ETV Bharat / entertainment

ARTICLE 21| ലെന, അജു വർഗീസ്, ജോജു ജോർജ് ഒന്നിക്കുന്ന 'ആർട്ടിക്കിൾ 21' തിയേറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്ത്

ലെനിൻ ബാലകൃഷ്‌ണൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ആർട്ടിക്കിൾ 21' ജൂലായ് 28 ന് തിയേറ്ററുകളില്‍.

ലെന  അജു വർഗീസ്  ജോജു ജോർജ്  ആർട്ടിക്കിൾ 21  ആർട്ടിക്കിൾ 21 റിലീസ് തീയതി പുറത്ത്  ആർട്ടിക്കിൾ 21 റിലീസ് തീയതി  ലെനിൻ ബാലകൃഷ്‌ണൻ  ആർട്ടിക്കിൾ 21 പ്രേക്ഷകർക്കരികിലേക്ക്  ആർട്ടിക്കിൾ 21 തിയേറ്ററുകളിലേക്ക്  റിലീസ് തീയതി പുറത്ത്  റിലീസ് തീയതി  article 21  article 21 movie  article 21 movie release  article 21 movie update  Joju George  Aju Varghese  Lena  വാക് വിത്ത് സിനിമാസ്  walk with cinemas
ലെന, അജു വർഗീസ്, ജോജു ജോർജ് ഒന്നിക്കുന്ന 'ആർട്ടിക്കിൾ 21' തിയേറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്ത്
author img

By

Published : Jul 6, 2023, 11:54 AM IST

ലെന (Lena), അജു വർഗീസ് (Aju Varghese), ജോജു ജോർജ് (Joju George) എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലെനിൻ ബാലകൃഷ്‌ണൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം 'ആർട്ടിക്കിൾ 21' (Article 21) പ്രേക്ഷകർക്കരികിലേക്ക്. വാക് വിത്ത് സിനിമാസിന്‍റെ ബാനറിൽ ജോസഫ് ധനൂപ്, പ്രസീന എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രം ജൂലായ് 28 ന് തിയേറ്ററുകളില്‍ റിലീസിനെത്തും. ചെമ്മീൻ സിനിമാസ് ആണ് ചിത്രം തിയേറ്ററുകളിൽ എത്തിക്കുന്നത്.

ലെന  അജു വർഗീസ്  ജോജു ജോർജ്  ആർട്ടിക്കിൾ 21  ആർട്ടിക്കിൾ 21 റിലീസ് തീയതി പുറത്ത്  ആർട്ടിക്കിൾ 21 റിലീസ് തീയതി  ലെനിൻ ബാലകൃഷ്‌ണൻ  ആർട്ടിക്കിൾ 21 പ്രേക്ഷകർക്കരികിലേക്ക്  ആർട്ടിക്കിൾ 21 തിയേറ്ററുകളിലേക്ക്  റിലീസ് തീയതി പുറത്ത്  റിലീസ് തീയതി  article 21  article 21 movie  article 21 movie release  article 21 movie update  Joju George  Aju Varghese  Lena  വാക് വിത്ത് സിനിമാസ്  walk with cinemas
'ആർട്ടിക്കിൾ 21' തിയേറ്ററുകളിലേക്ക്

നിരവധി ഹിറ്റ് ഗാനങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ച ഗോപി സുന്ദറും 'ആർട്ടിക്കിൾ 21'ന്‍റെ അണിയറയിലുണ്ട്. 'ആർട്ടിക്കിൾ 21'ലെ ഗാനങ്ങൾക്ക് ഈണം പകരുന്നതും ചിത്രത്തിനായി പശ്ചാത്തല സംഗീതം ഒരുക്കുന്നതും ഗോപി സുന്ദറാണ് . ബി കെ ഹരിനാരായണൻ ആണ് ഗാനരചന.

