Avatar The Way of Water advance booking: ലോകമൊട്ടാകെയുള്ള സിനിമാസ്വാദകര്‍ ഒന്നടങ്കം ആകാംക്ഷയോട കാത്തിരിക്കുന്ന ജെയിംസ് കാമറൂണ്‍ ചിത്രമാണ് 'അവതാര്‍: ദി വേ ഓഫ് വാട്ടര്‍'. റിലീസിനോടടുക്കുന്ന സിനിമയുടെ ഓരോ പുതിയ അപ്‌ഡേറ്റുകളും ആരാധകര്‍ ആവേശപൂര്‍വമാണ് വരവേല്‍ക്കുന്നത്. റിലീസിന് ഒരാഴ്‌ച ബാക്കി നില്‍ക്കെ 'അവതാര്‍ 2'ന്‍റെ ടിക്കറ്റുകള്‍ റെക്കോഡ് വേഗത്തിലാണ് വിറ്റ് പോകുന്നത്.
Avatar 2 first day advance booking collection: ആദ്യ ദിനം ഏകദേശം രണ്ട് ലക്ഷം ടിക്കറ്റുകള്‍ വിറ്റുപോയതാണ് റിപ്പോര്‍ട്ടുകള്‍. ആഗോളതലത്തില്‍ ഏഴ് കോടി രൂപയാണ് ചിത്രം നേടിയിരിക്കുന്നത്. പിവിആര്‍, ഐനോക്‌സ്, സിനിപോളിസ് എന്നിവിടങ്ങളില്‍ നിന്നും ഏകദേശം 1.20 ലക്ഷം അഡ്വാന്‍സ് ബുക്കിംഗാണ് സിനിമയ്‌ക്ക് ലഭിച്ചിരിക്കുന്നത്.
Avatar 2 one week booking collection: ആദ്യ ദിനം രണ്ട് ലക്ഷം ടിക്കറ്റുകളാണ് വിറ്റു പോയതെങ്കില്‍ ആദ്യ വാരാന്ത്യത്തില്‍ 'അവതാര്‍ ദി വേ ഓഫ് വാട്ടര്‍' ഏകദേശം 4.10 ലക്ഷം ടിക്കറ്റുകളാണ് വിറ്റഴിച്ചത്. ഇപ്പോഴിത് അഞ്ച് ലക്ഷത്തിലേക്ക് കടക്കുകയാണ്. സിനിമയുടെ ആഗോള വാരാന്ത്യ കലക്ഷന്‍ ഏകദേശം 16 കോടിയാണ്.
Avatar 2 pre release collection record: ഇതോടെ 'അവതാര്‍ 2'ന്‍റെ ഈ പ്രീ റിലീസ് കലക്ഷന്‍ ഇന്ത്യയില്‍ മികച്ച അടിത്തറ സൃഷ്‌ടിച്ചിരിക്കുന്നത്. 'കെജിഎഫ് 2', 'ബാഹുബലി 2', 'അവഞ്ചേഴ്‌സ് എന്‍ഡ് ഗെയിം' എന്നീ സിനിമകളെ വെല്ലുവിളിച്ച് കൊണ്ടാണ് അവതാര്‍ 2ന്‍റെ ഈ കുതിപ്പ്.
Avatar The Way of Water release: ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ ഡിസംബര്‍ 16നാണ് ചിത്രം പ്രേക്ഷകര്‍ക്ക് മുമ്പിലെത്തുക. ഇംഗ്ലീഷിന് പുറമെ മലയാളം, ഹിന്ദി, തമിഴ്, തെലുഗു എന്നീ ഭാഷകളിലും ചിത്രം റിലീസിനെത്തും. ജെയിംസ് കാമറൂണിനൊപ്പം റിക്ക് ജാഫയും അമാന്‍ഡ സില്‍വറും ചേര്‍ന്നാണ് തിരക്കഥ നിര്‍വഹിച്ചിരിക്കുന്നത്.
Avatar 2 shot under water: 'അവതാര്‍ 2'ന്‍റെ കഥ പൂര്‍ണമായും ജേക്കിനെയും നെയിത്രിയെയും കേന്ദ്രീകരിച്ചാകുമെന്നാണ് ജെയിംസ് കാമറൂണ്‍ പറയുന്നത്. സാം വര്‍തിങ്‌ടണ്‍, സോ സല്‍ദാന, സ്‌റ്റീഫന്‍ ലാങ്, മാട്ട് ജെറാള്‍ഡ്, ക്ലിഫ് കര്‍ടിസ്, കേറ്റ് വിന്‍സ്ലെറ്റ്, സിഗേര്‍ണ്ണി വീവര്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വെള്ളത്തിനടിയിലായിരുന്നു സിനിമയുടെ ചിത്രീകരണം. വര്‍ഷങ്ങളോളം അഭിനേതാക്കളെ പരിശീലിപ്പിച്ചും സാങ്കേതിക ഗവേഷണം നടത്തിയുമാണ് 'അവതാര്‍ 2വിന്‍റെ ചിത്രീകരണം പൂര്‍ത്തീകരിച്ചത്.
Will Avatar 2 breaks Avatar record: 2009ലായിരുന്നു 'അവതാറി'ന്‍റെ ആദ്യ ഭാഗം റിലീസിനെത്തിയത്. 2.910 ബില്യണ്‍ ഡോളറാണ് 'അവതാറി'ന്‍റെ ഗ്ലോബല്‍ കലക്ഷന്‍. ലോക സിനിമയുടെ ചരിത്രത്തിലെ റെക്കോഡ് കലക്ഷനാണ് ചിത്രം നേടിയത്. 'അവതാറി'ന്‍റെ ഈ റെക്കോഡ് ഇന്നുവരെ ആരും ഭേദിച്ചിട്ടില്ല. എന്നാല്‍ 1832 കോടി മുതല്‍ മുടക്കിലൊരുങ്ങിയ 'അവതാര്‍: ദി വേ ഓഫ് വാട്ടര്‍', ആദ്യ ഭാഗത്തിന്‍റെ ഈ റെക്കോഡ് ഭേദിക്കുമോ എന്നാണ് ലോകം ഉറ്റു നോക്കുന്നത്.
Also Read: റിലീസിന് തടസം നീങ്ങി; അവതാര്‍ 2 കേരളത്തിലും