ETV Bharat / entertainment

'ആ ആത്മാക്കളെ ഓര്‍ത്ത് കരയുന്നവര്‍ക്ക് ഒരു സമര്‍പ്പണം.. ഓഗസ്‌റ്റിലെ ആ ഉറങ്ങാത്ത രാത്രി പ്രമേയമാകുമ്പോള്‍': ആന്‍റോ ജോസഫ്‌ - 2018 title poster unveiled

Anto Joseph Facebook post: പ്രളയം പശ്ചാത്തലമായി ഒരുങ്ങുന്ന സിനിമയുടെ ഭാഗമായി നിര്‍മാതാവ് ആന്‍റോ ജോസഫ്‌. 2018 കേരളത്തിന് മഹാപ്രളയത്തിന്‍റെ തോരാത്ത ഓര്‍മയാണ് എന്നാണ് ആന്‍റോ ജോസഫ്‌ ഫേസ്‌ബുക്കില്‍ കുറിച്ചിരിക്കുന്നത്

Anto Joseph Facebook post  Anto Joseph  Jude Anthany Joseph movie 2018  Jude Anthany Joseph movie  Jude Anthany Joseph  2018  ആന്‍റോ ജോസഫ്‌  പ്രളയം പശ്ചാത്തലമായി ഒരുങ്ങുന്ന സിനിമ  പ്രളയം  Anto Joseph about 2018  Anto Joseph about Jude Anthany movie  2018 title poster unveiled  Kavya Films produced by 2018
'ആ ആത്മാക്കളെ ഓര്‍ത്ത് കരയുന്നവര്‍ക്ക് ഒരു സമര്‍പ്പണം.. ഓഗസ്‌റ്റിലെ ആ ഉറങ്ങാത്ത രാത്രി പ്രമേയമാകുമ്പോള്‍': ആന്‍റോ ജോസഫ്‌
author img

By

Published : Nov 4, 2022, 11:06 AM IST

Anto Joseph about 2018: കേരളം കണ്ട ഏറ്റവും വലിയ പ്രളയമായിരുന്നു 2018ലേത്. പ്രളയത്തില്‍ മുങ്ങിയ കേരളത്തെ കൈ പിടിച്ച് കയറ്റിയ ധൈര്യശാലികളായ മലയാളികളുടെ കഥ അന്നത്തെ പത്രമാധ്യമങ്ങളില്‍ നിറഞ്ഞു നിന്നിരുന്നു. വര്‍ഷം നാലു കഴിയുമ്പോള്‍ 2018ലെ പ്രളയം പശ്ചാത്തലമാക്കിയുള്ള സിനിമ റിലീസിനൊരുങ്ങുകയാണ്. പല സാഹചര്യത്തില്‍ ഷൂട്ടിങ് മുടങ്ങിയ ചിത്രത്തിന്‍റെ ടൈറ്റില്‍ പോസ്‌റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.

Anto Joseph about Jude Anthany movie: '2018' എന്നാണ് സിനിമയ്‌ക്ക് പേരിട്ടിരിക്കുന്നത്. സംവിധായകന്‍ ജൂഡ് ആന്‍റണി ജോസഫ്‌ സിനിമയെ കുറിച്ച് വികാരനിര്‍ഭര കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. നിര്‍മാതാവ് ആന്‍റോ ജോസഫും അദ്ദേഹത്തിന്‍റെ ഫേസ്‌ബുക്ക് പേജില്‍ സിനിമയെ കുറിച്ച് ഒരു കുറിപ്പ്‌ പങ്കുവച്ചു. പ്രളയം കൊണ്ടു പോയ ആത്മാക്കള്‍ക്ക് '2018' എന്ന ചിത്രം ഒരു സമര്‍പ്പണം ആണെന്നാണ് ആന്‍റോ ജോസഫ് പറയുന്നത്.

  • " class="align-text-top noRightClick twitterSection" data="">

Anto Joseph Facebook post: '2018 കേരളത്തിന് മഹാപ്രളയത്തിന്‍റെ തോരാത്ത ഓര്‍മയാണ്. ഇപ്പോഴും നമുക്കുള്ളിലുണ്ട് ആ വര്‍ഷം ഓഗസ്‌റ്റിലെ ഉറങ്ങാത്ത രാത്രികളും ദു:സ്വപ്‌നങ്ങളും സര്‍വ്വതും ഒഴുക്കിക്കൊണ്ടുപോയ ജല പ്രവാഹവും കിടപ്പാടം വരെ ഉപേക്ഷിച്ചുള്ള പലായനവും... പക്ഷേ അതിനെയും മലയാളി അതീജിവിച്ചു... കൊരുത്തു പിടിച്ച കൈകളിലും മനസുകളിലും നമ്മള്‍ പ്രളയത്തെ തോല്‍പ്പിച്ചു.

