ETV Bharat / entertainment

സ്‌ത്രീ ശരീരരാഷ്‌ട്രീയം ചർച്ച ചെയ്യുന്ന സിനിമ ; ‘ബി32 മുതൽ 44 വരെ’യുടെ ടീസർ പുറത്ത്

കെ.എസ്.എഫ്.ഡി.സിയും, കേരള സർക്കാരിന്‍റെ സാംസ്കാരിക വകുപ്പും ചേർന്ന് നിർമ്മിക്കുന്ന സ്‌ത്രീ ശരീരരാഷ്‌ട്രീയം ചർച്ച ചെയ്യുന്ന സിനിമ ‘ബി32 മുതൽ 44 വരെ’യുടെ ടീസർ റിലീസ് ചെയ്‌തു.

B32 to 44  B32 to 44 Teaser Released  female body politics  A film that discusses female body politics  സ്‌ത്രീ ശരീരരാഷ്‌ട്രീയം ചർച്ച ചെയ്യുന്ന സിനിമട  സ്‌ത്രീ ശരീരരാഷ്‌ട്രീയം  ശരീരരാഷ്‌ട്രീയം  ബി32 മുതൽ 44 വരെ
‘ബി32 മുതൽ 44 വരെ’ ‘ടീസർ റിലീസ് ചെയ്‌തു
author img

By

Published : Mar 22, 2023, 10:37 PM IST

കൊച്ചി : സാംസ്‌കാരിക വകുപ്പിൻ്റെയും, കെ.എസ്.എഫ്.ഡി.സിയുടെയും നേതൃത്വത്തിൽ സംവിധായിക ശ്രുതി ശരണ്യന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന സിനിമയാണ് ‘ബി32 മുതൽ 44 വരെ. കുറച്ച് നാളുകൾക്ക് മുൻപിറങ്ങിയ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്. ഇപ്പോൾ സിനിമയുടെ ടീസർ ലേഡി സൂപ്പർ സ്റ്റാർ നടി മഞ്ജു വാര്യർ തൻ്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാമിലൂടെ പുറത്തുവിട്ടിരിക്കുകയാണ്.

മഞ്ജുവിനെ കൂടാതെ സിനിമ, സാംസ്കാരിക, രാഷ്ട്രീയ മേഖലകളിൽ ശോഭ തെളിയിച്ച നിരവധി സ്ത്രീകൾ സിനിമയുടെ ടീസർ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കു‌ന്നുണ്ട്. സ്‌ത്രീ ശാക്‌തീകരണത്തിൻ്റെ ഭാഗമായി രംഗത്തെത്തുന്ന സിനിമയുടെ ടീസറിന് വൻ സ്വീകാര്യതയാണ് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്.

ഇമാജിൻ ഇന്ത്യ ഇൻ്റർനാഷണൽ ഫിലിം ഫെസ്‌റ്റിവലിൽ തെരഞ്ഞെടുക്കപ്പെട്ട സിനിമ: സ്‌പെയിനിലെ ഇമാജിൻ ഇന്ത്യ ഇൻ്റർനാഷണൽ ഫിലിം ഫെസ്‌റ്റിവലിൽ തിരഞ്ഞെടുക്കപ്പെട്ട സിനിമ കേരളത്തിൽ ആലപ്പുഴയിൽ വച്ച് നടന്ന വനിത ചലച്ചിത്ര മേളയിലും അവതരിപ്പിച്ചിരുന്നു. സ്‌ത്രീ ശരീരത്തിൻ്റെ രാഷ്ട്രീയം പറയുന്ന സിനിമ ഇവിടങ്ങളില്‍ നല്ല പ്രതികരണം നേടിയിരുന്നു.

