ETV Bharat / entertainment

അരുൺ വിജയ്‌യുടെ 'മിഷൻ ചാപ്റ്റർ- 1' തിയേറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്ത്

'Mission Chapter 1' hits theaters on January 12 : ലൈക്ക പ്രൊഡക്ഷൻസിന്‍റെ ബാനറിൽ വിജയ് സംവിധാനം ചെയ്യുന്ന 'മിഷൻ ചാപ്റ്റർ 1' ജനുവരി 12ന് തിയേറ്ററുകളിലേക്ക്

author img

By ETV Bharat Kerala Team

Published : Dec 27, 2023, 3:37 PM IST

വിജയ് സംവിധാനം ചെയ്യുന്ന മിഷൻ ചാപ്റ്റർ 1  മിഷൻ ചാപ്റ്റർ 1  മിഷൻ ചാപ്റ്റർ 1 ജനുവരി 12ന് തിയേറ്ററുകളിലേക്ക്  അരുൺ വിജയ്‌യുടെ മിഷൻ ചാപ്റ്റർ 1 തിയേറ്ററുകളിലേക്ക്  അരുൺ വിജയ്‌യുടെ മിഷൻ ചാപ്റ്റർ 1  മിഷൻ ചാപ്റ്റർ 1 റിലീസ്  ലൈക്ക പ്രൊഡക്ഷൻസിന്‍റെ മിഷൻ ചാപ്റ്റർ 1  അരുൺ വിജയ് നായകനായി മിഷൻ ചാപ്റ്റർ 1  Arun Vijay starrer Mission Chapter 1  Mission Chapter 1 Release  Arun Vijays Mission Chapter 1  Mission Chapter 1 to hit theatres  Mission Chapter 1 Release date out
Mission Chapter 1 Release

രുൺ വിജയ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'മിഷൻ ചാപ്റ്റർ 1' സിനിമ തിയേറ്ററുകളിലേക്ക് (Arun Vijay' starrer Mission Chapter 1 Release). ആരാധകർ ഏറെ ആവേശപൂർവം കാത്തിരിക്കുന്ന ചിത്രത്തിന്‍റെ റിലീസ് തീയതി പുറത്തുവന്നിരിക്കുകയാണ്. 'മിഷൻ ചാപ്റ്റർ 1' ജനുവരി 12ന് പൊങ്കൽ റിലീസായി തിയേറ്ററുകളിലെത്തും ('Mission Chapter 1' hits theaters on January 12 ).

ഒട്ടനവധി മികച്ച സിനിമകൾ പ്രേക്ഷകർക്ക് സമ്മാനിച്ച ലൈക്ക പ്രൊഡക്ഷൻസാണ് 'മിഷൻ ചാപ്റ്റർ 1' സിനിമയുടെ നിർമാണം. വിജയ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ എമി ജാക്‌സണും നിമിഷ സജയനുമാണ് മറ്റ് സുപ്രധാന വേഷങ്ങളിൽ എത്തുന്നത്. തമിഴിന് പുറമെ തെലുഗു, കന്നഡ, മലയാളം എന്നീ ഭാഷകളിലും ചിത്രം പ്രദർശനത്തിനെത്തും.

എ മഹാദേവാണ് ചിത്രത്തിനായി കഥയും തിരക്കഥയും ഒരുക്കിയത്. സംവിധായകൻ വിജയ്‌യാണ് സംഭാഷണങ്ങൾക്ക് പിന്നിൽ. ലണ്ടനിലും ചെന്നൈയിലുമായി 70 ദിവസങ്ങൾ കൊണ്ടാണ് സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയത്.

നേരത്തെ പുറത്തുവന്ന ചിത്രത്തിന്‍റെ ടീസർ മികച്ച പ്രതികരണം നേടിയിരുന്നു. വൻ മാസ് - ആക്ഷൻ രംഗങ്ങൾ സിനിമയിൽ ഉണ്ടാകുമെന്ന സൂചന നൽകുന്നതായിരുന്നു ടീസർ. അരുൺ വിജയ്‌യുടെ തകർപ്പൻ പ്രകടനങ്ങളിലേക്കും വെളിച്ചം വീശുന്നതായിരുന്നു ടീസർ.

എമി ഒരു ജയിൽ ഗാർഡ് വേഷത്തിലാണ് ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. അബി ഹസൻ, ഭരത് ബൊപ്പണ്ണ, ബേബി ഇയാൽ, വിരാജ് എസ്, ജേസൺ ഷാ തുടങ്ങിയവരാണ് 'മിഷൻ ചാപ്റ്റർ 1'ൽ മറ്റ് പ്രധാന വേഷങ്ങളിൽ അണിനിരക്കുന്നത്. ജി വി പ്രകാശ് കുമാറാണ് സംഗീത സംവിധാനം.

സന്ദീപ് കെ വിജയ്‌ ആണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. ചിത്രസംയോജനം ആന്‍റണിയും കൈകാര്യം ചെയ്യുന്നു. ആക്ഷനു പ്രാധാന്യമുള്ള ചിത്രത്തിനായി സംഘട്ടനം ഒരുക്കിയിരിക്കുന്നത് സ്റ്റണ്ട് സിൽവയാണ്.

കലാസംവിധാനം : ശരവണൻ വസന്ത്, വസ്‌ത്രാലങ്കാരം : രുചി മുനോത്, മേക്കപ്പ് : പട്ടണം റഷീദ്‌, പിആർഒ : ശബരി എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകർ.

മലൈക്കോട്ടെ വാലിബന്‍ പുതിയ പോസ്‌റ്റർ പുറത്ത്: 'മലൈക്കോട്ടെ വാലിബൻ' സിനിമയുടെ പുതിയ പോസ്‌റ്റർ പങ്കുവച്ച് മോഹന്‍ലാല്‍. ഒരു സംഘട്ടനത്തിന് ഒരുങ്ങുന്ന മോഹന്‍ലാലിന്‍റെ കഥാപാത്രത്തെയാണ് പുതിയ പോസ്‌റ്ററില്‍ കാണാനാവുക. മോഹന്‍ലാല്‍ - ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുകെട്ടില്‍ ഒരുങ്ങിയ സിനിമയുടേതായി ഇതുവരെ പുറത്തിറങ്ങിയ പോസ്‌റ്ററുകളും, ഗാനവും, പ്രൊമോഷണല്‍ വീഡിയോകളുമെല്ലാം പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.

ഷിബു ബേബി ജോൺ, അച്ചു ബേബി ജോൺ എന്നിവരുടെ നേതൃത്വത്തിലുള്ള ജോൺ ആൻഡ് മേരി ക്രിയേറ്റീവ്സ്‌, അനൂപിന്‍റെ മാക്‌സ്‌ ലാബ്, കൊച്ചുമോന്‍റെ ഉടമസ്ഥതയിലുള്ള സെഞ്ച്വറി ഫിലിംസ്, സിദ്ധാർഥ് ആനന്ദ് കുമാർ, വിക്രം മെഹ്‌റ എന്നിവരുടെ ഉടമസ്ഥയിലുള്ള സരിഗമ ഇന്ത്യ ലിമിറ്റഡ് എന്നിവര്‍ ചേര്‍ന്നാണ് ഈ സിനിമ നിര്‍മിക്കുന്നത്. ചിത്രം 2024 ജനുവരി 25ന് തിയേറ്ററുകളിലെത്തും.

READ MORE: പോര്‍ക്കളത്തില്‍ വീറോടെ മോഹന്‍ലാല്‍ ; മലൈക്കോട്ടെ വാലിബന്‍ പുതിയ പോസ്‌റ്ററുമായി താരം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.