മലയാളിയുടെ ഒരുമയിലും നിശ്ചയ ദാര്‍ഢ്യത്തിലും ലോകം അതിശയിച്ചു. അഭ്രപാളിയില്‍ ആ കഥ പറയുമ്പോള്‍ അതിന്‍റെ പേര് 2018 എന്നല്ലാതെ മറ്റെന്ത്! വേണു കുന്നപ്പിള്ളിക്കും സികെ പത്മകുമാറിനുമൊപ്പം ചേര്‍ന്ന് നിര്‍മിക്കുന്ന 2018 എന്ന സിനിമയുടെ ടൈറ്റില്‍ പോസ്‌റ്റര്‍ അഭിമാനപൂര്‍വ്വം അവതരിപ്പിക്കുന്നു. ജൂഡ് ആന്‍റണിയാണ് സംവിധായകന്‍. കുഞ്ചാക്കോ ബോബന്‍, ടൊവിനോ തോമസ്, ആസിഫ് അലി, വിനീത് ശ്രീനിവാസന്‍, അപര്‍ണ ബാലമുരളി, കലൈയരശന്‍, നരേന്‍, ലാല്‍, ഇന്ദ്രന്‍സ്, അജു വര്‍ഗീസ്, തന്‍വി റാം, ശിവദ, ഗൗതമി നായര്‍ തുടങ്ങിയവരാണ് അഭിനേതാക്കള്‍.

ഇതൊരു സമര്‍പ്പണമാണ്... പ്രളയം കൊണ്ടു പോയ ആത്മാക്കള്‍ക്ക്... അവരെയോര്‍ത്ത് ഇന്നും കരയുന്നവര്‍ക്ക്... ഒരായുസിന്‍റെ പ്രയത്നമെല്ലാം ഒലിച്ചു പോകുന്നതു കണ്ട് നിസഹായരായി നില്‍ക്കേണ്ടി വന്നവര്‍ക്ക്... രക്ഷകരായി അവതരിച്ച സൈന്യത്തിന്... മത്സ്യത്തൊഴിലാളി സഹോദരങ്ങള്‍ക്ക്... മലയാളിയുടെ കൂട്ടായ്‌മയ്ക്ക്... മനുഷ്യന്‍ എന്ന മഹത്തായ പദത്തിന്... കേരളത്തെ മുക്കിക്കളഞ്ഞ 2018ലെ പ്രളയത്തെ ഒന്നിച്ചു നിന്ന് പോരാടിയ ധൈര്യശാലികളായ മലയാളികളുടെ കഥ. എവരിവണ്‍ ഈസ്‌ എ ഹീറോ' - ആന്‍റോ ജോസഫ്‌ കുറിച്ചു.

2018 title poster unveiled: പൃഥ്വിരാജും ഫഹദ് ഫാസിലും ചേര്‍ന്നാണ് സിനിമയുടെ ടൈറ്റില്‍ പോസ്‌റ്റര്‍ പങ്കുവച്ചത്. 'എവരിവണ്‍ ഈസ് എ ഹീറോ' എന്ന ടാഗ്‌ ലൈനോടു കൂടിയാണ് പോസ്‌റ്റര്‍ പുറത്തിറങ്ങിയത്. ജൂഡ്‌ ആന്‍റണി ആണ് സംവിധാനവും തിരക്കഥയും. എഴുത്തുകാരന്‍ അഖില്‍ പി ധര്‍മജന്‍ സഹ രചയിതാവായും എത്തുന്നു.

Kavya Films produced by 2018: പികെ പ്രൈം പ്രൊഡക്ഷനുമായി ചേര്‍ന്ന് കാവ്യ ഫിലിംസിന്‍റെ ബാനറില്‍ വേണു കുന്നപ്പിള്ള, സികെ പദ്‌മകുമാര്‍, ആന്‍റോ ജോസഫ്‌ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം. ടൊവിനോയുടെ മിന്നല്‍ മുരളിയുടെ വിഎഫ്‌എക്‌സ്‌ ടീമാണ് 2018ലും ഉള്ളതെന്ന് വേണു കുന്നപ്പിള്ളി അറിയിച്ചു. ടൊവിനോ തോമസ്, ആസിഫ്‌ അലി, കുഞ്ചാക്കോ ബോബന്‍, വിനീത് ശ്രീനിവാസന്‍, അപര്‍ണ ബാലമുരളി തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.

Also Read: 'കരഞ്ഞ് തളര്‍ന്നുറങ്ങിയിട്ടുണ്ട് ചില രാത്രികളില്‍'; 2018ലെ പ്രളയവും അതിജീവനവും, വികാരനിര്‍ഭര കുറിപ്പുമായി ജൂഡ്‌ ആന്‍റണി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.