ബിനീഷ് കോടിയേരി, രോമാഞ്ച്, ലെസ്വിൻ തമ്പു, നന്ദൻ രാജേഷ്, മനോഹരി ജോയ്, മജീദ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. അഷ്‌കർ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്‍റെ എഡിറ്റിങ് കൈകാര്യം ചെയ്യുന്നത് സന്ദീപ് നന്ദകുമാർ ആണ്.

കോ പ്രൊഡ്യൂസർ - രോമഞ്ച് രാജേന്ദ്രൻ, സൈജു സൈമൺ, പ്രൊഡക്ഷൻ കൺട്രോളർ - ശശി പൊതുവാൾ, കല - അരുൺ പി അർജ്ജുൻ, മേക്കപ്പ് - റഷീദ് അഹമ്മദ്, വസ്ത്രലങ്കാരം - പ്രസാദ് അന്നക്കര, സ്റ്റിൽസ് - സുമിത് രാജ്, ഡിസൈൻ - ആഷ്‌ലി ഹെഡ്, സൗണ്ട് ഡിസൈൻ - രംഗനാഥ് രവി, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ - ലിദീഷ് ദേവസ്സി, അസോസിയേറ്റ് ഡയറക്‌ടർ - ഇംതിയാസ് അബൂബക്കർ, പി ആർ ഒ - എ എസ് ദിനേശ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകർ.

'മുകൾപ്പരപ്പ്' ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്: സിബി പടിയറ രചനയും സംവിധാനവും നിർവഹിക്കുന്ന 'മുകൾപ്പരപ്പ്' എന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവന്നു. 'തിങ്കളാഴ്‌ച നിശ്ചയ'ത്തിന് ശേഷം സുനിൽ സൂര്യ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമയായ 'മുകൾപ്പരപ്പ്' മലബാറിന്‍റെയും അവിടുത്തെ തെയ്യങ്ങളുടെയും പശ്ചാത്തലത്തിലാണ് അണിയിച്ചൊരുക്കുന്നത്.

അപർണ ജനാർദ്ദനൻ നായികയായി എത്തുന്ന ചിത്രം പ്രണയത്തിനും നർമ്മത്തിനും ഒപ്പം സംഗീതത്തിനും പ്രാധാന്യം നൽകുന്ന ഒന്നാണ്. അന്തരിച്ച മലയാളത്തിന്‍റെ അതുല്യ നടന്‍ നടൻ മാമുക്കോയയും ചിത്രത്തില്‍ പ്രധാന വേഷത്തിലുണ്ട്. മാമുക്കോയ അവസാനമായി അഭിനയിച്ച ചിത്രം കൂടിയാണ് 'മുകൾപ്പരപ്പ്'.

ശിവദാസ് മട്ടന്നൂർ, ഉണ്ണിരാജ് ചെറുവത്തൂർ, ഊർമിള ഉണ്ണി, ചന്ദ്രദാസൻ ലോകധർമ്മി, മജീദ്, ബിന്ദു കൃഷ്‌ണ, രജിത മധു എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. ഇവർക്ക് പുറമെ ചിത്രത്തില്‍ ഒട്ടേറെ തെയ്യം കലാകാരൻമാരും പുതുമുഖങ്ങളും അണിനിരക്കുന്നു. പാറ ഖനനത്തിന്‍റെ പ്രകമ്പനങ്ങൾ നിരന്തരം മുഴങ്ങുന്ന ഒരു ഗ്രാമത്തിലെ പേരെടുത്ത തെയ്യം കലാകാരനായ 'ചാത്തുട്ടിപ്പെരുവണ്ണാന്‍റെ' ജീവിതത്തിലൂടെയാണ് ചിത്രം കടന്നു പോകുന്നത്. കണ്ണൂരിന്‍റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന 'മുകൾപ്പരപ്പ്' ചില പാരിസ്ഥിതിക വിഷയങ്ങളെ കുറിച്ചും സംസാരിക്കുന്ന ചിത്രമാണ്.

READ MORE: Mukalparappu| മലബാർ പശ്ചാത്തലമായി 'മുകൾപ്പരപ്പ്'; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.