Amitabh Bachchan wedding: ബോളിവുഡ് ബിഗ് ബി അമിതാഭ് ബച്ചന്‍റെയും ജയാ ബച്ചന്‍റെയും 49ാം വിവാഹ വാര്‍ഷികമാണ് ഇന്ന്. ഈ ദിനത്തില്‍ വിവാഹ ചിത്രം പങ്കുവച്ച് രംഗത്തെത്തിയിരിക്കുകയാണ് ബച്ചന്‍. ഇന്‍സ്‌റ്റഗ്രാമിലൂടെയാണ് താരം വിവാഹ ചിത്രം ആരാധകര്‍ക്കായി പങ്കുവച്ചിരിക്കുന്നത്.
Amitabh Bachchan Jaya Bachchan throwback pic: പങ്കുവച്ച ചിത്രത്തില്‍ സ്വര്‍ണ നിറമുള്ള ഷെര്‍വാണിയാണ് ബച്ചന്‍ ധരിച്ചിരിക്കുന്നത്. ചുവന്ന വിവാഹ ലെഹങ്കയാണ് ജയാ ബച്ചന്‍ ധരിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ തങ്ങളെ സ്‌നേഹം കൊണ്ട് വര്‍ഷിച്ച ആരാധകര്‍ക്ക് നന്ദി പറയാനും ബച്ചന്‍ മറന്നില്ല. 'വിവാഹ വാര്‍ഷിക ദിനത്തില്‍ എന്നോടും ജയയോടും സ്‌നേഹം ചൊരിഞ്ഞ എല്ലാവര്‍ക്കും നന്ദി. എല്ലാവര്‍ക്കും മറുപടി നല്‍കാന്‍ ഞങ്ങള്‍ക്ക് കഴിയില്ല. ദയവായി ഞങ്ങളുടെ നന്ദി ഇവിടെ സ്വീകരിക്കുക.' -വിവാഹ ചിത്രം പങ്കുവച്ച് ബച്ചന്‍ കുറിച്ചു.
- " class="align-text-top noRightClick twitterSection" data="
">
Amitabh Bachchan Jaya Bachchan movies: 1971ല്‍ ഹൃഷികേശ് മുഖര്‍ജി സംവിധാനം ചെയ്‌ത 'ഗുഡ്ഡി'യുടെ സെറ്റില്‍ വച്ചാണ് അമിതാഭ് ബച്ചന്‍ - ജയാ ബച്ചന്‍ പ്രണയം മൊട്ടിട്ടത്. നിരവധി വിജയ ചിത്രങ്ങളില്‍ ഇരുവരും ഒന്നിച്ച് അഭിനയിച്ചിരുന്നു. 'സഞ്ജീര്‍', 'അഭിമാന്‍', 'സില്‍സില', 'ചുപ്‌കെ ചുപ്‌കെ', 'മിലി', 'ഷോലെ', 'കഭി ഖുഷി കഭി ഘം' തുടങ്ങി നിരവധി സിനിമകളില്‍ ഇരുവരും ഒന്നിച്ച് പ്രവര്‍ത്തിച്ചിരുന്നു.
Amitabh Bachchan upcoming movies | Jaya Bachchan latest movies: രണ്‍ബീര്‍ കപൂര്‍ - ആലിയ ഭട്ട് ചിത്രം 'ബ്രഹ്‌മാസ്‌ത്ര' ആണ് അമിതാഭ് ബച്ചന്‍റേതായി റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ സിനിമ. അതേസമയം കരണ്‍ ജോഹറിന്‍റെ 'റോക്കി ഓര്‍ റാണി കീ പ്രേം കഹാനി'യുടെ ചിത്രീകരണ തിരക്കിലാണ് ജയാ ബച്ചന്‍.