ETV Bharat / entertainment

'കൗമാരത്തിൽ അനുഭവിക്കുന്നതിനേക്കാൾ നീ വേദനിച്ചു' ; കുറിപ്പുമായി അനശ്വരയുടെ സഹോദരി - അനശ്വര രാജന്‍റെ സഹോദരിയുടെ കുറിപ്പ്

Aishwarya Rajan's Instagram post : വ്യക്തിഹത്യ നേരിട്ടപ്പോഴും അനശ്വര രാജന്‍ മനക്കരുത്തോടെ പിടിച്ചുനിന്നു എന്ന് സഹോദരി ഐശ്വര്യ രാജന്‍

Anaswara Rajan sisters social media post  Aishwarya Rajan about Anaswara Rajan  Anaswara Rajan Instagram post  Aishwarya Rajan Instagram post  Anaswara Rajan Neru  Anaswara Rajan sister  Neru postive comments  Neru positive comments on Anaswara Rajan  Mohanlal  Mohanlal Jeethu Joseph movie  അനശ്വര രാജന്‍  നേര്  അനശ്വര രാജനെ കുറിച്ച് സഹോദരി  അനശ്വര രാജന്‍റെ സഹോദരിയുടെ കുറിപ്പ്  അനശ്വര രാജന് അഭിനന്ദനം
Aishwarya Rajan Instagram post
author img

By ETV Bharat Kerala Team

Published : Dec 25, 2023, 11:32 AM IST

മോഹന്‍ലാല്‍-ജീത്തു ജോസഫ് ചിത്രം 'നേരി'ലൂടെ (Neru) പ്രശംസകള്‍ ഏറ്റുവാങ്ങുകയാണ് അനശ്വര രാജന്‍. ഒരു സൂപ്പര്‍സ്‌റ്റാര്‍ ചിത്രത്തിലൂടെയാണ് അനശ്വര (Anaswara Rajan) പ്രേക്ഷകരുടെ കൈയ്യടികള്‍ ഏറ്റുവാങ്ങുന്നത് എന്നതും ശ്രദ്ധേയം. 'നേരി'ല്‍ സാറ എന്ന അന്ധയായ പെണ്‍കുട്ടിയുടെ കഥാപാത്രത്തെയാണ് അനശ്വര അവതരിപ്പിച്ചത്.

അനശ്വരയുടെ കരിയറിലെ ഏറ്റവും മികച്ച ചിത്രം കൂടിയാണ് 'നേര്'. ഈ സാഹചര്യത്തില്‍ അനശ്വരയുടെ സഹോദരി ഐശ്വര്യ രാജന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പ് ശ്രദ്ധ നേടുകയാണ് (Anaswara Rajan's sisters social media post). വ്യക്തിഹത്യ ചെയ്യപ്പെട്ടപ്പോള്‍ മനക്കരുത്തോടെ പിടിച്ചുനിന്ന അനശ്വരയെ കുറിച്ചാണ് സഹോദരിയുടെ കുറിപ്പ് (Aishwarya Rajan about Anaswara Rajan).

'വന്ന വഴികളിൽ ഒരുപാട് നീ അധ്വാനിച്ചു, വേദനിച്ചു, ഒരു കൗമാരത്തിൽ അനുഭവിക്കുന്നതിനേക്കാൾ. നിന്നെ വ്യക്തിഹത്യ ചെയ്‌തപ്പോഴും നിന്‍റെ മനക്കരുത്തും നിന്‍റെ മാത്രം ധൈര്യവും കൊണ്ടാണ് നീ ഉയർന്നുപറന്നത്. അപ്പോഴൊക്കെ നീ നിന്നെ മുന്നോട്ട് തന്നെ കൊണ്ടുപോയി.

Also Read: 'ഈ നേരിനും ഈ നേരത്തിനും നന്ദി, നിങ്ങളുടെ കൂടെ വളർന്നവളാണ് ഞാൻ'; കുറിപ്പുമായി അനശ്വര രാജന്‍

പക്വതയോടെ എല്ലാ സന്ദർഭങ്ങളെയും നീ കൈകാര്യം ചെയ്‌തു, മാത്രമല്ല അതിന് വേണ്ടി ഞങ്ങളെയും പ്രാപ്‌തരാക്കി. ഇന്നിന്‍റെ ആവേശവും ആഹ്ളാദവും 2018 സെപ്‌റ്റംബർ 28 ഓർമിപ്പിക്കുന്നു. ആതിര കൃഷ്‌ണൻ എന്ന 15 വയസുകാരിയെ ഓർമ്മിപ്പിക്കുന്നു. നീ ഈ പ്രശംസ ഒരുപാടധികം അർഹിക്കുന്നു.

