അര്‍ജുന്‍ അശോകന്‍ (Arjun Ashokan) കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രമാണ് 'ഓളം' (Olam). ഇതിന്‍റെ സ്നീക്ക് പീക്ക് പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. മനുഷ്യ ശരീരവും ആത്മാവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അര്‍ജുന്‍ അശോകന്‍റെ കഥാപാത്രം നോബി മാര്‍ക്കോസിന്‍റേതിനോട് പറയുന്നതാണ് 1.06 മിനിറ്റ് ദൈര്‍ഘ്യമുള്ള സ്‌നീക്ക് പീക്ക്.
അര്‍ജുന്‍റെ സംഭാഷണത്തോടുകൂടി ആരംഭിക്കുന്ന സ്‌നീക്ക് പീക്കില്‍ കേള്‍വിക്കാരനായി നോബിയുടെ കഥാപാത്രത്തെ കാണാം. 'നമ്മള്‍ മരിച്ചാലും നമ്മുടെ വൈബ്രേഷന്‍ ഇവിടെ ഉണ്ടാകും. ശരീരം മാത്രമേ പോകൂ. ശരീരവും ആത്മാവും ഒരു കണക്ഷനിലാണ് പൊയ്‌ക്കൊണ്ടിരിക്കുന്നത്. ഒരാള്‍ക്ക് ജീവിതം മടുത്താലും അല്ലെങ്കില്‍ അടിച്ച് കട്ടായും ഈ ശരീരവും ആത്മാവും തമ്മിലൊരു ഗ്യാപ് വരും. ഗ്യാപ് വന്നാല്‍ വേറൊരു ആത്മാവിന് ഈ ഗ്യാപ്പിലേയ്‌ക്ക് കയറാം. പിന്നെ ഈ ശരീരം ഈ ആത്മാവിന് സ്വന്തം' - ഇപ്രകാരമാണ് അര്‍ജുന്‍റെ കഥാപാത്രം പറയുന്നത്.
- " class="align-text-top noRightClick twitterSection" data="">
വിഎസ് അഭിലാഷ് സംവിധാനം ചെയ്‌തിരിക്കുന്ന ചിത്രം ഓഗസ്‌റ്റ് 4നാണ് തിയേറ്ററുകളില്‍ എത്തുക. ജീവിതവും ഫാന്‍റസിയും ഇടകലര്‍ത്തിക്കൊണ്ട് ഒരു സസ്‌പെന്‍സ്, ത്രില്ലര്‍ ജോണറിലാണ് സംവിധായകന്‍ 'ഓളം' ഒരുക്കിയിരിക്കുന്നത്. ലെനയും അഭിലാഷും ചേര്‍ന്നാണ് സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. നടി ലെന ആദ്യമായി തിരക്കഥ എഴുതുന്ന ചിത്രം കൂടിയാണിത്.
Also Read: Olam Movie | 'ഇത് കഴിച്ചാല്‍ ഓളം വരും..!'; ഉദ്വേഗവും നിഗൂഢതയും നിറച്ച് ട്രെയിലര്‍
ചിത്രത്തില്‍ വേറിട്ട ഗെറ്റപ്പിലാണ് അര്‍ജുന്‍ അശോകന്‍ പ്രത്യക്ഷപ്പെടുന്നത്. മകന്‍ അര്‍ജുന്‍ അശോകന്‍ നായകനായി എത്തുന്ന ചിത്രത്തില്‍ ഹരിശ്രീ അശോകനും സുപ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. കൂടാതെ ചന്ദ്ര മേനോന്‍, സുരേഷ്, പൗളി വില്‍സന്‍ എന്നിവരും സിനിമയില്‍ അഭിനയിക്കുന്നു.
ചിത്രത്തിന്‍റേതായി ഇതുവരെ പുറത്തിറങ്ങിയ പോസ്‌റ്ററുകളും ട്രെയിലറും മറ്റും ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു. വളരെ ഉദ്വേഗവും നിഗൂഢതയും നിറഞ്ഞതായിരുന്നു 'ഓളം' ട്രെയിലര്‍. ഓളം ഫസ്‌റ്റ് ലുക്ക് പോസ്‌റ്ററും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു.
പുനത്തില്‍ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ നൗഫല്‍ പുനത്തിലാണ് സിനിമയുടെ നിര്‍മാണം നിര്‍വഹിച്ചിരിക്കുന്നത്. അഷ്‌കര്‍, നീരജ് രവി എന്നിവര്‍ ചേര്‍ന്നാണ് ഛായാഗ്രഹണം. ഷംജിത്ത് മുഹമ്മദ് എഡിറ്റിങ്ങും നിര്‍വഹിച്ചു. അരുണ്‍ തോമസ് ആണ് സിനിമയ്‌ക്ക് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത്.
Also Read: Olam Movie | അര്‍ജുന്‍ അശോകന്‍റെ ഓളം റിലീസ് തിയതി പുറത്ത്; 'കളറായി' പുതിയ പോസ്റ്റര്‍
കലാസംവിധാനം - വേലു വാഴയൂര്‍, കോസ്റ്റ്യൂം ഡിസൈന്‍ - ജിഷാദ് ഷംസുദ്ദീന്‍, കുമാര്‍ എടപ്പാള്‍, മേക്കപ്പ് - ആര്‍ജി വയനാടന്‍, ചീഫ് അസോസിയേറ്റ് ഡയറക്‌ടര്‍ - മിറാഷ് ഖാന്‍, ലൈന്‍ പ്രൊഡ്യൂസര്‍ - വസീം ഹൈദര്‍, കോ പ്രൊഡ്യൂസര്‍ - സേതുരാമന്‍ കണ്‍കോള്‍, റഷീദ് അഹമ്മദ്, സൗണ്ട് ഡിസൈന്‍ - രംഗനാഥ് രവി. ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് - ഒപ്ര, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ശശി പൊതുവാള്‍, ഡിസൈന്‍സ് - മനു ഡാവിഞ്ചി, പിആര്‍ഒ - മഞ്ജു ഗോപിനാഥ്.