ETV Bharat / entertainment

'നമ്മുടെ മകള്‍ ഇവിടെയുണ്ട്...; കുഞ്ഞ് രാജകുമാരിയെ വരവേറ്റ് കുറിപ്പുമായി ആലിയ ഭട്ട് - ആലിയക്കും രണ്‍ബീറിനും പെണ്‍കുഞ്ഞ്

Alia Bhatt Ranbir Kapoor welcomes baby girl: കുഞ്ഞ് ജനിച്ച വിവരം ഔദ്യോഗികമായി അറിയിച്ച് ആലിയയും രണ്‍ബീറും. ആലിയയുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെയാണ് തങ്ങള്‍ക്ക് കുഞ്ഞ് രാജകുമാരി ജനിച്ച വിവരം താരദമ്പതികള്‍ പങ്കുവച്ചത്.

Alia father Mahesh Bhatt welcomes grand daughter  Alia Bhatt writes on welcoming a little princess  Alia Bhatt  Ranbir Kapoor  കുറിപ്പുമായി ആലിയ  ആലിയ  Alia Bhatt blessed with a baby girl  Alia Bhatt instagram post  Alia Bhatt officially announced baby born  Celebrities congratulates Alia Ranbir baby  താര ദമ്പതികള്‍  ആലിയക്കും രണ്‍ബീറിനും പെണ്‍കുഞ്ഞ്  ആലിയയും രണ്‍ബീറും
'നമ്മുടെ മകള്‍ ഇവിടെയുണ്ട്... എന്തൊരു മാന്ത്രികമാണ് അവള്‍'; കുഞ്ഞ് രാജകുമാരിയെ വരവേറ്റ് കുറിപ്പുമായി ആലിയ
author img

By

Published : Nov 6, 2022, 3:54 PM IST

Updated : Nov 6, 2022, 5:31 PM IST

Alia Bhatt Ranbir Kapoor welcomes baby girl: ആലിയ ഭട്ട്‌- രണ്‍ബീര്‍ കപൂര്‍ താരദമ്പതികള്‍ക്ക് നവംബര്‍ 6 സാധാരണ ഒരു ദിനമല്ല. വളരെ പ്രത്യേകതയുള്ള ദിവസമാണ്. തങ്ങളുടെ സുന്ദരിയായ രാജകുമാരിയെ സന്തോഷത്തോടെ സ്വാഗതം ചെയ്‌തിരിക്കുകയാണ് താരദമ്പതികള്‍.

Alia Bhatt blessed with a baby girl: മുംബൈയിലെ എച്ച് എന്‍ റിലയന്‍സ് ആശുപത്രിയില്‍ ഇന്ന് (നവംബര്‍ 6) രാവിലെ ആയിരുന്നു ആലിയക്കും രണ്‍ബീറിനും പെണ്‍കുഞ്ഞ് പിറന്നത്. രണ്‍ബീറിന്‍റെ അമ്മ നീതു കപൂര്‍, ആലിയയുടെ അമ്മ സോണി റസ്‌ദാന്‍, സഹോദരി ഷഹീന്‍ ഭട്ട് എന്നിവരും ആലിയക്കൊപ്പം ആശുപത്രിയില്‍ ഉണ്ടായിരുന്നു.

Alia Bhatt instagram post: ആലിയയും തന്‍റെ കുഞ്ഞ് രാജകുമാരിയുടെ വിശേഷം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുകയാണ്. 'ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും നല്ല വാര്‍ത്തയാണിത്. നമ്മുടെ കുഞ്ഞ് ഇവിടെയുണ്ട്... വാട്ട് എ മാജിക്കല്‍ ഗേള്‍ ഷീ ഈസ്. ഞങ്ങള്‍ അനുഗ്രഹീതരായ മാതാപിതാക്കളാണ്.

Alia Bhatt officially announced baby born: ഈ സന്തോഷ വാര്‍ത്ത ഞങ്ങള്‍ സ്‌നേഹപൂര്‍വം ഔദ്യോഗികമായി പ്രഖ്യാപിക്കുകയാണ്. സ്‌നേഹം, സ്‌നേഹം, സ്‌നേഹം ആലിയയും രണ്‍ബീറും', ആലിയ ഇന്‍സ്‌റ്റഗ്രാമില്‍ കുറിച്ചു. സിംഹ കുട്ടിക്കൊപ്പമുള്ള അമ്മ സിംഹത്തിന്‍റെയും അച്ഛന്‍ സിംഹത്തിന്‍റെയും ചിത്രം പങ്കുവച്ച് കൊണ്ടായിരുന്നു ആലിയ പോസ്‌റ്റ് ചെയ്‌തത്.

Celebrities congratulates Alia Ranbir baby: ആലിയയുടെ പോസ്‌റ്റിന് പിന്നാലെ ആരാധകരുടെയും സുഹുത്തുക്കളുടെയും, കുടുംബാംഗങ്ങളുടെയും കമന്‍റുകള്‍ ഒഴുകിയെത്തി. 'അഭിനന്ദനങ്ങള്‍.. നിങ്ങളുടെ രാജകുമാരിയെ കാണാൻ കാത്തിരിക്കാനാവില്ല' -ഇപ്രകാരമാണ് സോനം കപൂര്‍ കുറിച്ചത്. 'ഹൃദയം നിറഞ്ഞ ആശംസകൾ. നിങ്ങളുടെ മാലാഖയോട് എന്‍റെ എല്ലാ സ്നേഹവും', ബ്രഹ്മാസ്‌ത്ര സഹതാരം മൗനി റായ് കുറിച്ചു.

Alia father Mahesh Bhatt welcomes grand daughter: 'ഒരു പുതിയ സൂര്യോദയത്തിനായി കാത്തിരിക്കുന്നു. ജീവിതത്തിലെ തിളക്കമാര്‍ന്ന ഒരു മഞ്ഞു തുള്ളി', ഇപ്രകാരമാണ് ചെറു മകളെ വരവേറ്റ് ആലിയയുടെ പിതാവ് മഹേഷ് ഭട്ട് മാധ്യമങ്ങളോട് പ്രതികരിച്ചത്.

Also Read: ശുഭവാർത്തയെത്തി, പെണ്‍കുഞ്ഞാണ്! അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു

Last Updated : Nov 6, 2022, 5:31 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.