ETV Bharat / entertainment

'അന്ന് ഹൗസ്‌ ഫുള്ളിന് പകരം നോ ഷോ; ഇന്ന് കടുവയ്‌ക്കൊപ്പം തിയേറ്ററുകളും ഗര്‍ജിച്ചു' - supriya menon

Anto Joseph about Prithviraj: തിയേറ്ററുകള്‍ വീണ്ടും പ്രതാപത്തിലേക്ക് ഉണര്‍ന്ന കാഴ്‌ചയാണ് 'കടുവ' നല്‍കിയതെന്ന് നിര്‍മാതാവ് ആന്‍റോ ജോസഫ്‌. ഷാജി കൈലാസിനും പൃഥ്വിരാജിനും സുപ്രിയയ്‌ക്കും നന്ദി പറയാനും നിര്‍മാതാവ് മറന്നില്ല

Anto Joseph about Kaduva  Anto Joseph about Prithviraj  Anto Joseph praises Kaduva  ഹൗസ്‌ ഫുള്ളിന് പകരം നോ ഷോ  കടുവയ്‌ക്കൊപ്പം തിയേറ്ററുകളും ഗര്‍ജിച്ചു
'അന്ന് ഹൗസ്‌ ഫുള്ളിന് പകരം നോ ഷോ; ഇന്ന് കടുവയ്‌ക്കൊപ്പം തിയേറ്ററുകളും ഗര്‍ജിച്ചു', പൃഥ്വിരാജ് ചിത്രത്തെ കുറിച്ച് ആന്‍റോ ജോസഫ്
author img

By

Published : Jul 8, 2022, 12:16 PM IST

Kaduva release: സിനിമാപ്രേമികള്‍ ഏറെ നാളായി പ്രതീക്ഷകളോടെ കാത്തിരുന്ന ചിത്രമാണ് പൃഥ്വിരാജ്‌ നായകനായ 'കടുവ'. കഴിഞ്ഞ ദിവസമാണ്‌ മാസ് ആക്ഷന്‍ സിനിമ തിയേറ്ററുകളില്‍ എത്തിയത്‌. ആദ്യ പ്രദര്‍ശനം മുതല്‍ ചിത്രത്തിന് മികച്ച അഭിപ്രായങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്‌. 'കടുവ' കേരളത്തിലെ തിയേറ്ററുകളില്‍ വീണ്ടും പ്രേക്ഷകരെ നിറയ്‌ക്കുകയാണ്.

തിയേറ്ററുകള്‍ വീണ്ടും പ്രതാപത്തിലേക്ക് ഉണര്‍ന്ന കാഴ്‌ചയാണ് 'കടുവ' നല്‍കിയതെന്ന് നിര്‍മാതാവ് ആന്‍റോ ജോസഫ്‌ തന്‍റെ ഫേസ്‌ബുക്ക് പേജില്‍ കുറിച്ചു. 'കടുവ' എന്ന ചിത്രത്തിനൊപ്പം കേരളത്തിലെ തിയേറ്ററുകളും ഗര്‍ജിച്ചു തുടങ്ങുന്നുവെന്നും മഴയെ തോല്‍പ്പിച്ച് ഇടിച്ച് കുത്തി കാണികള്‍ പെയ്യുന്നുവെന്നും അദ്ദേഹം പറയുന്നു.

Anto Joseph about Kaduva: 'മലയാളികളുടെ ആഘോഷത്തിന്‍റെ, ആഹ്‌ളാദത്തിന്‍റെ ഏറ്റവും വലിയ അടയാളങ്ങളിലൊന്നാണ് സിനിമ തിയേറ്ററുകൾ. ഓലക്കൊട്ടക കാലം മുതൽ മൾട്ടിപ്ലക്‌സുകള്‍ വരെയുളള സിനിമ ശാലകളുടെ ജീവിതകഥ ആർപ്പുവിളികളും, ചൂളം കുത്തലുകളും, കൈയ്യടികളും, കടലാസ് പക്കികളുമൊക്കെ നിറഞ്ഞതാണ്. തിയേറ്ററുകളില്‍ ഇരുന്ന് നമ്മള്‍ കരഞ്ഞു, ചിരിച്ചു, രോഷം കൊണ്ടു, എല്ലാ വ്യഥകളും മാറ്റിവച്ച് രണ്ടോ രണ്ടരയോ മണിക്കൂർ സ്വയം മറന്നു.

പക്ഷേ കുറച്ച് നാളുകളായി കേരളത്തിലെ തിയേറ്ററുകളിൽ ആളനക്കമില്ലായിരുന്നു. ഉത്സവ പിറ്റേന്നത്തേത് പോലുള്ള തണുത്ത ശൂന്യത. ഒരു കാലം ആൾക്കടലുകൾ ഇരമ്പിയിരുന്ന തിയേറ്റർ മുറ്റങ്ങൾ ആരോരുമില്ലാതെ ഉറങ്ങിക്കിടന്നു. 'ഹൗസ് ഫുൾ' എന്ന ബോർഡ് തൂങ്ങിയിരുന്ന ഇടത്ത് 'നോ ഷോ' എന്ന ബോർഡുകൾ പ്രത്യക്ഷപ്പെട്ടു. എന്തായിരുന്നു അതിന് കാരണമെന്ന് ആർക്കും കണ്ടെത്താനാകുന്നില്ല.

Anto Joseph praises Kaduva: കൊവിഡ് കീഴ്‌മേൽ മറിച്ചവയുടെ കൂടെ തിയേറ്ററുകളും എന്ന് ലളിതമായി പറയാമെങ്കിൽ കൂടി. പക്ഷേ ഇപ്പോഴിതാ തിയേറ്ററുകൾ വീണ്ടും പ്രതാപത്തിലേക്ക് ഉണരുന്ന കാഴ്‌ച. 'കടുവ' എന്ന സിനിമയ്‌ക്കൊപ്പം തിയേറ്ററുകളും ഗർജിച്ചു തുടങ്ങുന്നു. മഴയെ തോൽപ്പിച്ച് ഇടിച്ചു കുത്തി കാണികൾ പെയ്യുന്നു. മലയാളികൾ വീണ്ടും തിയേറ്ററുകളെ പുണരുന്നു. നന്ദി പറയാം ഷാജി കൈലാസിനും, പൃഥ്വിരാജിനും, സുപ്രിയയ്‌ക്കും, ലിസ്‌റ്റിന്‍ സ്‌റ്റീഫനും, ജിനു എബ്രഹാമിനും, 'കടുവ'യുടെ മറ്റെല്ലാ അണിയറ പ്രവർത്തകർക്കും. നിങ്ങൾ തിരികെ തന്നത് ഒരു വ്യവസായത്തിൻ്റെ ഏറ്റവും ഊർജ്ജസ്വലമായ മുഹൂർത്തങ്ങളെയാണ്. ഈ ആവേശം ഇനിയെന്നും തിയേറ്ററുകളിൽ നിറയട്ടെ', ആന്‍റോ ജോസഫ്‌ കുറിച്ചു.

Also Read: 'തൂണ് പിളർന്നും വരും, അതാണ് ഈ കടുവ'; എല്ലാ തടസങ്ങളും ഭേദിച്ച് മാസ് ചിത്രം നാളെ തിയേറ്ററുകളിലേക്ക്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.