ETV Bharat / entertainment

'വേട്ട അവസാനിക്കുന്നു, ഇനി പുഷ്‌പയുടെ ഭരണം'; അല്ലു അര്‍ജുന്‍റെ പിറന്നാള്‍ ദിനത്തില്‍ പ്രത്യേക വീഡിയോ - Allu Arjun is back

ഐക്കണ്‍ സ്റ്റാര്‍ അല്ലു അര്‍ജുന്‍റെ പിറന്നാള്‍ ദിനത്തില്‍ പ്രത്യേക വീഡിയോ പുറത്ത് വിട്ട് പുഷ്‌പ 2ന്‍റെ നിര്‍മാതാക്കള്‍.

ശരിക്കും പുഷ്‌പ എവിടെയാണ്  പുഷ്‌പ എവിടെയാണ്  പുഷ്‌പ  പുഷ്‌പയുടെ ഭരണവും  പുഷ്‌പയ്‌ക്കായുള്ള പൊലീസിന്‍റെ വേട്ട  പുഷ്‌പ രാജ്  അല്ലു അർജുന്‍റെ 41ാം ജന്മദിനമാണ് ഇന്ന്  പുഷ്‌പ 2  പുഷ്‌പ രാജിനെ വേട്ടയാടുന്ന ഗംഭീര വീഡിയോ  മൈത്രി മൂവി മേക്കേഴ്‌സ്  പുഷ്‌പ 2 ദ റൂൾ  സൂപ്പർ സ്‌റ്റാർ അല്ലു അർജുൻ  അല്ലു അർജുൻ  പുഷ്‌പ രാജിന്‍റെ മാസ് എന്‍ട്രി  പുഷ്‌പ ദി റൈസ്  Allu Arjun is back to rule with Pushpa 2  Pushpa 2 pre birthday celebrations begin  Pushpa 2  Pushpa  Allu Arjun is back to rule  Allu Arjun is back  Allu Arjun
പുഷ്‌പയ്‌ക്കായുള്ള പൊലീസിന്‍റെ വേട്ട തുടങ്ങിക്കഴിഞ്ഞു
author img

By

Published : Apr 8, 2023, 8:09 AM IST

തെലുഗു സൂപ്പര്‍ താരം അല്ലു അർജുന്‍റെ 41-ാം ജന്മദിനമാണ് ഇന്ന്. പിറന്നാള്‍ ദിനത്തോടനുബന്ധിച്ച് 'പുഷ്‌പ 2 ദി റൂൾ' നിർമാതാക്കൾ പ്രത്യേക വീഡിയോ പുറത്തു വിട്ടിരിക്കുകയാണ്. പുഷ്‌പ രാജിനെ വേട്ടയാടുന്ന ഗംഭീര വീഡിയോയാണ് മൈത്രി മൂവി മേക്കേഴ്‌സ് ഈ അവസരത്തില്‍ പുറത്തു വിട്ടിരിക്കുന്നത്.

'പുഷ്‌പയ്‌ക്കായുള്ള വേട്ട അവസാനിക്കുന്നു.. പുഷ്‌പയുടെ ഭരണം ആരംഭിക്കുന്നു. ഐക്കണ്‍ സ്‌റ്റാര്‍ അല്ലു അര്‍ജുന് ജന്മദിനാശംസകൾ' -ഇപ്രകാരമാണ് വീഡിയോ പങ്കുവച്ച് മൈത്രി മൂവി മേക്കേഴ്‌സ് ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്. ഹാപ്പി ബര്‍ത്ത്ഡേ അല്ലു അര്‍ജുന്‍, പുഷ്‌പ എന്നീ ഹാഷ്‌ടാഗുകളോടു കൂടിയാണ് നിര്‍മാതാക്കള്‍ വീഡിയോ പങ്കുവച്ചിരിക്കുന്നത്.

ഗ്ലോബൽ ഇന്ത്യൻ സിനിമയുടെ അർഥം പുനർനിർവചിക്കാൻ 'പുഷ്‌പ 2 ദ റൂൾ' ഒരുങ്ങുകയാണ്. ആദ്യ ഭാഗത്തില്‍ പവർ പാക്ക്ഡ് പെർഫോമൻസ് സമ്മാനിച്ച സൂപ്പർ സ്‌റ്റാർ അല്ലു അർജുൻ ആരാധകര്‍ പ്രതീക്ഷിച്ചതിലും നേരത്തെ തന്നെ സിനിമയുടെ രണ്ടാം ഭാഗവുമായി തിരിച്ചെത്തിയിരിക്കുന്നു. ആദ്യ ഭാഗത്തിലേതെന്ന പോലെ പുഷ്‌പ രാജ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ അല്ലു അര്‍ജുന്‍ അവതരിപ്പിക്കുന്നത്.

