ETV Bharat / entertainment

ട്രാഫിക്‌ നിയമലംഘനം; അല്ലു അര്‍ജുന്‌ പിഴ ചുമത്തി ഹൈദരാബാദ്‌ പൊലീസ്‌ - Pushpa release

Allu Arjun fined by Hyderabad police: അല്ലു അര്‍ജുന്‌ പിഴ ചുമത്തി ഹൈദരാബാദ്‌ പൊലീസ്‌. ട്രാഫിക്‌ നിയമം ലംഘിച്ചതിനാണ് താരത്തിന് പിഴ ചുമത്തിയത്‌.

Allu Arjun fined by Hyderabad police  Allu Arjun fined for violating traffic rules  Allu Arjun busy with Pushpa 2  Pushpa release  അല്ലു അര്‍ജുന്‌ പിഴ ചുമത്തി ഹൈദരാബാദ്‌ പൊലീസ്‌
ട്രാഫിക്‌ നിയമലംഘനം; അല്ലു അര്‍ജുന്‌ പിഴ ചുമത്തി ഹൈദരാബാദ്‌ പൊലീസ്‌
author img

By

Published : Apr 7, 2022, 9:34 AM IST

Allu Arjun fined by Hyderabad police: ട്രാഫിക്‌ നിയമം ലംഘിച്ച തെലുങ്ക്‌ സൂപ്പര്‍ താരം അല്ലു അര്‍ജുന്‌ പിഴ ചുമത്തി ഹൈദരാബാദ്‌ പൊലീസ്‌. അല്ലു അര്‍ജുന്‍റെ വാഹനമായ എസ്‌യുവിയില്‍ ടിന്‍റഡ്‌ ഗ്ലാസ്‌ ഉപയോഗിച്ചതിനാണ് താരത്തിന് ഹൈദരാബാദ്‌ പൊലീസ്‌ പിഴ ചുമത്തിയത്‌. 700 രൂപയാണ് നിയമ ലംഘനത്തിന്‌ താരത്തിന് പിഴയൊടുക്കിയത്‌.

Allu Arjun fined for violating traffic rules: ഗ്ലാസില്‍ മാറ്റം വരുത്തണമെന്നും പൊലീസ്‌ താരത്തോട്‌ ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. ഹൈദരാബാദ്‌ നഗരത്തില്‍ തിരക്കേറിയ ഒരു ഭാഗത്ത്‌ വച്ചാണ് അല്ലു അര്‍ജുന്‍റെ കാറിന്‍റെ ഗ്ലാസ്‌ പൊലീസ്‌ ശ്രദ്ധിക്കുന്നത്‌. 2012ല്‍ സുപ്രീം കോടതി വിധി പ്രകാരം വാഹനങ്ങളില്‍ ടിന്‍റഡ്‌ ഗ്ലാസ്‌ ഉപയോഗിക്കുന്നതില്‍ വിലക്കുണ്ട്‌.

Allu Arjun busy with Pushpa 2: അതേസമയം 'പുഷ്‌പ' രണ്ടാം ഭാഗത്തിന്‍റെ ചിത്രീകരണ തിരക്കിലാണിപ്പോള്‍ താരം. 'പുഷ്‌പ' ആദ്യ ഭാഗത്തിന്‍റെ ഗംഭീര വിജയത്തിന് ശേഷം രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് അല്ലു അര്‍ജുന്‍ ആരാധകര്‍. തിയേറ്ററില്‍ മികച്ച നേട്ടം കൊയ്‌ത ചിത്രം ആമസോണ്‍ പ്രൈമിലൂടെ ഡിജിറ്റല്‍ സ്‌ട്രീമിങ്ങും ആരംഭിച്ചിട്ടുണ്ട്‌.

Pushpa release: കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 17നാണ്‌ ലോക വ്യാപകമായി 'പുഷ്‌പ' തിയേറ്ററുകളിലെത്തിയത്‌. പ്രധാനമായും തെലുങ്കില്‍ റിലീസായ ചിത്രം, മലയാളം,തമിഴ്‌, ഹിന്ദി, കന്നഡ എന്നീ ഭാഷകളിലും പ്രദര്‍ശനത്തിനെത്തിയിരുന്നു. ഇതുവരെ കാണാത്ത ലുക്കിലും മാനറിസത്തിലുമാണ് താരം 'പുഷ്‌പ'യില്‍ പ്രത്യക്ഷപ്പെട്ടത്‌. രക്തചന്ദന കടത്തുകാരനായ പുഷ്‌പരാജ്‌ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ അല്ലു അര്‍ജുന്‍ അവതരിപ്പിച്ചത്‌.

Also Read: 'പുഷ്‌പ, പുഷ്‌പരാജ്, ഞാനെഴുതില്ല' ; ഉത്തരക്കടലാസില്‍ സിനിമ ഡയലോഗ് മാത്രം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.