ETV Bharat / entertainment

5000 കോടിയും കടന്ന് ബോക്‌സ്‌ ഓഫിസില്‍ കുതിച്ച് അവതാര്‍ 2

പണം വാരി ചിത്രങ്ങളുടെ പട്ടികയില്‍ ഇനി അവതാര്‍ ദി വേ ഓഫ്‌ വാട്ടര്‍. ഒരാഴ്‌ച പിന്നിടുമ്പോഴുള്ള അവതാര്‍ 2ന്‍റെ ആഗോള കലക്ഷന്‍ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

Avatar The Way of Water  Avatar The Way of Water passes global box office  Avatar 2 passes global box office  ബോക്‌സ്‌ ഒഫിസില്‍ കുതിച്ച് അവതാര്‍ 2  അവതാര്‍ 2  അവതാര്‍ ദി വേ ഓഫ്‌ വാട്ടര്‍  ജയിംസ് കാമറൂണ്‍
5000 കോടി കടന്ന് ബോക്‌സ്‌ ഒഫിസില്‍ കുതിച്ച് അവതാര്‍ 2
author img

By

Published : Dec 23, 2022, 5:42 PM IST

ജയിംസ് കാമറൂണിന്‍റെ 'അവതാര്‍ ദി വേ ഓഫ്‌ വാട്ടര്‍' ആഗോള ബോക്‌സ്‌ ഒഫിസില്‍ തരംഗം സൃഷ്‌ടിക്കുകയാണ്. ലോകത്തിലെ പണം വാരി ചിത്രങ്ങളുടെ പട്ടികയില്‍ 'അവതാര്‍ 2'വും ഇടംപിടിച്ചിരിക്കുകയാണ്. ആഗോള തലത്തില്‍ ഇതുവരെ 5,000 കോടി രൂപയാണ് 'അവതാര്‍ 2' നേടിയിരിക്കുന്നത്.

441.6 മില്യണ്‍ എന്ന മികച്ച ഓപ്പണിംഗ് വാരാന്ത്യത്തിന് ശേഷം ചിത്രം ലോകമെമ്പാടും 500 മില്യണ്‍ ഡോളര്‍ പിന്നിട്ടിരിക്കുകയാണ്. ലോകമൊട്ടാകെയുള്ള ബോക്‌സ്‌ ഒഫിസില്‍ ചിത്രം ആകെ 609.7 മില്യണ്‍ ഡോളറാണ് നേടിയിരിക്കുന്നത്. അതേസമയം ഇന്ത്യന്‍ ബോക്‌സ്‌ ഒഫിസില്‍ 200 കോടിക്ക് അടുത്ത് കുതിക്കുകയാണ് 'അവതാര്‍ 2'.

ബുധനാഴ്‌ച വരെ 'അവതാര്‍ 2' ന്‍റെ ചൈനയിലെ കലക്ഷന്‍ 70.5 മില്യണ്‍ ഡോളറാണ്. ഫ്രാന്‍സില്‍ 37 മില്യണ്‍ ഡോളറും കൊറിയയില്‍ 32.1 മില്യണ്‍ ഡോളറും ഇന്ത്യയില്‍ 26.5 മില്യണ്‍ ഡോളറുമാണ് ചിത്രം നേടിയത്. ഇന്ത്യയില്‍ ആദ്യ ദിനത്തില്‍ 41 കോടി രൂപയാണ് 'അവതാര്‍ 2' കലക്‌ട് ചെയ്‌തത്. എന്നാല്‍ 'അവഞ്ചേഴ്‌സ്‌ എന്‍ഡ് ഗെയിമി'ന്‍റെ ആദ്യ ദിന കലക്ഷനായ 53 കോടി രൂപ മറികടക്കാന്‍ 'അവതാര്‍ 2'ന് കഴിഞ്ഞില്ല.

Also Read: ഡോക്‌ടര്‍ സ്‌ട്രെയിഞ്ചിനെ മറികടന്ന് അവതാര്‍ 2; മൂന്നാം ദിന കലക്ഷന്‍ പുറത്ത്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.