അനാർക്കലി മരയ്ക്കാ‌ർ, രമ്യ നമ്പീശൻ, സെറിൻ ഷിഹാബ്, റെയ്ന രാധാകൃഷ്ണൻ , അശ്വതി ബി എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന സിനിമയുടെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് സുദീപ് എളമൺ ആണ്. സുദീപ് പാലനാടാണ് സിനിമയുടെ സംഗീതം കൈകാര്യം ചെയ്‌തിരിക്കുന്നത്. സജിത മഠത്തിൽ, ഹരീഷ് ഉത്തമൻ, രമ്യ സുവി, സിദ്ധാർഥ് വർമ്മ, നീന ചെറിയാൻ, ജിബിൻ ഗോപിനാഥ്, അനന്ത് ജിജോ ആൻ്റണി, സിദ്ധാർഥ് വർമ്മ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

  • " class="align-text-top noRightClick twitterSection" data="">

also read: 'കെനിയ ഒരു രാജ്യമാണ്, ആഫ്രിക്ക കോണ്ടിനന്‍റും'; കരീനയ്‌ക്കെതിരെ ട്രോള്‍; ട്രിപ്പ് കഴിഞ്ഞ് മടങ്ങിയെത്തി താര കുടുംബം

also read: വരുൺ ധവാനും, ജാൻവി കപൂറും: ‘ബവാൽ’ റിലീസ് ഒക്ടോബറിലേക്ക്

അരങ്ങിലും അണിയറയിലും 30 ഓളം സ്‌ത്രീകൾ അണിനിരന്നുകൊണ്ട് മലയാളത്തിൽ ഒരുങ്ങുന്ന സിനിമയാണ് ബി32 മുതൽ 44 വരെ’. പലതരം സ്‌ത്രീകൾ പല രീതിയിലുള്ള ജീവിതത്തിനിടയിൽ നേരിടുന്ന വെല്ലുവിളികളും പ്രശ്‌നങ്ങളുമാണ് സിനിമ പറയുന്നത്. സ്‌ത്രീകളുടെ ശരീര രാഷ്‌ട്രീയം ചർച്ച ചെയ്യപ്പെടുന്ന സിനിമ പ്രതിസന്ധികളിൽ നിൽക്കുന്ന സ്‌ത്രീകൾ എങ്ങിനെ വെല്ലുവിളികളെ മറികടന്ന് ശക്തയായി മുന്നേറുന്നു എന്നത് വരച്ചുകാട്ടുന്നു. ഏതൊരു സാധാരണക്കാരിക്കും തങ്ങളുടെ ജീവിതവുമായി ബന്ധപ്പെടുത്താവുന്ന ഒരുപാട് സംഭവങ്ങൾ സിനിമ പറഞ്ഞുവയ്ക്കു‌ന്നു.

ചിത്രത്തിലും ചിത്രീകരണത്തിലും ബോധപൂർവമാണ് സ്ത്രീസാന്നിധ്യം : ചിത്രത്തിലും ചിത്രീകരണത്തിലും ബോധപൂർവ്വമാണ് സ്ത്രീസാന്നിധ്യം ഉറപ്പുവരുത്തിയതെന്ന് സിനിമയുടെ സംവിധായിക ശ്രുതി ശരണ്യന്‍ പറഞ്ഞു. ഒരു സ്‌ത്രീ മറ്റൊരു സ്‌ത്രീയുടെ കൂടെ നിൽക്കുക എന്നത് അത്യന്താപേക്ഷിതമാണെന്നാണ് സംവിധായികയുടെ അഭിപ്രായം. സംസ്ഥാന സർക്കാറിൻ്റെ സ്‌ത്രീ ശാക്‌തീകരണ പദ്ധതിയുടെ ഭാഗമായി സ്‌ത്രീകളുടെ സിനിമാവിഭാഗത്തിലാണ് ‘ബി32 മുതൽ 44 വരെ’ പിറവിയെടുത്തിരിക്കുന്നത്. ഏപ്രിൽ 6 ന് സിനിമ തീയേറ്ററുകളിലെത്തും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.