ETV Bharat / entertainment

ആസിഫ് അലി ചിത്രം 'കൊത്ത്' സെപ്‌റ്റംബര്‍ 23 ന് തിയേറ്ററുകളിലേക്ക് - റിലീസ്

ആസിഫ് അലി സിബി മലയില്‍ കൂട്ടുകെട്ടിലൊരുങ്ങുന്ന കൊത്തിന്‍റെ റിലീസ് തീയതി പ്രഖ്യാപിച്ചു, ചിത്രം സെപ്‌തംബര്‍ 23 ന് തീയേറ്ററുകളിലെത്തും

Asif Ali  New Malayalam film  Kothu Release Latest Updates  New Malayalam film Kothu  theatre  ആസിഫ് അലി  ആസിഫ് അലി ചിത്രം  കൊത്ത്  സിബി മലയില്‍  റിലീസ്  ചിത്രം
ആസിഫ് അലി ചിത്രം 'കൊത്ത്' സെപ്‌റ്റംബര്‍ 23 ന് തിയേറ്ററുകളിലേക്ക്
author img

By

Published : Aug 21, 2022, 8:06 PM IST

ആസിഫ് അലി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിബി മലയില്‍ ചിത്രം കൊത്തിന്‍റെ റിലീസ് തിയതി പ്രഖ്യാപിച്ചു. സെപ്‌റ്റംബര്‍ 23 ന് ചിത്രം തിയേറ്ററുകളിലെത്തും. മലയാളത്തിന്‍റെ പ്രിയ സംവിധായകരിലൊരാളായ സിബി മലയില്‍ നീണ്ട ആറ് വർഷത്തെ ഇടവേളക്ക് ശേഷം അണിയിച്ചൊരുക്കുന്ന ചിത്രം കൂടിയാണ് കൊത്ത്. പ്രേക്ഷകരും ആരാധകരും ഒരുപോലെ പ്രതീക്ഷ അര്‍പ്പിക്കുന്ന ചിത്രത്തില്‍ ആസിഫ് അലിയോടൊപ്പം റോഷൻ മാത്യുവും പ്രധാന വേഷത്തിലുണ്ട്.

രാഷ്‌ട്രീയ കൊലപാതകം പശ്ചാത്തലമാക്കി നിര്‍മിക്കുന്ന ചിത്രമാണ് കൊത്ത് എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. അയ്യപ്പനും കോശിയും പോലുള്ള ഹിറ്റ് സിനിമകള്‍ പ്രേക്ഷകരിലെത്തിച്ച ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്‌ചര്‍ എന്ന സംവിധായകന്‍ രഞ്‌ജിത്തിന്‍റെയും പിഎം ശശിധരന്‍റെയും ബാനറാണ് സിനിമയുടെ നിര്‍മാണം. ഹേമന്ദ് കുമാറാണ് കൊത്തിന്‍റെ രചന നിര്‍വഹിച്ചിരിക്കുന്നത്.

നിഖില വിമലാണ് ചിത്രത്തിലെ നായിക. പ്രശാന്ത് രവീന്ദ്രന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്‍റെ എഡിറ്റര്‍ റതിന്‍ രാധാകൃഷ്‍ണനാണ്. ഗിരീഷ് മാരാര്‍ (ചീഫ് അസോസിയേറ്റ് ഡയറക്‌ടര്‍), കൈലാസ് മേനോന്‍ (സംഗീതം), ജേക്‌സ്‌ ബിജോയ് (പശ്ചാത്തല സംഗീതം), ബാദുഷ (പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍), അഗ്നിവേശ് രഞ്‌ജിത്ത് (എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍), പ്രശാന്ത് മാധവ് (പ്രൊഡക്ഷന്‍ ഡിസൈനര്‍), ഗണേഷ് മാരാര്‍ (സൗണ്ട് ഡിസൈന്‍) എന്നിവരാണ് കൊത്തിന്‍റെ അണിയറ പ്രവര്‍ത്തകര്‍.

കൊത്തിന്‍റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ ഈ വര്‍ഷമാദ്യം ജനുവരിയില്‍ തന്നെ പുറത്തുവിട്ടിരുന്നു. സംവിധായകനും കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ രഞ്‌ജിത്താണ് ചിത്രത്തിന്‍റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ പുറത്തുവിട്ടത്. "ബന്ധങ്ങൾ ശിഥിലമാകുമ്പോൾ, മറുപക്ഷത്തിന്‍റെ കൊടി ഉയരെ പാറുന്നത് കാണുമ്പോൾ, ലോഹവും തീയും ആയുധമാകും. അവസാനത്തെ ശ്വാസം കൊത്തിയെടുക്കാന്‍ ഇറങ്ങുന്നവരുടെ കാലം. ഈ കാലത്തിന് സമർപ്പിക്കുന്നു ഈ ചിത്രം. ഒരു കൈയെങ്കിലും ആയുധത്തിൽ നിന്ന് പിൻവാങ്ങുമെങ്കിൽ നമുക്ക് ഈ ചിത്രം സമാനതകളില്ലാത്ത വിജയം" എന്ന കുറിപ്പോടെയായിരുന്നു രഞ്‌ജിത്ത് ഫസ്‌റ്റ് ലുക്ക് പുറത്തുവിട്ടത്.

നിര്‍മാതാവായി രഞ്‌ജിത്തും സഹനിര്‍മാതാവായി മകന്‍ അഗ്നിവേഷ് രഞ്ജിത്തും വീണ്ടുമെത്തുന്നു എന്ന പ്രത്യേകത കൂടിയുണ്ട് കൊത്തിന്. അപൂര്‍വരാഗം, വയലിന്‍, ഉന്നം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം നീണ്ട ഇടവേള കഴിഞ്ഞാണ് സിബി മലയിലും ആസിഫ് അലിയും വീണ്ടുമൊന്നിച്ചത്. പ്രഖ്യാപന വേള മുതല്‍ക്ക് തന്നെ സിനിമാപ്രേമികള്‍ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണ് കൊത്ത്. അടുത്തിടെയുളള പരാജയ ചിത്രങ്ങള്‍ക്ക് ശേഷം ആസിഫിന്‍റെ ഗംഭീര തിരിച്ചുവരവാകും കൊത്തിലൂടെയെന്നും ആരാധകര്‍ പ്രതീക്ഷിക്കുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.