Pushpa television premiere: തെലുങ്ക് സൂപ്പര്‍ഹിറ്റ് ചിത്രം 'പുഷ്‌പ ദ റൈസ്' ഇനി ടെലിവിഷന്‍ പ്രീമിയറില്‍. ഏപ്രില്‍ 24ന് ചിത്രം ഏഷ്യാനെറ്റിലൂടെ പ്രേക്ഷകര്‍ക്ക് മുമ്പിലെത്തും. വൈകിട്ട് 5 മണിക്കാണ് ഷോ ടൈം.
Pushpa 2 release: 'പുഷ്‌പ: ദ റൈസി'ന്‍റെ ഗംഭീര വിജയത്തിന് ശേഷം രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ആസ്വാദകര്‍. രണ്ടാം ഭാഗത്തിന്‍റെ ചിത്രീകരണം ജൂലൈയില്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 2023 മധ്യത്തോടെ രണ്ടാം ഭാഗം റിലീസ് ചെയ്യാനാണ് അണിയറപ്രവര്‍ത്തകര്‍ നിശ്ചയിച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. സംവിധായകന്‍ സുകുമാര്‍ സിനിമയുടെ സ്‌ക്രിപ്‌റ്റ് വായിക്കാന്‍ തുടങ്ങിയെന്നും അദ്ദേഹം ഡയലോഗുകള്‍ക്കാണ് ഏറെ പ്രാധാന്യം നല്‍കുന്നതെന്നും 'പുഷ്‌പ'യുടെ ഡയലോഗുകള്‍ ഒരുക്കിയ ശ്രീകാന്ത് വൈസ അറിയിച്ചു.
ഇതുവരെ കാണാത്ത ലുക്കിലും മാനറിസത്തിലുമാണ് അല്ലു അര്‍ജുന്‍ 'പുഷ്‌പ'യില്‍ പ്രത്യക്ഷപ്പെട്ടത്. രക്തചന്ദന കടത്തുകാരനായ പുഷ്‌പരാജ് എന്ന കഥാപാത്രത്തെയാണ് അല്ലു അര്‍ജുന്‍ സിനിമയില്‍ വേഷമിട്ടത്. പ്രേക്ഷക നിരൂപക പ്രശംസകള്‍ നേടിയ ചിത്രം ബോക്‌സ് ഓഫീസിലും മികച്ച വിജയാണ് കാഴ്‌ചവച്ചത്. ഹിന്ദി പതിപ്പ് ഒഴിവാക്കി 'പുഷ്‌പ' ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്‌തിരുന്നു. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളില്‍ ചിത്രം ലഭ്യമാകും.
Also Read: 'പുഷ്‌പ, പുഷ്‌പരാജ്, ഞാനെഴുതില്ല' ; ഉത്തരക്കടലാസില്‍ സിനിമ ഡയലോഗ് മാത്രം