അർജുൻ അശോകൻ പ്രധാന വേഷത്തിലെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് 'അൻപോട് കൺമണി' (Anbodu Kanmani). സിനിമയുടെ ഷെഡ്യൂൾ തലശ്ശേരിയിൽ പൂർത്തിയായി (Anbodu Kanmani schedule wrapped). ലിജു തോമസ് ആണ് സിനിമയുടെ സംവിധാനം.
അനഘ നാരായണൻ, അൽത്താഫ്, മാലപാർവതി, ജോണി ആന്‍റണി, ഉണ്ണിരാജ, നവാസ് വള്ളിക്കുന്ന്, സംവിധായകൻ മൃദുൽ നായർ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ക്രിയേറ്റീവ് ഫിഷിന്‍റെ ബാനറിൽ വിപിൻ പവിത്രൻ ആണ് സിനിമയുടെ നിർമാണം. അനീഷ് കൊടുവള്ളിയുടേതാണ് കഥ. സരിൻ രവീന്ദ്രൻ ഛായാഗ്രഹണവും സുനിൽ എസ് പിള്ളൈ എഡിറ്റിംഗും നിര്‍വഹിച്ചു. സാമുവൽ എബി ആണ് സിനിമയ്‌ക്ക് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത് (Anbodu Kanmani cast and crew members).
ആർട്ട് ഡയറക്‌ടർ - ബാബു പിള്ളൈ, മേക്കപ്പ് - നരസിംഹ സ്വാമി, കോസ്റ്റ്യൂം ഡിസൈനർ - ലിജി പ്രേമൻ, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ - ഷമിം അഹമ്മദ്, അസിസ്‌റ്റന്‍റ് ഡയറക്‌ടേഴ്‌സ് - ഷിഖിൽ ഗൗരി, ഗോപികൃഷ്‌ണൻ, സഞ്ജന ജെ രാമൻ, ശരത് വിടി, അസോസിയേറ്റ് ഡയറക്‌ടർ - ശ്രീകുമാർ സേതു, പ്രിജിൻ ജസി, പ്രൊഡക്ഷൻ കൺട്രോളർ - ജിതേഷ് അഞ്ചുമന, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ - സനൂപ് ദിനേശ്, പ്രൊഡക്ഷൻ മാനേജർസ് - ജോബി ജോൺ, കല്ലാർ അനിൽ, സ്‌റ്റിൽസ് - ബിജിത്ത് ധർമ്മടം, പിആർഒ - എഎസ് ദിനേശ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറപ്രവര്‍ത്തകര്‍.
Also Read: 'വൺസ് അപ്പോണ്‍ എ ടൈം ഇൻ കൊച്ചി' ; റാഫിയുടെ തിരക്കഥയിൽ നായകനായി മകൻ, സംവിധാനം നാദിര്‍ഷാ
അതേസമയം നിരവധി ചിത്രങ്ങളാണ് ഈ വര്‍ഷം അര്‍ജുന്‍ അശോകിന്‍റേതായി തിയേറ്ററുകളില്‍ എത്തിയത്. 'ചാവേര്‍', 'തൃശങ്ക്', 'ഓളം', 'ഒറ്റ', 'തീപ്പൊരി ബെന്നി' തുടങ്ങിയവയായിരുന്നു അര്‍ജുന്‍റേതായി ഏറ്റവും ഒടുവില്‍ റിലീസായ ചിത്രങ്ങള്‍.
ചാവേറില്‍ മികച്ച പ്രകടനമായിരുന്നു അര്‍ജുന്‍ അശോകന്‍റേത്. സ്വന്തം ജീവന്‍ പണയം വെച്ച് എന്തും ചെയ്യാനിറങ്ങുന്നവരുടെ ജീവിതമാണ് ചിത്രം പറഞ്ഞത്. കണ്ണൂര്‍ ജില്ലയെ പശ്ചാത്തലമാക്കി നടനും സംവിധായകനുമായ ജോയ് മാത്യു ആണ് സിനിമയുടെ തിരക്കഥ ഒരുക്കിയത്.
ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്‌ത ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍, ആന്‍റണി വർഗ്ഗീസ്, മനോജ് കെയു എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തിയിരുന്നു. കുഞ്ചാക്കോ ബോബന്‍, അർജുൻ അശോകന്‍, മനോജ് കെയു, ആന്‍റണി വർഗ്ഗീസ് എന്നിവര്‍ അവരുടെ അഭിനയ ജീവിതത്തില്‍ ഇതുവരെ ചെയ്‌തിട്ടില്ലാത്ത വേഷപകർച്ചയിലാണ് 'ചാവേറി'ല്‍ എത്തിയത്.
കാവ്യ ഫിലിം കമ്പനി, അരുൺ നാരായൺ പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ വേണു കുന്നപ്പിള്ളി, അരുൺ നാരായൺ എന്നിവർ ചേർന്നാണ് സിനിമയുടെ നിര്‍മാണം നിര്‍വഹിച്ചത്. ജിന്‍റോ ജോർജ് ഛായാഗ്രഹണവും നിഷാദ് യൂസഫ് എഡിറ്റിംഗും നിര്‍വഹിച്ചു. ജസ്‌റ്റിൻ വർഗീസാണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയത്.
തിയേറ്ററുകളില്‍ മികച്ച രീതിയില്‍ മുന്നേറിയ ചിത്രം ഒടിടിയിലും സ്‌ട്രീമിംഗ് ആരംഭിച്ചു. സോണി ലിവിലാണ് ചാവേര്‍ സ്‌ട്രീമിംഗ് നടത്തുന്നത്.
Also Read: അര്‍ജുൻ അശോകൻ നായകനായി 'അൻപോട് കണ്‍മണി'; ചിത്രീകരണം തുടങ്ങി