ETV Bharat / entertainment

Anushka Shetty Miss Shetty Mr Polishetty Trailer അനുഷ്‌ക നായികയായി 'മിസ് ഷെട്ടി മിസ്റ്റര്‍ പോളിഷെട്ടി'; ട്രെയിലര്‍ പുറത്ത് - അനുഷ്‌ക ഷെട്ടി

Miss Shetty Mr Polishetty Trailer: നവീൻ പോളിഷെട്ടിയാണ് 'മിസ് ഷെട്ടി മിസ്റ്റര്‍ പോളിഷെട്ടി'യിൽ നായകനായി എത്തുന്നത്

sitara  Anushka Shetty Miss Shetty Mr Polishetty Trailer  Anushka Shetty  Miss Shetty Mr Polishetty Trailer  Miss Shetty Mr Polishetty Trailer out  അനുഷ്‌കയുടെ മിസ് ഷെട്ടി മിസ്റ്റര്‍ പോളിഷെട്ടി  മിസ് ഷെട്ടി മിസ്റ്റര്‍ പോളിഷെട്ടി  മിസ് ഷെട്ടി മിസ്റ്റര്‍ പോളിഷെട്ടി ട്രെയിലര്‍  നവീൻ പോളിഷെട്ടി  മഹേഷ് ബാബു പി  Mahesh Babu P  Naveen Polishetty  Anushka Shetty movies  Anushka Shetty new movie  Anushka Shetty come back  അനുഷ്‌ക ഷെട്ടി  അനുഷ്‌ക ഷെട്ടിയുടെ തിരിച്ചുവരവ്
Anushka Shetty Miss Shetty Mr Polishetty
author img

By

Published : Aug 21, 2023, 9:49 PM IST

തെന്നിന്ത്യയുടെ പ്രിയ താരം അനുഷ്‌ക ഷെട്ടി (Anushka Shetty) നായികയായി എത്തുന്ന പുതിയ ചിത്രമാണ് 'മിസ് ഷെട്ടി മിസ്റ്റര്‍ പോളിഷെട്ടി' (Miss Shetty Mr Polishetty). അനുഷ്‌ക ഷെട്ടിയുടെ വൻ തിരിച്ചുവരവ് ചിത്രമാകും എന്ന് പ്രതീക്ഷയുള്ള 'മിസ് ഷെട്ടി മിസ്റ്റര്‍ പോളിഷെട്ടി'യുടെ ട്രെയിലര്‍ പുറത്തുവന്നു (Miss Shetty Mr Polishetty Trailer). മഹേഷ് ബാബു പി (Mahesh Babu P) ആണ് ഈ ചിത്രത്തിന്‍റെ രചനയും സംവിധാനവും നിർവഹിക്കുന്നത്.

  • " class="align-text-top noRightClick twitterSection" data="">

പ്രഖ്യാപനം മുതൽക്ക് തന്നെ ഏറെ ശ്രദ്ധ നേടിയ ചിത്രമായിരുന്നു ഇത്. ഇടവേളയ്‌ക്ക് ശേഷം അനുഷ്‌ക ഷെട്ടി ശക്തമായ തിരിച്ചുവരവ് നടത്തുന്ന ചിത്രത്തിനായി ഏറെ കാലമായി ആരാധകർ കാത്തിരിപ്പ് തുടങ്ങിയിട്ട്. എന്നാൽ നിരവധി തവണ ഈ ചിത്രത്തിന്‍റെ റിലീസ് മാറ്റിവെച്ചിരുന്നു. സെപ്‍തംബര്‍ ഏഴിന് ചിത്രം റിലീസ് ചെയ്യുമെന്നാണ് ഒടുവില്‍ പുറത്തുവന്ന വിവരം.