തിരുപ്പതി ജയിലിൽ നിന്നും രക്ഷപ്പെടുന്ന പുഷ്‌പ രാജിനെ കുറിച്ചുള്ളതാണ് നിര്‍മാതാക്കള്‍ പുറത്തുവിട്ട വീഡിയോ. വീഡിയോയില്‍ ഉടനീളം പുഷ്‌പയ്‌ക്കായുള്ള പൊലീസിന്‍റെ തെരച്ചിലാണ് ദൃശ്യമാവുക. ജയില്‍ നിന്നും രക്ഷപ്പെട്ട പുഷ്‌പ രാജിന് പൊലീസില്‍ നിന്നും പത്ത് വെടിയുണ്ട ഏറ്റതായും മരണപ്പെട്ടതായി സംശയിക്കുന്നതായും പറയുന്നുണ്ടെങ്കിലും വീഡിയോക്കൊടുവില്‍ പുഷ്‌പ രാജ് പ്രത്യക്ഷപ്പെടുന്നു.

വീഡിയോയുടെ അവസാന നിമിഷത്തിലെ പുഷ്‌പ രാജിന്‍റെ മാസ് എന്‍ട്രിയില്‍ ജനങ്ങള്‍ ആര്‍ത്തുവിളിക്കുന്നു. 'കാട്ടിലെ ജീവികള്‍ രണ്ടടി പിറകോട്ട് വച്ചാല്‍ പുലി വരുന്നുണ്ട് എന്നാണ് അര്‍ഥം. എന്നാല്‍ പുലി രണ്ടടി പുറകോട്ട് വച്ചാല്‍ പുഷ്‌പ വരുന്നുണ്ട് എന്നാണ് അര്‍ഥം' -എന്ന ഡയലോഗോടു കൂടിയാണ് പുഷ്‌പ രാജ് വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത്. 'പുഷ്‌പയുടെ ഭരണം' എന്ന പുഷ്‌പ രാജിന്‍റെ ഡയലോഗോടു കൂടിയാണ് മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ അവസാനിക്കുന്നത്.

നേരത്തെ 'പുഷ്‌പ'യുടെ നിർമാതാക്കൾ ചിത്രത്തിലെ 20 സെക്കൻഡ് ദൈർഘ്യമുള്ളൊരു വീഡിയോ പങ്കുവച്ചിരുന്നു. വീഡിയോ ചെറുതായിരുന്നെങ്കിലും അത് ആരാധകരുടെ ആകാംക്ഷ വർധിപ്പിക്കാൻ പര്യാപ്‌തമായിരുന്നു.

സുകുമാർ സംവിധാനം ചെയ്‌ത ആക്ഷൻ എന്‍റര്‍ടെയ്‌നറായ 'പുഷ്‌പ ദി റൈസി'ന്‍റെ രണ്ടാം ഭാഗമാണ് 'പുഷ്‌പ 2 ദി റൂള്‍'. 2021 ഡിസംബർ 17നായിരുന്നു 'പുഷ്‌പ'യുടെ റിലീസ്. ചിത്രത്തിലെ അല്ലു അർജുന്‍റെ അഭിനയ മികവ് പരക്കെ പ്രശംസിക്കപ്പെട്ടിരുന്നു. സിനിമയുടെ ഭാഗമായിരുന്ന ഫഹദ് ഫാസിലും പ്രേക്ഷക, നിരൂപക പ്രശംസകള്‍ക്ക് പാത്രമായിരുന്നു. രശ്‌മിക മന്ദാനയാണ് ചിത്രത്തില്‍ അല്ലു അര്‍ജുന്‍റെ നായികയായി എത്തിയത്.

ബോക്‌സോഫിസിലും 'പുഷ്‌പ ദി റൈസ്' ചലനം സൃഷ്‌ടിച്ചു. 'പുഷ്‌പ'യിലെ സംഭാഷണങ്ങൾ, ഗാനങ്ങള്‍ തുടങ്ങിയവയെല്ലാം ട്രെൻഡായി മാറിയിരുന്നു. ആദ്യ ഭാഗത്തിന്‍റെ ഗംഭീര വിജയത്തോടെ നേരത്തെ നിശ്ചയിച്ചിരുന്നതില്‍ നിന്നും രണ്ടാം ഭാഗത്തിന്‍റെ തിരക്കഥയില്‍ മാറ്റം വരുത്തിയിരുന്നു. എന്തായാലും ആദ്യ ഭാഗത്തെക്കാള്‍ രണ്ടാം ഭാഗം വന്‍ വിജയമായി തന്നെ മാറുമെന്നാണ് നിര്‍മാതാക്കളുടെയും ആരാധകരുടെയും പ്രതീക്ഷ.

Also Read: 'അല്ലു അർജുനും ഫഹദ് ഫാസിലും കൊമ്പ് കോര്‍ക്കുക ബെംഗളൂരുവിൽ', പുഷ്‌പ 2 അടുത്ത ഷെഡ്യൂള്‍ ഉടന്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.