മാര്‍ഖം സിറ്റി (കാനഡ): പ്രശസ്‌ത സംഗീത സംവിധായകന്‍ എ ആര്‍ റഹ്‌മാന് ആദരവുമായി കനേഡിയന്‍ നഗരം. മാര്‍ഖം സിറ്റിയിലെ സ്‌ട്രീറ്റിന് ഇന്ത്യന്‍ ഇതിഹാസത്തിന്‍റെ പേര് നല്‍കിയാണ് ആദരിച്ചത്. കാനഡയിലെ ജനങ്ങളിൽ നിന്നുള്ള ഈ അംഗീകാരത്തിന് ആദരവും നന്ദിയും രേഖപ്പെടുത്തുന്നു എന്ന് എ ആർ റഹ്മാൻ പ്രതികരിച്ചു.
'ജീവിതത്തില്‍ ഒരിക്കല്‍ പോലും ഇത്തരത്തിലൊന്ന് സങ്കല്‍പ്പിച്ചില്ല. മാര്‍ഖം മേയര്‍ ഫ്രാങ്ക് സ്‌കാര്‍പിറ്റി, കൗൺസിലർമാര്‍, ഇന്ത്യൻ കോൺസുലേറ്റ് ജനറൽ അപൂർവ ശ്രീവാസ്‌തവ എന്നിവരോടും കാനഡയിലെ ജനങ്ങളോടും ഞാൻ വളരെ നന്ദിയുള്ളവനാണ്.
-
Honoured and grateful for this recognition from @cityofmarkham and @frankscarpitti and the people of Canada 🇨🇦 🇮🇳 #arrahmanstreet #markham #canada #infinitelovearr #celebratingdiversity pic.twitter.com/rp9Df42CBi
— A.R.Rahman (@arrahman) August 29, 2022 " class="align-text-top noRightClick twitterSection" data="
">Honoured and grateful for this recognition from @cityofmarkham and @frankscarpitti and the people of Canada 🇨🇦 🇮🇳 #arrahmanstreet #markham #canada #infinitelovearr #celebratingdiversity pic.twitter.com/rp9Df42CBi
— A.R.Rahman (@arrahman) August 29, 2022Honoured and grateful for this recognition from @cityofmarkham and @frankscarpitti and the people of Canada 🇨🇦 🇮🇳 #arrahmanstreet #markham #canada #infinitelovearr #celebratingdiversity pic.twitter.com/rp9Df42CBi
— A.R.Rahman (@arrahman) August 29, 2022
എ.ആർ. റഹ്മാൻ എന്ന പേര് എന്‍റേതല്ല. കാരുണ്യമുള്ളവൻ എന്നാണ് ഇതിന് അർഥം. കാനഡയില്‍ താമസിക്കുന്ന മുഴുവന്‍ ആളുകള്‍ക്കും ആ പേര് സമാധാനവും സമൃദ്ധിയും സന്തോഷവും ആരോഗ്യവും നൽകട്ടെ എന്ന് ഞാന്‍ പ്രാര്‍ഥിക്കുന്നു', എ ആര്‍ റഹ്‌മാന്‍ ട്വിറ്ററില്‍ കുറിച്ചു.
ഒരു വലിയ സമുദ്രത്തിലെ ചെറിയ ഒരു തുള്ളി മാത്രമാണ് താന്‍. ഇനിയും കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാനുള്ള പ്രചോദനം കൂടിയാണ് ഈ അംഗീകാരം. തന്നെ സ്‌നേഹിക്കുകയും പിന്തുണയ്‌ക്കുകയും ചെയ്‌ത ഇന്ത്യയിലെ ജനങ്ങളോടും നന്ദി പറയുന്നെന്ന് എ ആര്‍ റഹ്‌മാന്‍ കൂട്ടിച്ചേര്‍ത്തു.