ETV Bharat / entertainment

Point Range Movie | 'പ്രണയം, പക, ക്യാമ്പസ്‌ രാഷ്‌ട്രീയം'; റിലീസിനൊരുങ്ങി അപ്പാനി ശരത്ത് ചിത്രം 'പോയിന്‍റ് റേഞ്ച്' - പോയിന്‍റ് റേഞ്ച് തിയേറ്ററുകളില്‍

പോയിന്‍റ് റേഞ്ച് തിയേറ്ററുകളില്‍ എത്താന്‍ ഇനി ദിവസങ്ങള്‍ മാത്രം. അപ്പാനി ശരത്ത് നായകനായി എത്തുന്ന ചിത്രം ഒരു ആക്ഷന്‍ ക്യാമ്പസ് വിഭാഗത്തിലായാണ്‌ ഒരുക്കിയിരിക്കുന്നത്

Appani Sarath starrer Point Range  Appani Sarath  Point Range  Point Range release on August 18  Point Range release  അപ്പാനി ശരത്തിന്‍റെ പോയിന്‍റ്‌ റേഞ്ച്  പോയിന്‍റ്‌ റേഞ്ച്  അപ്പാനി ശരത്ത്  പോയിന്‍റ് റേഞ്ച് തിയേറ്ററുകളില്‍
അപ്പാനി ശരത്തിന്‍റെ പോയിന്‍റ്‌ റേഞ്ച് റിലീസിനൊരുങ്ങുന്നു...
author img

By

Published : Aug 3, 2023, 5:47 PM IST

പ്പാനി ശരത്ത് (Appani Sarath) കേന്ദ്രകഥാപാത്രത്തില്‍ എത്തുന്ന ചിത്രമാണ് 'പോയിന്‍റ്‌ റേഞ്ച്' (Point Range). ഓഗസ്‌റ്റ് 18നാണ് 'പോയിന്‍റ് റേഞ്ച്' തിയേറ്ററുകളില്‍ എത്തുന്നത്. ഒരു ആക്ഷന്‍ ക്യാമ്പസ് വിഭാഗത്തിലായാണ് സംവിധായകന്‍ സൈനു ചാവക്കാട് ചിത്രം ഒരുക്കിയിരിക്കുന്നത്.

പ്രണയം, പക, ക്യാമ്പസ്‌ രാഷ്‌ട്രീയം എന്നീ വികാരങ്ങളിലൂടെയാണ് ചിത്രം കടന്നുപോവുന്നത്. ആദി എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ അപ്പാനി ശരത്ത് അവതരിപ്പിക്കുന്നത്. അപ്പാനി ശരത്തിനെ കൂടാതെ ചാര്‍മിള, റിയാസ്ഖാന്‍, ഹരീഷ് പേരടി, മുഹമ്മദ് ഷാരിക്, സനല്‍ അമാന്‍, ഷഫീഖ് റഹിമാന്‍, ജോയി ജോണ്‍ ആന്‍റണി, രാജേഷ് ശര്‍മ, ആരോള്‍ ഡി ശങ്കര്‍, അരിസ്‌റ്റോ സുരേഷ്, പ്രേംകുമാര്‍ വെഞ്ഞാറമൂട്, ബിജു കരിയില്‍, ഡയാന ഹമീദ്, ഫെസി പ്രജീഷ്, സുമി സെന്‍ തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നു.

കോഴിക്കോട്, പോണ്ടിച്ചേരി എന്നിവിടങ്ങളിലായിരുന്നു സിനിമയുടെ ചിത്രീകരണം. മിഥുന്‍ സുബ്രന്‍റെ കഥയ്‌ക്ക് ബോണി അസ്സനാറാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ടോണ്‍സ് അലക്‌സ് ആണ് ഛായാഗ്രഹണവും ചിത്രസംയോജനവും നിര്‍വഹിച്ചിരിക്കുന്നത്.

