Allu Arjun praises Major: മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മേജര്‍ സന്ദീപ് ഉണ്ണികൃഷ്‌ണന്‍റെ ജീവിത കഥ പറയുന്ന ചിത്രമാണ് 'മേജര്‍'. മികച്ച പ്രേക്ഷക പ്രതികരണം നേടിക്കൊണ്ടിരിക്കുന്ന ചിത്രം തിയേറ്ററുകളില്‍ വിജയകരമായി മുന്നേറുകയാണ്. കലാ സാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖര്‍ സിനിമയെ പ്രശംസിച്ച് എത്തിയിരുന്നു. ചിത്രത്തെ പുകഴ്‌ത്തി തെലുങ്ക് സൂപ്പര്‍താരം അല്ലു അര്‍ജുനും രംഗത്തെത്തിയിരിക്കുകയാണ്.
Allu Arjun congrats Adivi Shesh: 'മേജര്‍' ഓരോ ഇന്ത്യക്കാരന്‍റെയും ഹൃദയത്തില്‍ തൊടുന്ന ചിത്രമെന്നാണ് അല്ലു അര്‍ജുന്‍ ട്വീറ്റ് ചെയ്‌തത്. സിനിമയിലെ നായകനായ അദിവി ശേഷിന്‍റെ പ്രകടനത്തെയും താരം അഭിനന്ദിച്ചു. മേജര്‍ സിനിമയെ പുകഴ്‌ത്തിയുളള രണ്ട് ട്വീറ്റുകളാണ് അല്ലു പങ്കുവച്ചത്.
Allu Arjun tweets on Major movie: 'സംവിധായകന്‍ ശശി ടിക്കയുടെ മികച്ച വര്‍ക്ക്. മനോഹരമായി അവതരിപ്പിച്ചു. ഹൃദയസ്‌പര്‍ശിയായ ഒരു അനുഭവം പ്രേക്ഷകര്‍ക്ക് സമ്മാനിച്ച നിര്‍മാതാവ് മഹേഷ് ബാബു ഗാരുവിന് എന്‍റെ വ്യക്തിപരമായ ബഹുമാനവും അഭിനന്ദനങ്ങളും. 'മേജർ': ഓരോ ഇന്ത്യൻ ഹൃദയത്തെയും സ്‌പർശിക്കുന്ന കഥ', അല്ലു അര്‍ജുന്‍ കുറിച്ചു.
-
Big congratulations to the entire team of #MajorTheFilm. A very heart touching film . Man of the show @AdiviSesh does his magic once again. Impactful support by @prakashraaj ji , Revathi , @saieemmanjrekar, #SobhitaDhulipala & all artists . Mind blowing Bsm by @SricharanPakala
— Allu Arjun (@alluarjun) June 4, 2022 " class="align-text-top noRightClick twitterSection" data="
">Big congratulations to the entire team of #MajorTheFilm. A very heart touching film . Man of the show @AdiviSesh does his magic once again. Impactful support by @prakashraaj ji , Revathi , @saieemmanjrekar, #SobhitaDhulipala & all artists . Mind blowing Bsm by @SricharanPakala
— Allu Arjun (@alluarjun) June 4, 2022Big congratulations to the entire team of #MajorTheFilm. A very heart touching film . Man of the show @AdiviSesh does his magic once again. Impactful support by @prakashraaj ji , Revathi , @saieemmanjrekar, #SobhitaDhulipala & all artists . Mind blowing Bsm by @SricharanPakala
— Allu Arjun (@alluarjun) June 4, 2022
'മേജര്‍ സിനിമയിലെ മുഴുവന്‍ ടീമിനും വലിയ അഭിനന്ദനങ്ങള്‍. വളരെ ഹൃദയസ്‌പര്‍ശിയായ സിനിമ. ഒരിക്കല്‍ കൂടി വിസ്‌മയമായി അദിവി ശേഷ്. മാന്‍ ഓഫ് ദി ഷോ. പ്രകാശ് രാജ് ജി, രേവതി മാം, ശോഭിത ധൂലിപാല തുടങ്ങി എല്ലാ കലാകാരന്മാരുടെയും മികച്ച പിന്തുണ. സംഗീത സംവിധായകന്‍ ശ്രീചരണ്‍ പഗളയുടെ മനം കവരുന്ന സംഗീതം',അല്ലു അര്‍ജുന്‍ ട്വീറ്റ് ചെയ്‌തു.