ചിത്രത്തിനായുള്ള കാത്തിപ്പിനിടെ ട്രെയിലർ വന്നെത്തിയിരിക്കുന്ന സന്തോഷത്തിലാണ് ആരാധകർ. നവീൻ പോളിഷെട്ടിയാണ് (Naveen Polishetty) ചിത്രത്തിലെ നായകൻ. യുവി ക്രിയേഷൻസിന്‍റെ ബാനറിർ വംശി - പ്രമോദ് ആണ് മിസ് ഷെട്ടി മിസ്റ്റര്‍ പോളിഷെട്ടി' നിര്‍മിക്കുന്നത്.

നീരവ് ഷാ ഛായാഗ്രാഹകനായ ചിത്രത്തിന്‍റെ എഡിറ്റർ കോത്തഗിരി വെങ്കിടേശ്വര റാവു ആണ്. ഗോപി സുന്ദർ ആണ് പശ്ചാത്തല സംഗീതം ഒരുക്കുന്നത്. കലാസംവിധാനം - രാജീവൻ നമ്പ്യാർ, പബ്ലിസിറ്റി ഹെഡ് - ഉജ്വൽ, ഡിജിറ്റൽ പാർട്‌നർ - വാക്ക് ഔട്ട് മീഡിയ, മാർക്കറ്റിങ് - വാൾസ് ആൻഡ് ട്രെൻഡ്‌സ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകർ.

അതേസമയം 'നിശബ്‌ദം' (Nishabdham) ആണ് അനുഷ്‍ക ഷെട്ടി നായികയായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം. 2020ൽ ആണ് ഈ ചിത്രം പുറത്തിറങ്ങിയത്. ഹേമന്ത് മധുകര്‍ ഒരുക്കിയ ചിത്രത്തില്‍ 'സാക്ഷി' എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. പ്രേക്ഷകരില്‍ നിന്നും നിരൂപകരില്‍ നിന്നും ഏറെ പ്രശംസയും ഇതിലൂടെ അനുഷ്‌കയ്‌ക്ക് ലഭിച്ചിരുന്നു.

'ബാർബി'യായി പ്രമുഖ താരങ്ങൾ: തെന്നിന്ത്യൻ താരങ്ങളുടെ 'ബാർബി' ലുക്കാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗമാവുന്നത്. ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ഉപയോഗിച്ച് ഫോട്ടോഗ്രാഫറും ഡിജിറ്റൽ ആർട്ടിസ്റ്റുമായ ജതുർസൻ പിരബാകരനാണ് (Jathursan Pirabakaran) സാമന്ത റൂത്ത് പ്രഭു (Samantha Ruth Prabhu), ശ്രുതി ഹാസൻ (Shruti Haasan), തമന്ന ഭാട്ടിയ (Tamannaah Bhatia), നയൻതാര (Nayanthara), കാജൽ അഗർവാൾ (Kajal Aggarwal) എന്നിവരുൾപ്പടെയുള്ള പ്രമുഖ താരങ്ങളെ ബാർബികളാക്കി മാറ്റിയത്. (AI imagines Celebs As Barbie).

ജതുർസൻ പിരബാകരൻ തന്‍റെ ഇൻസ്റ്റഗ്രാം അക്കൗണ്ടായ ജയ് പ്രിന്‍റ്‌സിൽ (Jay Prints) പങ്കുവച്ച ചിത്രങ്ങൾ വൈറലാണ്. ജൂലൈ 21ന് പുറത്തുവന്ന, മാർഗോട്ട് റോബിയും (Margot Robbie) റയാൻ ഗോസ്‌ലിങും (Ryan Gosling) അണിനിരന്ന 'ബാർബി'യുടെ (Barbie) തരംഗത്തിന് ചുവടുപിടിച്ചാണ് ജതുർസൻ പിരബാകരന്‍റെ കലാസൃഷ്‌ടി.

READ MORE: AI imagines Celebs As Barbie : 'ബാർബി'യായി സാമന്തയും നയൻതാരയും തമന്നയും ഉൾപ്പടെ പ്രമുഖ താരങ്ങൾ ; ശ്രദ്ധനേടി എഐ ചിത്രങ്ങൾ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.