Ante Sundaraniki Teaser: നസ്രിയയുടെ തെലുങ്ക് അരങ്ങേറ്റ ചിത്രമാണ് 'അണ്ടേ സുന്ദരാനികി'. നാനി നായകനായെത്തുന്ന റൊമാന്‍റിക് കോമഡി എന്‍റര്‍ടെയ്‌നര്‍ 'അണ്ടേ സുന്ദരാനികി'യുടെ ടീസര്‍ റിലീസ് ചെയ്‌തു. നസ്രിയ അടക്കമുള്ള താരങ്ങള്‍ ടീസര്‍ പങ്കുവച്ചിട്ടുണ്ട്.
Ante Sundaraniki Teaser in trending: ഹിന്ദു വിശ്വാസിയായ യുവാവും ക്രിസ്‌ത്യന്‍ വിശ്വാസിയായ യുവതിയും തമ്മിലുള്ള പ്രണയമാണ് 'അണ്ടേ സുന്ദരാനികി'യുടെ പ്രമേയം എന്നാണ് ടീസര്‍ നല്‍കുന്ന സൂചന. ടീസര്‍ ട്രെന്‍ഡിംഗിലും ഇടംപിടിച്ചു. പുറത്തിറങ്ങി ഒരു ദിവസം പിന്നിടുമ്പോള്‍ ടീസര്‍ യൂട്യൂബ് ട്രെന്‍ഡിംഗില്‍ ഒന്നാം സ്ഥാനം പിടിച്ചിരിക്കുകയാണ്. ഒമ്പത് ദശലക്ഷത്തിലധികം പേരാണ് ഇതുവരെ ടീസര്‍ കണ്ടിരിക്കുന്നത്.
- " class="align-text-top noRightClick twitterSection" data="">
Nazriya as Leela Thomas: ലീല തോമസ് എന്ന കഥാപാത്രത്തെയാണ് സിനിമയില്‍ നസ്രിയ അവതരിപ്പിക്കുക. മലയാളി താരം തന്‍വി റാമും ചിത്രത്തില്‍ സുപ്രധാന വേഷത്തിലെത്തുന്നുണ്ട്. നാദിയ മൊയ്‌തു, രാഹുല്‍ രാമകൃഷ്‌ണ, സുഹാസ്, ഹര്‍ഷവര്‍ദ്ധന്‍ എന്നിവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും.
Ante Sundaraniki cast and crew: വിവേക് അത്രേയ ആണ് സംവിധാനം. വിവേദ് അത്രേയ തന്നെയാണ് ചിത്രത്തിന്‍റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്. മൈത്രി മൂവി മേക്കേഴ്‌സിന്‍റെ ബാനറില്‍ നവീന്‍ യെര്‍നേനിയും രവി ശങ്കറും ചേര്‍ന്നാണ് നിര്‍മാണം.
Ante Sundaraniki release: നികേത് ബൊമ്മിയാണ് ഛായാഗ്രഹണം. രവിതേജ ഗിരിജലയാണ് എഡിറ്റിംഗ്. വിവേക് സാഗര്‍ സംഗീതവും നിര്‍വഹിക്കും. ജൂണ്‍ 10ന് ചിത്രം റിലീസ് ചെയ്യും. മലയാളത്തില്‍ 'ആഹാ സുന്ദരാ' എന്ന പേരിലും തമിഴില്‍ 'ആടാടെ സുന്ദരാ' എന്ന പേരിലും ചിത്രം പുറത്തിറങ്ങും.
Nazriya latest movies: 'മണിയറയിലെ അശോകനാ'ണ് നസ്രിയയുടേതായി ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ ചിത്രം. നാനിയുടെ 28ാമത്തെ ചിത്രമാണ് 'അണ്ടേ സുന്ദരാനികി'.
Also Read: ലീല തോമസ് ആയി തെലുങ്കില്‍ അരങ്ങേറ്റം കുറിച്ച് നസ്രിയ..