Major movie songs: അടുത്തിടെ ചിത്രത്തിലെ ദേശ ഭക്‌തി ഗാനവും പുറത്തിറങ്ങിയിരുന്നു. സന്ദീപ് ഉണ്ണികൃഷ്‌ണന്‍ എന്ന രാജ്യസ്‌നേഹിയുടെ ജീവിതമാണ് ഗാന രംഗത്തില്‍. വളരെ വൈകാരിക നിമിഷങ്ങള്‍ അടങ്ങിയ രംഗങ്ങളും ഗാനരംഗത്തിലുണ്ട്. സാം മാത്യുവിന്‍റെ വരികള്‍ക്ക് ശ്രീചരണ്‍ പഗളയുടെ സംഗീതത്തില്‍ ടോജന്‍ ടോബിയും ശ്രീചരണ്‍ പഗളയും ചേര്‍ന്നാണ് ഗാനം ആലപിച്ചത്. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിലെ പാട്ടുകളായ 'ഓ ഇഷ', 'പൊന്‍മലരോ' തുടങ്ങിയ പ്രണയ ഗാനങ്ങളും പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു.
Major Sandeep Unnikrishnan biopic: അദിവി ശേഷ് ആണ് ചിത്രത്തില്‍ സന്ദീപ് ഉണ്ണികൃഷ്‌ണനായി എത്തുന്നത്. ശോഭിത ധൂലിപാല, പ്രകാശ് രാജ്, രേവതി, സായ് മഞ്‌ജരേക്കര്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ സുപ്രധാന വേഷങ്ങളിലെത്തുന്നു. 26/11 മുംബൈ ആക്രമണത്തില്‍ ബന്ദിയാക്കപ്പെട്ട ഒരു എന്‍.ആര്‍.ഐയുടെ വേഷത്തില്‍ സായി മഞ്‌ജരേക്കറും ആക്രമണം നേരിട്ട ഒരു കഥാപാത്രമായി ശോഭിതയും വേഷമിടുന്നു.
Major cast and crew: ശശി കിരണ്‍ ടിക്കയാണ് സിനിമയുടെ സംവിധാനം. തെലുങ്ക് സൂപ്പര്‍താരം മഹേഷ് ബാബുവിന്‍റെ ഉടമസ്ഥതയിലുള്ള ജി മഹേഷ് ബാബു എന്‍റര്‍ടെയ്‌ന്‍മെന്‍റ്‌സും, സോണി പിക്‌ചേഴ്‌സ് ഇന്‍റര്‍നാഷണല്‍ പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് നിര്‍മാണം. മലയാളം, ഹിന്ദി, തെലുങ്ക് ഭാഷകളിലായാണ് ചിത്രം ഒരുങ്ങിയത്.
About Major Sandeep Unnikrishnan: 2008ലെ ഭീകരാക്രമണത്തിനിടെ 14 സിവിലിയന്‍മാരെ രക്ഷിച്ച എന്‍.എസ്.ജി കമാന്‍ഡോയാണ് മേജര്‍ സന്ദീപ് ഉണ്ണികൃഷ്‌ണന്‍. പരിക്ക് പറ്റിയ സൈനികനെ രക്ഷിക്കുന്നതിനിടെയാണ് ഭീകരരുടെ വെടിയേറ്റ് അദ്ദേഹം മരിക്കുന്നത്. സന്ദീപിന്‍റെ ധീരതയ്‌ക്ക് മരണാനന്തര ബഹുമതിയായി രാജ്യം അശോക ചക്ര നല്‍കി ആദരിച്ചിരുന്നു. കോഴിക്കോട് ജില്ലയിലെ ചെറുവണ്ണൂർ സ്വദേശിയായിരുന്നു സന്ദീപ് ഉണ്ണികൃഷ്‌ണന്‍.
Also Read: മേജര്‍ സന്ദീപ് ഉണ്ണികൃഷ്‌ണന്‍റെ ജീവിതകഥ, തരംഗമായി മേജര്‍ ട്രെയിലര്‍