ETV Bharat / entertainment

ഇനി അനുഷ്‌ക കുറച്ച് നാള്‍ ഇന്ത്യന്‍ ജേഴ്‌സി അണിയും; പോസ്‌റ്റുമായി താരം - ജുലന്‍ ഗോസ്വാമി

Chakda Xpress Netflix release: നെറ്റ്‌ഫ്ലിക്‌സിലൂടെയാണ് 'ചക്‌ദാ എക്‌സ്‌പ്രസ്‌' പ്രേക്ഷകര്‍ക്ക് മുമ്പിലെത്തുക. അതേസമയം ചിത്രത്തിന്‍റെ റിലീസ്‌ തിയതി അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല

Chakda Xpress starts rolling  Anushka Sharma starrer Chakda Xpress  Jhulan Goswami life based movie Chakda Xpress  Anushka Sharma comeback to films  Chakda Xpress Netflix release
ഇനി അനുഷ്‌ക കുറച്ച് നാള്‍ ഇന്ത്യന്‍ ജേഴ്‌സി അണിയും; പോസ്‌റ്റുമായി താരം
author img

By

Published : Jun 19, 2022, 7:31 PM IST

Jhulan Goswami life based movie Chakda Xpress: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ്‌ ക്യാപ്‌റ്റന്‍ ജുലന്‍ ഗോസ്വാമിയുടെ ജീവിത കഥ പറയുന്ന ചിത്രമാണ് 'ചക്‌ദാ എക്‌സ്‌പ്രസ്‌'. അനുഷ്‌ക ശര്‍മയാണ് സിനിമയില്‍ ജുലന്‍ ഗോസ്വാമിയായി വേഷമിടുന്നത്‌. ചക്‌ദാ എക്‌സ്‌പ്രസിന്‍റെ ചിത്രീകരണം തുടങ്ങിയിരിക്കുകയാണ്. ഇക്കാര്യം അനുഷ്‌ക ശര്‍മയാണ് ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്‌. ഇന്‍സ്‌റ്റഗ്രാം പേജിലൂടെയാണ് ചിത്രീകരണം തുടങ്ങിയ വിവരം താരം അറിയിച്ചത്.

Anushka Sharma comeback to films: മൂന്ന്‌ വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം അനുഷ്‌ക അഭിനയ രംഗത്തേക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാണിത്‌. 2018ല്‍ 'സീറോ' എന്ന സിനിമയ്‌ക്ക് ശേഷം ബ്രേക്കെടുത്ത താരം ചക്‌ദാ എക്‌സ്‌പ്രസിലൂടെ ബോളിവുഡില്‍ വീണ്ടും സജീവമാകാന്‍ ഒരുങ്ങുകയാണ്.

Chakda Xpress Netflix release: പ്രോസിത്‌ റോയ്‌ ആണ് സിനിമയുടെ സംവിധാനം. അഭിഷേക്‌ ബാനര്‍ജി തിരക്കഥയും പ്രതിക ഷാ ഛായാഗ്രഹണവും നിര്‍വഹിക്കുന്നു. നെറ്റ്‌ഫ്ലിക്‌സിലൂടെയാണ് 'ഛക്‌ദാ എക്‌സ്‌പ്രസ്‌' പ്രേക്ഷകര്‍ക്ക് മുമ്പിലെത്തുക. അതേസമയം ചിത്രത്തിന്‍റെ റിലീസ്‌ തിയതി അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല.

ഇന്ത്യന്‍ വനിത ക്രിക്കറ്റ് ടീമിന്‍റെ മുന്‍ ക്യാപ്‌റ്റനാണ് ജുലന്‍ ഗോസ്വാമി. ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച വനിത ഫാസ്‌റ്റ്‌ ബൗളറായാണ് ജുലന്‍ ഗോസ്വാമി അറിയപ്പെട്ടിരുന്നത്‌. ഐസിസിയുടെ മികച്ച വനിത ക്രിക്കറ്റ് താരത്തിനുള്ള പുരസ്‌കാരവും താരത്തിന് ലഭിച്ചിട്ടുണ്ട്‌. ഐസിസിയുടെ വനിത ഏകദിന ക്രിക്കറ്റിലെ ബൗളിങ് റാങ്കിങില്‍ ജുലാന്‍ ഗോസ്വാമി ഒന്നാം സ്ഥാനത്ത് എത്തിയിട്ടുണ്ട്‌.

Also Read: Chakda Xpress Teaser: 'ജേഴ്‌സിയില്‍ നിങ്ങളുടെ പേരില്ലെങ്കില്‍ പിന്നെങ്ങനെയാണ് ആരാധകര്‍ പിന്തുടരുക?'

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.