അമിത് ചക്കാലക്കൽ നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് 'പ്രാവ്' (Amit Chakkalackal starring Praavu). പത്മരാജന്‍റെ ചെറുകഥയെ ആസ്‌പദമാക്കി നവാസ് അലിയാണ് ചിത്രത്തിന്‍റെ രചനയും സംവിധാനവും നിർവഹിക്കുന്നത്. ഇപ്പോഴിതാ 'പ്രാവി'ലെ ഒരു ഗാനമാണ് പ്രേക്ഷക ശ്രദ്ധ നേടുന്നത് (Anthikallu Pole Praavu Lyrical Video).
പ്രശസ്‌ത സംഗീത സംവിധായകൻ ബിജിപാല്‍ ഒരുക്കിയ 'അന്തികള്ള് പോലെ' എന്ന ഗാനമാണ് മികച്ച പ്രതികരണവുമായി സമൂഹ മാധ്യമങ്ങളിലുൾപ്പടെ തരംഗമാവുന്നത് ('Anthikallu Pole' by Bijibal). കഴിഞ്ഞ ദിവസമാണ് ഈ ഗാനത്തിന്‍റെ ലിറിക്കൽ വീഡിയോ യൂട്യൂബിലൂടെ അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. ഇതുവരെ രണ്ട് ലക്ഷത്തിലേറെ കാഴ്‌ചക്കാരെ ഈ വീഡിയോ നേടി.
- " class="align-text-top noRightClick twitterSection" data="">
ബികെ ഹരിനാരായണൻ ആണ് ഗാനത്തിന്‍റെ രചന നിർവഹിച്ചത്. ജെയ്‌സൺ ജെ നായർ, കെ ആർ സുധീർ, ആന്‍റണി മൈക്കിൾ, ബിജിബാൽ എന്നിവർ ചേർന്നാണ് മനോഹരമായി ഗാനം ആലപിച്ചിരിക്കുന്നത്. അമിത് ചക്കാലക്കലക്കൽ, മനോജ് കെ യു, സാബുമോൻ അബ്‌ദുസമദ്, തകഴി രാജശേഖരൻ, ഡിനി ഡാനിയൽ എന്നിവരെ ഗാനരംഗത്തിൽ കാണാം.
ആദർശ് രാജ, അജയൻ തകഴി, യാമി സോന, ജംഷീന ജമാൽ, നിഷ സാരംഗ്, ടീന സുനിൽ, ഗായത്രി നമ്പ്യാർ, അലീന എന്നിവരാണ് ഇവർക്ക് പുറമെ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് (Praavu Movie Cast). അടുത്തിടെ പുറത്തുവന്ന ചിത്രത്തിന്‍റെ ടീസറും മികച്ച പ്രതികരണം നേടിയിരുന്നു.
READ MORE: Amit Chakkalackal Starring Praavu Teaser : അമിത് ചക്കാലക്കൽ നായകനായി 'പ്രാവ്' ; ടീസർ പുറത്ത്
സിഇടി സിനിമാസിന്‍റെ ബാനറിൽ തകഴി രാജശേഖരനാണ് പ്രാവിന്‍റെ നിർമാണം. സെപ്റ്റംബർ 15 ന് തിയേറ്ററുകളിലൂടെ ചിത്രം പ്രേക്ഷകർക്കരികിലെത്തും. വേഫറർ ഫിലിംസ് ആണ് പ്രാവ് കേരളത്തിലെ തിയേറ്ററുകളിൽ എത്തിക്കുന്നത്. അതേസമയം തിരുവനന്തപുരത്തും പരിസര പ്രദേശങ്ങളിലുമായാണ് 'പ്രാവി'ന്‍റെ ചിത്രീകരണം പൂർത്തിയായത്.
ആന്‍റണി ജോ ആണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകൻ. എഡിറ്റിങ് ജോവിൻ ജോണും കൈകാര്യം ചെയ്യുന്നു. എസ് മഞ്ജുമോൾ ചിത്രത്തിന്‍റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറാണ്.
പ്രൊഡക്ഷൻ ഡിസൈനർ - അനീഷ് ഗോപാൽ , കോസ്റ്റ്യൂംസ് - അരുൺ മനോഹർ , മേക്കപ്പ് - ജയൻ പൂങ്കുളം, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ - ഉണ്ണി കെആർ, പ്രൊഡക്ഷൻ കൺട്രോളർ - ദീപക് പരമേശ്വരൻ, സൗണ്ട് ഡിസൈനർ - കരുൺ പ്രസാദ്, സ്റ്റിൽസ് - ഫസ ഉൾ ഹഖ്, ഡിസൈൻസ് - പനാഷേ, പി ആർ ഓ - പ്രതീഷ് ശേഖർ എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകർ (Praavu Movie Crew).