ETV Bharat / entertainment

അര്‍ജുൻ അശോകൻ നായകനായി 'അൻപോട് കണ്‍മണി'; ചിത്രീകരണം തുടങ്ങി - കവി ഉദ്ദേശിച്ചത്

Anbodu Kanmani Shooting Started : 'കവി ഉദ്ദേശിച്ചത്' എന്ന ചിത്രത്തിന് ശേഷം ലിജു തോമസ് സംവിധാനം ചെയ്യുന്ന 'അൻപോട് കണ്‍മണി'യ്‌ക്ക് തുടക്കം

അൻപോട് കണ്‍മണിയ്‌ക്ക് തുടക്കം  അൻപോട് കണ്‍മണി  അര്‍ജുൻ അശോകൻ നായകനായി അൻപോട് കണ്‍മണി  അര്‍ജുൻ അശോകൻ സിനിമ  അൻപോട് കണ്‍മണി ചിത്രീകരണം തുടങ്ങി  anbodu kanmani arjun ashokan new movie  arjun ashokan new movie shooting started  arjun ashokan starrer anbodu kanmani  anbodu kanmani  anbodu kanmani new movie  anbodu kanmani release  Anbodu Kanmani Shooting Started  കവി ഉദ്ദേശിച്ചത്  ലിജു തോമസ് സംവിധാനം ചെയ്യുന്ന അൻപോട് കണ്‍മണി
arjun ashokan starrer anbodu kanmani
author img

By PTI

Published : Dec 10, 2023, 2:02 PM IST

ലയാളത്തിലെ യുവ നടൻമാരില്‍ ശ്രദ്ധയേനായ അര്‍ജുൻ അശോകൻ നായകനായി പുതിയ ചിത്രം വരുന്നു. 'അൻപോട് കണ്‍മണി' എന്ന ചിത്രത്തിലാണ് അര്‍ജുൻ അശോകൻ കേന്ദ്ര കഥാപാത്രമായി എത്തുന്നത് (Arjun Ashokan starrer Anbodu Kanmani ). ലിജു തോമസ് സംവിധാനം ചെയ്യുന്ന ഈ സിനിമയുടെ ചിത്രീകരണം തുടങ്ങി.

പൂജാ ചടങ്ങുകളോടെയാണ് അണിയറ പ്രവർത്തകർ 'അൻപോട് കണ്‍മണി'യ്‌ക്ക് തുടക്കമിട്ടത് (Anbodu Kanmani Shooting Started). കണ്ണൂര്‍ ആണ് ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷൻ എന്നാണ് വിവരം. അനഘ നാരായണനാണ് ഈ ചിത്രത്തിൽ നായികയായി വേഷമിടുന്നത്. അൽത്താഫ്, ഉണ്ണി രാജ് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.

ക്രിയേറ്റീവ് ഫിഷ് ആണ് ചിത്രം നിർമിക്കുന്നത്. സരിൻ രവീന്ദ്രനാണ് 'അൻപോട് കണ്‍മണി' സിനിമയുടെ ഛായാഗ്രാഹകൻ. സാമുവേല്‍ എബി സംഗീത സംവിധാനം നിർവഹിക്കുന്നു. അസോസിയേറ്റ് ഡയറക്‌ടർ - പ്രദീപ് പ്രഭാകർ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ - സനീപ് ദിനേഷ്.

'കവി ഉദ്ദേശിച്ചത്' (Kavi Uddheshichathu) എന്ന ചിത്രത്തിന് ശേഷം ലിജു തോമസ് സംവിധാനം ചെയ്യുന്ന സിനിമയാണ് 'അൻപോട് കണ്‍മണി'. ആസിഫ് അലിയും ബിജു മേനോനുമാണ് 'കവി ഉദ്ദേശിച്ചത്' സിനിമയിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഇവർക്കൊപ്പം നരേനും അഞ്ജു കുര്യനും പ്രധാന വേഷങ്ങളിൽ അണിനിരന്നിരുന്നു.

അതേസമയം 'ഒറ്റ' (Otta) ആണ് അര്‍ജുൻ അശോകന്‍റേതായി ഏറ്റവും ഒടുവിൽ തിയേറ്ററുകളിൽ എത്തിയ ചിത്രം. ആസിഫ് അലി നായകനായ ചിത്രത്തിൽ സുപ്രധാന വേഷമാണ് അര്‍ജുൻ അശോകൻ അവതരിപ്പിച്ചത്. റസൂല്‍ പൂക്കുട്ടിയാണ് ഈ ചിത്രത്തിന്‍റെ സംവിധായകൻ. ഓസ്‌കർ ജേതാവ് റസൂൽ പൂക്കുട്ടി ആദ്യമായി സംവിധാനം ചെയ്‌ത ചിത്രം കൂടിയാണിത്.

READ MORE: Resul Pookutty Film Otta First Look Teaser : റസൂൽ പൂക്കുട്ടിയുടെ 'ഒറ്റ '; ഉദ്വേഗം നിറച്ച് ടീസർ

ഇന്ദ്രജിത്തും 'ഒറ്റ'യിൽ ശ്രദ്ധേയ വേഷം അവതരിപ്പിച്ചിരുന്നു (Asif Ali, Arjun Ashokan, Indrajith Sukumaran starring Otta). സത്യരാജ് , ഇന്ദ്രൻസ്, രോഹിണി, ആദിൽ ഹുസൈൻ, രഞ്ജി പണിക്കർ, മംമ്ത മോഹൻദാസ്, സുധീർ കരമന, ജലജ, ജയപ്രകാശ് ജയകൃഷ്‌ണൻ, ബൈജു പൂക്കുട്ടി, ദിവ്യ ദത്ത, കന്നഡ നടി ഭാവന രാമണ്ണ, ലീന കുമാർ എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങൾക്ക് ജീവൻ പകർന്നത്.

ചിൽഡ്രൻ റീ യുണൈറ്റഡ് എൽഎൽപിയും റസൂൽ പൂക്കുട്ടി പ്രൊഡക്ഷൻസും ചേർന്നാണ് 'ഒറ്റ' നിർമിച്ചത്. മുംബൈയിലെ 'സമറ്റോൾ' എന്ന സാമൂഹ്യ സേവന സംഘടനയുടെ സ്ഥാപകനും പാലക്കാട് സ്വദേശിയുമായ എസ് ഹരിഹരന്‍റെ ഉടമസ്ഥതയിലുള്ളതാണ് ചിൽഡ്രൺ റീ യുണൈറ്റഡ് എൽ.എൽ.പി. എസ് ഹരിഹരന്‍റെ ജീവിതത്തില്‍ നടന്ന ഒരു സംഭവമാണ് സിനിമയ്‌ക്ക് ആധാരം. 'ഒറ്റ'യുടെ കഥയും, തിരക്കഥയും ഒരുക്കിയത് എസ് ഹരിഹരന്‍റെ ജീവിതത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണെന്ന് സംവിധായകൻ വ്യക്തമാക്കിയിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.