ETV Bharat / entertainment

ഗംഭീര എന്‍ട്രി; നാട്ടു നാട്ടുവിന് ആലിയയുടെ തകര്‍പ്പന്‍ ചുവടുകള്‍; ഒപ്പം ആയുഷ്‌മാനും സഹോദരനും - നാട്ടു നാട്ടു ഗാനം

ആയുഷ്‌മാന്‍ ഖുറാനയ്‌ക്കും സഹോദരനും ഒപ്പം നാട്ടു നാട്ടുവിന് പവര്‍ഫുള്‍ പെര്‍ഫോമന്‍സുമായി ആലിയ.

Alia Bhatt shakes a leg with Ayushmann Khurana  Aparshakti on Naatu Nattu  Naatu Nattu  Ayushmann Khurana and his brother Aparshakti  Alia Bhatt  Ayushmann Khurana  Aparshakti Khurana  നാട്ടു നാട്ടുവിന് ആലിയയുടെ തകര്‍പ്പന്‍ ചുവടുകള്‍  ആലിയയുടെ തകര്‍പ്പന്‍ ചുവടുകള്‍  ആയുഷ്‌മാന്‍ ഖുറാനയും സഹോദരനും  Alia Bhatt grand entry at award function  Alia Bhatt grooved to Naatu Naatu song  Alia joined by the award show hosts Ayushmann  Alia joined by the award show hosts  Ayushmann and his brother  South Korean embassy staffs Naatu Naatu dance  PM Modi congrats South Korean embassy  RRR song bagged several awards  Sanjay Leela Bhansali once more team up with Alia  Alia Bhatt latest movies  Alia bhatt upcoming movies  നാട്ടുവിന് പവര്‍ഫുള്‍ പെര്‍ഫോമന്‍സുമായി ആലിയ  ആയുഷ്‌മാന്‍ ഖുറാനയ്‌ക്കും സഹോദരനും ഒപ്പം  പവര്‍ഫുള്‍ പെര്‍ഫോമന്‍സുമായി ആലിയ  നാട്ടു നാട്ടുവിന് ആലിയുടെ തകര്‍പ്പന്‍ ചുവടുകള്‍  ആയുഷ്‌മാനും സഹോദരനും  ആലിയ ഭട്ട്  നാട്ടു നാട്ടു ഗാനം  ആര്‍ആര്‍ആര്‍ ഗാനം
നാട്ടു നാട്ടുവിന് ആലിയുടെ തകര്‍പ്പന്‍ ചുവടുകള്‍
author img

By

Published : Feb 27, 2023, 4:30 PM IST

Alia Bhatt grand entry at award function: അവാര്‍ഡ് ദാന ചടങ്ങില്‍ ബോളിവുഡ് താരസുന്ദരി ആലിയ ഭട്ടിന്‍റെ ഗംഭീര എന്‍ട്രി. ആലിയയുടെ തന്നെ ചിത്രമായ 'ഗംഗുഭായ് കത്യവാഡി'യിലെ 'ധോലിഡ' എന്ന ഗാനത്തിന് താളം വച്ച്‌ കൊണ്ടാണ് വേദിയിലേക്ക് താരം എത്തിയത്. വെള്ള നിറമുള്ള ലെഹങ്ക സാരിയില്‍ അതിമനോഹരിയായാണ് ആലിയ പ്രത്യക്ഷപ്പെട്ടത്.

Alia Bhatt grooved to Naatu Naatu song: മേല്‍ഭാഗം തുറന്ന ചുവപ്പ് നിറമുള്ള കാറിലാണ് ആലിയ സ്‌റ്റേജിലെത്തിയത്. കാറിലിരുന്ന് കൊണ്ടായിരുന്നു 'ധോലിഡ' ഗാനത്തിന് ആലിയ ചുവടുകള്‍ വച്ചത്. ശേഷം വേദിയിലെത്തിയ താരം 'ആര്‍ആര്‍ആറി'ലെ 'നാട്ടു നാട്ടു' ഗാനത്തിന് ചുവടുകള്‍ വച്ചു.

Alia joined by the award show hosts Ayushmann and his brother: 'നാട്ടു നാട്ടു'വിന്‍റെ ഹൂക്ക് സ്‌റ്റെപ്പുകളിലൂടെ ആലിയ പവര്‍ഫുള്‍ പെര്‍ഫോമന്‍സാണ് കാഴ്‌ചവച്ചത്. അവാര്‍ഡ് ദാന പരിപാടിയുടെ അവതാരകരായ ആയുഷ്‌മാന്‍ ഖുറാനയും അദ്ദേഹത്തിന്‍റെ സഹോദരന്‍ അപര്‍ശക്തി ഖുറാനയും ആലിയയ്‌ക്കൊപ്പം ചുവടുകള്‍ വച്ചു. ഇതിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ്.