എന്നിലെ ആസ്വാദക നിന്നെ ആരാധിക്കുന്നുണ്ട് അതിനേക്കാൾ ആഘോഷിക്കുന്നുണ്ട് അന്നും ഇന്നും എന്നും… എന്‍റെ മനസിലെ നീ എന്ന കലാകാരി എന്നും മുന്നിൽ ആണ്. അതെന്‍റെ ഒരു തരത്തിലുള്ള അഭിമാനവും സ്വാർത്ഥതയും തന്നെ ആണ്'- ഐശ്വര്യ രാജന്‍ കുറിച്ചു (Aishwarya Rajan Instagram post).

അതേസമയം കഴിഞ്ഞ ദിവസം ആരാധകരുടെ സ്‌നേഹത്തിന് നന്ദി പറഞ്ഞ് അനശ്വരയും രംഗത്തെത്തിയിരുന്നു. ഈ നേരിനും നേരത്തിനും നന്ദി എന്ന അടിക്കുറിപ്പോടുകൂടിയാണ് അനശ്വര ഇന്‍സ്‌റ്റഗ്രാമില്‍ പോസ്‌റ്റ് പങ്കുവച്ചത്.

'ഈ നേരിനും ഈ നേരത്തിനും നന്ദി! നിങ്ങളെല്ലാവരുടെയും സ്നേഹവും പ്രശംസയും എന്നെ ഒരു തിര എന്ന പോലെ ആശ്ലേഷിക്കുന്നുണ്ട്, ആശ്വസിപ്പിക്കുന്നുണ്ട്. എല്ലാവരോടും സ്നേഹം. നിങ്ങളോടൊപ്പം നിങ്ങളുടെ കൂടെ വളർന്നവളാണ് ഞാൻ. കൂടെയുണ്ടാവണം' - അനശ്വര രാജന്‍ കുറിച്ചു (Anaswara Rajan Instagram post).

'നേരി'ലെ മോഹന്‍ലാലിന്‍റെ അഭിനയവും അഭിനന്ദനാര്‍ഹമാണ്. വിജയ മോഹന്‍ എന്ന പബ്ലിക് പ്രോസിക്യൂട്ടറായുള്ള മോഹന്‍ലാലിന്‍റെ പകര്‍ന്നാട്ടത്തില്‍ തിയേറ്ററുകളില്‍ ഹര്‍ഷാരവം മുഴങ്ങി. മമ്മൂട്ടി, സംവിധായകന്‍ പ്രിയദര്‍ശന്‍ ഉള്‍പ്പടെയുള്ള നിരവധി പ്രമുഖര്‍ മോഹന്‍ലാലിന്‍റെ അഭിനയമികവിനെ പ്രശംസിച്ചിരുന്നു.

Also Read: 'മോഹൻലാലിനെ ശരിയായി തന്നെ ജീത്തു ജോസഫ് ഉപയോഗിച്ചു': നേരിന് അഭിനന്ദനങ്ങളുമായി പ്രിയദര്‍ശന്‍

മോഹന്‍ലാലിന്‍റെ കഴിവിനെ പ്രശംസിച്ചുകൊണ്ട് ഫേസ്‌ബുക്കില്‍ കുറിപ്പ് പങ്കുവയ്‌ക്കുകയായിരുന്നു പ്രിയദര്‍ശന്‍. 'പ്രതിഭ ഒരിക്കലും മങ്ങില്ല. മോഹൻലാലിന്‍റെ കഴിവ് ജീത്തു ജോസഫ് ശരിയായി തന്നെ ഉപയോഗിച്ചു. 'നേരി'ന്‍റെ വിജയത്തില്‍ അഭിനന്ദനങ്ങള്‍' - പ്രിയദര്‍ശന്‍ ഫേസ്‌ബുക്കില്‍ കുറിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.