Johnny Depp and Amber Heard : കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഹോളിവുഡ് നടന്‍ ജോണി ഡെപ്പും മുന്‍ ഭാര്യ ആംബര്‍ ഹേഡും വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുകയാണ്. ആംബറിനെതിരായ മാന നഷ്‌ട കേസും അതില്‍ ഡെപ്പിന് അനുകൂലമായി വിധി വന്നതുമെല്ലാം ലോക ശ്രദ്ധ നേടിയിരുന്നു. മുന്‍ ഭര്‍ത്താവ് ജോണി ഡെപ്പ് തന്നെ നിരന്തരം ദുരുപയോഗം ചെയ്‌തെന്ന് അവകാശപ്പെടുന്ന രേഖകള്‍ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടിരിക്കുകയാണ് ആംബര്‍.
തന്‍റെ തെറാപ്പിസ്‌റ്റിന്‍റെ കുറിപ്പുകളുടെ ഫയലാണ് ആംബര്‍ പങ്കുവച്ചിരിക്കുന്നത്. 2011 മുതല്‍ എന്താണ് നടന്നതെന്തെന്ന് തെറാപ്പിസ്റ്റിന്‍റെ കുറിപ്പുകളിലുണ്ടെന്നാണ് ആംബര്‍ പറയുന്നത്. ആംബര്‍ നിരന്തരം ഡെപ്പിനാല്‍ ശാരീരികമായും മാനസികമായും ഉപദ്രവിക്കപ്പെട്ടെന്ന് തെറാപ്പിസ്റ്റ് കുറിച്ചതായാണ് ഈ രേഖകളിലുള്ളത്. ഇത് ഡെപ്പിനെതിരായ തന്‍റെ ആരോപണങ്ങളെ സ്ഥിരീകരിക്കുന്നുവെന്ന് ആംബര്‍ അവകാശപ്പെടുന്നു.
Also Read: മാനനഷ്‌ടക്കേസില്‍ ജോണി ഡെപ്പിന് ജയം ; മുന്‍ ഭാര്യ ആംബര്‍ ഹേഡ് നല്‍കേണ്ടത് 1.5 കോടി ഡോളര്‍
ഡെപ്പ് അനുകൂലികള്‍ അവകാശപ്പെടുന്ന പോലെ തന്‍റേത് നിര്‍മിത കഥ അല്ലെന്ന് സ്ഥാപിക്കാനാണ് രേഖകള്‍ പുറത്തുവിടുന്നതെന്ന് അവര്‍ പറഞ്ഞു.'ഡെപ്പുമായുള്ള എന്‍റെ ബന്ധത്തിന്‍റെ തുടക്കം മുതല്‍ അതായത് 2011 മുതലുള്ള ഡോക്‌ടറുടെ കുറിപ്പുകള്‍ ഉണ്ട്. ഞാന്‍ ഡെപ്പിനാല്‍ ദുരുപയോഗം ചെയ്യപ്പെട്ടതായി അതില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.' - ആംബര്‍ അവകാശപ്പെട്ടു.
എന്നാല്‍ ഈ രേഖകളും പരിഗണിച്ചശേഷമാണ് കോടതി ഡെപ്പിനനുകൂലമായി വിധിച്ചതെന്ന് അദ്ദേഹത്തിന്‍റെ അഭിഭാഷകര്‍ വ്യക്തമാക്കി.