Also Read: 'അനക്ക് എന്തിന്‍റെ കേടാ' തിയേറ്ററുകളിലേക്ക്, ഓഗസ്റ്റ്‌ നാലിന് റിലീസ്

ഡിഎം പ്രൊഡക്ഷന്‍ ഹൗസിന്‍റെ ബാനറില്‍ ഷിജി മുഹമ്മദ്, തിയ്യാമ്മ പ്രൊഡക്ഷന്‍സ് എന്നിവര്‍ ചേര്‍ന്നാണ് സിനിമയുടെ നിര്‍മാണം നിര്‍വഹിച്ചിരിക്കുന്നത്. ഡിഎം പ്രൊഡക്ഷൻ ഹൗസും, ഗുഡ് ഫെല്ലാസ് ഇൻ ഫിലിസും ചേർന്നാണ് ചിത്രം പ്രദർശനത്തിന് എത്തിക്കുന്നത്.

സുധീര്‍ ത്രീഡി ക്രാഫ്റ്റാണ് സഹനിര്‍മാണം. ഫ്രാന്‍സിസ് ജിജോ, അജു സാജന്‍, അജയ് ഗോപാല്‍ എന്നിവര്‍ ചേര്‍ന്നാണ് സിനിമയ്‌ക്ക് വേണ്ടി ഗാന രചന നിര്‍വഹിച്ചിരിക്കുന്നത്. പ്രദീപ് ബാബു, സായി ബാലന്‍, ബിമല്‍ പങ്കജ് എന്നിവര്‍ ചേര്‍ന്നാണ് സം​ഗീതം ഒരുക്കിയിരിക്കുന്നത്.

നേരത്തെ ചിത്രത്തിന്‍റേതായി പുറത്തിറങ്ങിയ 'കുളിരേ കനവേ', 'തച്ചക് മച്ചക്' എന്നീ വീഡിയോ ഗാനങ്ങളും 'തച്ചക്ക് മച്ചക്ക്' എന്ന ​ഗാനത്തിന്‍റെ ലിറിക്കൽ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു.

Also Read: ആന്‍റണിയുടെ ഓഡിയോ റൈറ്റ്‌സ് സ്വന്തമാക്കി സരിഗമ

അതേസമയം, നിരവധി മലയാള ചിത്രങ്ങളാണ് ഈ ഓഗസ്‌റ്റ് മാസത്തില്‍ റിലീസിനെത്തുന്നത്. പാപ്പച്ചന്‍ ഒളിവിലാണ്, കുഞ്ഞമ്മിണീസ് ഹോസ്‌പിറ്റല്‍, രാസ്‌ത, ഒട്ടക്കൊമ്പന്‍, പെണ്ണന്വേഷണം, ബി നിലവറയും ഷാര്‍ജാഹ് പള്ളിയും, മാരിവില്ലിന്‍ ഗോപുരങ്ങള്‍, തുണ്ട്, ചാവേര്‍, സമറ, തീപ്പൊരി ബെന്നി, വിവേകാനന്ദന്‍ വിരളാണ്, ചെറുക്കനും പെണ്ണും, മഹാറാണി, മസാല ദോശ മൈസൂര്‍ അക്ക എന്നിവ ഈ മാസം റിലീസിനെത്തുന്ന ചിത്രങ്ങളാണ്.

എന്ന് സാക്ഷാല്‍ ദൈവം, പതിമൂന്നാം രാത്രി, ആന്‍റണി, മോദ, അയല്‍ ഇരവ്, ജലധാര പമ്പ് സെറ്റ്, ഹാ യുവ്വനമെ, കിങ് ഓഫ് കൊത്ത, ആര്‍ഡിഎക്‌സ്‌, വിരുന്ന്, പഞ്ചവല്‍സര പദ്ധതി, നടന്ന സംഭവം, ഓളം, അനക്ക് എന്തിന്‍റെ കേടാ, ഡാന്‍സ് പാര്‍ട്ടി, ഒരു ജാതി ഒരു ജാതകം, ചാട്ടുളി, പെണ്ണും പൊറാട്ടും എന്നിവയാണ് പുറത്തിറങ്ങാനിരിക്കുന്ന മറ്റ് ചിത്രങ്ങള്‍.

Also Read: ഒളിവില്‍ പോയ പാപ്പച്ചന്‍ നാളെ മുതല്‍ നിങ്ങള്‍ക്ക് മുന്നില്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.