതാണ് ചിത്രത്തിലെ ലുക്കെന്ന്‌ സംവിധായകന്‍ ഒമര്‍ ലുലു നേരത്തെ വ്യക്തമാക്കിയിരുന്നു.

Action Thriller Power Star: ഒരു മുഴുനീള ആക്ഷന്‍ ത്രില്ലറായാണ് ചിത്രം ഒരുങ്ങുന്നത്‌. ഡ്രഗ്‌ മാഫിയയുടെ പശ്ചാത്തലത്തിലാണ് ചിത്രം കഥ പറയുന്നത്‌. ആക്ഷന് മാത്രം പ്രാധാന്യം നല്‍കി ഒരുക്കുന്ന ചിത്രമാണിത്‌. നായികയോ പ്രണയമോ കോമഡിയോ ഒന്നും തന്നെ 'പവര്‍സ്‌റ്റാറി'ല്‍ ഇല്ല എന്നത്‌ ചിത്രത്തിന്‍റെ പ്രത്യേകതയാണ്.

Power Star cast and crew: ബാബു ആന്‍റണിയെ കൂടാതെ ഷമ്മി തിലകന്‍, റിയാസ്‌ ഖാന്‍, അബു സലിം, ശാലു റഹീം, ഹരീഷ്‌ കണാരന്‍, അമീര്‍ നിയാസ്‌ തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കും. റോയല്‍ സിനിമാസും ജോയ്‌ മുഖര്‍ജി പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രത്തിന്‍റെ അവതരണം. അന്തരിച്ച പ്രശസ്‌ത തിരക്കഥാകൃത്ത്‌ ഡെന്നിസ്‌ ജോസഫിന്‍റേതാണ് കഥയും തിരക്കഥയും.

Power Star release: തിയേറ്റര്‍ റിലീസായി തന്നെ ചിത്രം പ്രേക്ഷകര്‍ക്ക്‌ മുമ്പിലെത്തും. സിനു സിദ്ധാര്‍ഥ്‌ ആണ് ഛായാഗ്രഹണം. ജോണ്‍ കുട്ടി എഡിറ്റിങും നിര്‍വഹിക്കും. മാസ്‌റ്റര്‍ ദിനേശ്‌ കാശി ആണ് ആക്ഷന്‍. രതിന്‍ രാധാകൃഷ്‌ണന്‍ ആണ് സ്പോട് എഡിറ്റര്‍. ജിഷാദ്‌ ഷംസുദ്ധീന്‍ ആണ് കോസ്‌റ്റ്യൂം.

Also Read:'ഭാര്യയെ കുറിച്ച്‌ പറയാന്‍ 100 എപ്പിസോഡ്‌ മതിയാകില്ല': ജഗദീഷ്‌

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.