South Korean embassy staffs Naatu Naatu dance: നൃത്തച്ചുവടുകൾ കൊണ്ടും ആകർഷകമായ വരികൾ കൊണ്ടും 'നാട്ടു നാട്ടു' ആഗോള തലത്തില്‍ വൻ ഹിറ്റായി മാറിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം ദക്ഷിണ കൊറിയന്‍ എംബസി ജീവനക്കാരുടെ നാട്ടു നാട്ടു നൃത്തവും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

PM Modi congrats South Korean embassy: ദക്ഷിണ കൊറിയന്‍ അംബാസഡര്‍ ചങ്‌ ജേ ബോക്കിനൊപ്പമുള്ള ജീവനക്കാരുടെ നൃത്ത ചുവടുകളാണ് പ്രേക്ഷകശ്രദ്ധ ആകര്‍ഷിച്ചത്. എംബസിക്കാരുടെ നൃത്തം സോഷ്യല്‍ മീഡിയയില്‍ തരംഗമായതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കൊറിയന്‍ എംബസിയ്‌ക്ക് അഭിനന്ദനം അറിയിച്ച് രംഗത്തെത്തിയിരുന്നു.

RRR song bagged several awards on International platforms: അന്താരാഷ്‌ട്ര പ്ലാറ്റ്‌ഫോമുകളില്‍ ഇതിനോടകം തന്നെ നിരവധി അവാര്‍ഡുകളാണ് 'നാട്ടു നാട്ടു' സ്വന്തമാക്കിയിരിക്കുന്നത്. ഹോളിവുഡ് ക്രിട്ടിക്‌സ് അവാര്‍ഡ്, ഗോള്‍ഡന്‍ ഗ്ലോബ്, ക്രിട്ടിക്‌സ് ചോയിസ് അവാര്‍ഡ് തുടങ്ങിയവയാണ് ഗാനത്തിന് ലഭിച്ച അന്താരാഷ്‌ട്ര അവാര്‍ഡുകള്‍. ഓസ്‌കര്‍ നോമിനേഷനില്‍ ഒറിജിനല്‍ സോഗ് വിഭാഗത്തിലും ഗാനം ഇടംപിടിച്ചിട്ടുണ്ട്.

Sanjay Leela Bhansali once more team up with Alia: അടുത്തിടെ തന്‍റെ ചിത്രം 'ഗംഗുഭായ് കത്യവാടി' റിലീസ് ചെയ്‌ത് ഒരു വര്‍ഷം പൂര്‍ത്തിയാക്കിയ സാഹചര്യത്തില്‍ താരം ഇന്‍സ്‌റ്റഗ്രാമില്‍ പോസ്‌റ്റുമായി എത്തിയിരുന്നു. ഗംഗുഭായ്‌യുടെ സംവിധായകന്‍ സഞ്ജയ്‌ ലീല ബന്‍സാലിക്കൊപ്പമുള്ള ചിത്രമാണ് ആലിയ ഇന്‍സ്‌റ്റഗ്രാമില്‍ പങ്കുവച്ചിരുന്നത്.

Alia Bhatt latest movies: ഒരു മ്യൂസിക്കല്‍ ചിത്രമായ 'ബൈജു ബാവ്ര' എന്ന സിനിമയിലൂടെ സഞ്ജയ്‌ ലീല ബന്‍സാലിക്കൊപ്പം ഒരിക്കല്‍ കൂടി ആലിയ ഒന്നിക്കും. കരൺ ജോഹർ സംവിധാനം ചെയ്യുന്ന 'റോക്കി ഔർ റാണി കി പ്രേം കഹാനി' ആണ് ആലിയയുടെ മറ്റൊരു പുതിയ പ്രോജക്‌ട്.

Alia bhatt upcoming movies: രൺവീർ സിങ്, ധർമേന്ദ്ര, ജയ ബച്ചൻ, ശബാന ആസ്‌മി തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കും. ചിത്രം ഏപ്രിൽ 28ന് പ്രീമിയർ ചെയ്യാനാണ് പദ്ധതിയിട്ടിരിക്കുന്നത്. കൂടാതെ ഒരു ഹോളിവുഡ് ചിത്രവും ആലിയയുടേതായി ഒരുങ്ങുന്നുണ്ട്. ഗാല്‍ ഗഡോട്ടിനൊപ്പമുള്ള 'ഹാര്‍ട്ട്‌ ഓഫ്‌ സ്‌റ്റോണ്‍' ആണ് ആലിയയുടെ പുതിയ ഹോളിവുഡ് പ്രോജക്‌ട്.

Also Read: 'നാട്ടു നാട്ടു'വിന് ചുവടുവച്ച് ദക്ഷിണ കൊറിയന്‍ അംബാസഡറും ജീവനക്കാരും ; ട്വീറ്റുമായി മോദി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.